Coverstory

സംവാദസ്വഭാവം നിലനിർത്തുക

പ്രൊഫ. മ്യൂസ് മേരി ജോര്‍ജ്
പ്രാർത്ഥന, പരിസ്ഥിതി, സാമൂഹ്യപ്രശ്നങ്ങൾ, സ്ത്രീപുരുഷ തുല്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, തൊഴിലാളി-മുതലാളി വിഷയങ്ങൾ, സമ്പത്തിന്റെ വിനിമയങ്ങൾ, പലതരത്തിൽ പെട്ട ചൂഷണാധിഷ്ഠിതമായ സാമൂഹ്യ പ്രശ്നങ്ങൾ ഇതിനെയൊക്കെ സമീപിക്കുന്നതിൽ സത്യദീപം പുലർത്തുന്ന ശ്രദ്ധ അഭിനന്ദനാർഹമാണ്.

സത്യദീപം വായിക്കാനും പിന്നീട് അതിൽ എഴുതാനും തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി. ബാല്യകാലത്താണ് പരിചയപ്പെടുന്നത് പിന്നീട് എഴുതാറുണ്ട്. പൊതുവേ നമ്മുടെ ക്രിസ്തീയ പ്രസിദ്ധീകരണ ങ്ങൾ കൃത്യമായ ഒരു സാമുദായിക അന്തരീക്ഷത്തിൽ വായിക്കപ്പെടണം എന്നുള്ള ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചു വരുന്നത്. എന്നാൽ സത്യദീപം ക്രിസ്തീയ മൂല്യങ്ങളെ ഒരു പൊതു വ്യവഹാരമണ്ഡലത്തിലേക്ക് നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങളിലേക്ക് ചേർത്തുവയ്ക്കുന്ന സമീപന രീതി പൊതുവേ പുലർത്തി പോരുന്നു.

ഒരു മതനിരപേക്ഷ സമൂഹത്തിലും ക്രിസ്തീയ ആശയങ്ങൾക്ക് നിലനിൽപ്പുണ്ട് അല്ലെങ്കിൽ അത്തരത്തിൽ അത്തരം ഒരു സമൂഹത്തിലേക്ക്, സാമൂഹ്യ ജീവിതത്തിലേക്ക് ക്രിസ്തീയ മൂല്യങ്ങൾക്ക് പ്രസക്തിയുണ്ട്. മതനിരപേക്ഷതയെ ഹനിക്കാത്ത മുറിപ്പെടുത്താത്ത രീതികളോടെ വളരെ വിശാലമായിട്ടുള്ള അർഥത്തിലാണ് പലപ്പോഴും സത്യദീപം വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്. പ്രാർഥന, പരിസ്ഥിതി, സാമൂഹ്യപ്രശ്നങ്ങൾ, സ്ത്രീപുരുഷ തുല്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, തൊഴിലാളി മുതലാളി വിഷയങ്ങൾ, സമ്പത്തിന്റെ വിനിമയങ്ങൾ, പലതരത്തിൽ പെട്ട ചൂഷണാധിഷ്ഠിതമായ സാമൂഹ്യ പ്രശ്നങ്ങൾ ഇതിനെയൊക്കെ സമീപിക്കുന്നതിൽ സത്യദീപം പുലർത്തുന്ന ശ്രദ്ധ അഭിനന്ദനാർഹമാണ്.

ജൂബിലി വർഷത്തിൽ സത്യദീപത്തിന് എല്ലാവിധ ആശംസകളും നേരുന്നു. വിശ്വാസ ത്തിന്റെ സാമൂഹ്യപരിവർത്തന പ്രകൃതത്തെയും ആത്മീയമായി ട്ടുള്ള കെട്ടുറപ്പിനെയും ചേർത്തുവയ്ക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മതപരമായതും സാമുദായികവുമായ സങ്കുചിത ത്വങ്ങളിൽ നിന്ന് വിശാലമായ ഇടത്തിലേക്ക് വിഷയങ്ങളെ അവതരിപ്പിക്കുവാനും സംവാദ സ്വഭാവത്തിൽ നിലനിർത്തുവാനും സത്യദീപത്തിന് ഇനിയും സാധിക്കട്ടെ.

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്