പരിശുദ്ധാത്മാവിന്റെ സവിശേഷമായ പ്രചോദനത്താൽ പ്രേരിതമായി അദ്ദേഹം ആവിഷ്കരിച്ച ജീവിതശൈലിയാണ് ചെറുപുഷ്പസഭയുടെ കാരിസത്തിന്റെ ചുരുക്ക രൂപമായ “ചെറിയവരാവുക, ചെറിയവരെ ശുശ്രൂഷിക്കുക” എന്ന ദർശനം.
ചെറുപുഷ്പസഭാ സ്ഥാപകനായ (CST Fathers) ഫാ ബസീലിയൂസ് CST (ഫാ. തോമസ് പാണാട്ട്) ദിവംഗതനായിട്ട് ഈ ഒക്ടോബർ 4-ാം തീയതി 50 വർഷം പൂർത്തിയാവുന്നു. വി. ചെറു പുഷ്ത്തിന്റെ ആത്മീയ ചൈതന്യത്താൽ പ്രേരിതനായി കഴിഞ്ഞ നൂറ്റാണ്ടിൽ മൂക്കന്നൂർ ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് മൺമറഞ്ഞുപോയ ഈ കർമ്മയോഗിയുടെ ജീവിതവും ദർശനവും നമുക്കും വിളക്കും വെളിച്ചവുമാണ്.
എറണാകുളം-അങ്കമാലി മേജർ അതിരൂപതയിലെ ചാലിൽ ഇടവകയിൽ 1891 ഫെബ്രുവരി 15-ന് ജനിച്ച തോമസ് പാണാട്ട് 1918 ഡിസംബർ 26-ന് അന്നത്തെ എറണാകുളം അതിരൂപതയുടെ സഹായമെത്രാനായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൽ നിന്നും പൗരോ ഹിത്യം സ്വീകരിച്ചു. നല്ല സമരിയാക്കാരന്റെ ഉപമയുടെ അവസാനം യേശു നൽകിയ നിർദ്ദേശമായ “നീയും പോയി അതുപോലെ ചെയ്യുക” എന്ന വചനഭാഗമാണ് തന്റെ പൗരോഹിത്യ ദർശനമായി അദ്ദേഹം സ്വീകരിച്ചത്.
വൈക്കം ഫൊറോന പള്ളിയിയിൽ സഹവികാരി യായി നിയമിതനായ ഫാ. പാണാട്ട്, ഉഴുവ, കുഴുപ്പിള്ളി ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചതിനുശേഷം 1924 ഫെബ്രുവരി 3-ന് മൂക്കന്നൂർ പള്ളിയിൽ വികാരി യായി ശുശ്രൂഷ ആരംഭിച്ചു. ഇടവകയിലെ അജപാലന ശുശ്രൂഷയ്ക്ക് പുറമേ അവിടെയു ണ്ടായിരുന്ന തിരുഹൃദയ അനാഥശാലയുടെയും ഉത്തര വാദിത്തം അച്ചനായിരുന്നു.
മൂക്കന്നൂർ ഗ്രാമശില്പി
2013 ൽ മൂക്കന്നൂരിൽ ‘ഫാ. ബസീലിയൂസ് CST ഫൗണ്ടേ ഷന്’ ആരംഭം കുറിച്ചുകൊ ണ്ടുള്ള സെമിനാറിൽ മോൺ. വർഗീസ് ഞാളിയത്ത് ബസീലിയൂസച്ചനെ ‘മൂക്കന്നൂർ ഗ്രാമത്തിന്റെ ശില്പി’ എന്നാണ് വിശേഷിപ്പിച്ചത്. ഇന്നത്തെ മുക്കന്നൂരിന്റെ വളർച്ചയ്ക്കും വികസനത്തിനും പിന്നിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷ ണവും നിരന്തര പരിശ്രമവും ഉണ്ട്. മൂക്കന്നൂരിൽ ഇന്നുള്ള പല സ്ഥാപനങ്ങൾക്കും തുടക്കം കുറിച്ചത് അദ്ദേഹ മാണ്. മൂക്കന്നൂരിലെ വിവിധ സ്കൂളുകൾ, ITC, കരയാംപറമ്പ്- ഏഴാറ്റുമുഖം റോഡ്, പോസ്റ്റ് ഓഫീസ്, MAGJ ഹോസ്പിറ്റൽ, എന്നിവയുടെ പിന്നിൽ അദ്ദേഹ ത്തിന്റെ ഭാവനയും ദർശനവു മുണ്ട്. 1968-ൽ പാണാട്ടച്ചൻ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ ആ ഗ്രാമം നൽകിയ മംഗളപത്രം ഇതിന് നേർസാക്ഷ്യമാണ്. ബസേലിയൂസച്ചന്റെ നാനാ തരത്തിലുള്ള സേവനത്തെ വിവരിക്കുന്ന ഈ മംഗളപത്രം, “അച്ചന്റെ കറയറ്റ ജീവിത വിശുദ്ധിയും ഉത്തുംഗമായ മാനസിക വ്യാപാരവും മധുരോദാത്തമായ സേവന തൽപരതയും ഉദാത്തമായ ഉൾക്കാഴ്ചയുമെല്ലാം ഞങ്ങൾക്കിനിയും അനുഗ്രഹ ങ്ങളായി ഭവിക്കട്ടെ.” എന്ന ആശംസയോടെയാണ് അവസാനിക്കുന്നത്.
ചെറുപുഷ്പ ഭക്തൻ
പാണാട്ടച്ചൻ കുഴുപ്പിള്ളി വികാരിയായിരിക്കുമ്പോണ് ഷെവലിയാർ ജസ്റ്റിസ് ജോസഫ് തളിയത്തിന്റെ അപേക്ഷയനു സരിച്ച് വി. കൊച്ചുത്രേസ്യാ യുടെ സ്വയംകൃതചരിതത്തിലെ നാല് അധ്യായങ്ങൾ മലയാള ത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. നവമാലികയുടെ ഈ വിവർത്തനത്തിലൂടെ ഒരു തികഞ്ഞ ചെറുപുഷ്പഭക്തനായി മാറിയ അദ്ദേഹത്തിന്റെ ശിഷ്ട ജീവിതം വിശുദ്ധിയുടെ അരൂപി യാലും ചൈതന്യത്താലും നിറഞ്ഞതായിരുന്നു. 1925 മെയ് 17-ാം തീയതി പതിനൊന്നാം പീയൂസ് മാർപാപ്പ ചെറുപുഷ്പത്തെ വിശുദ്ധയായി നാമകരണം ചെയ്ത അതേ ദിവസം മൂക്കന്നൂർ അനാഥശാലയുടെ ഒരു ചെറിയ മുറി കപ്പേളയായി പ്രതിഷ്ഠിച്ച് കേരളത്തിൽ ആദ്യമായി വി. ചെറുപുഷ്പത്തിന്റെ തിരു നാൾ അദ്ദേഹം ആഘോഷിച്ചു. പിൽക്കാലത്ത് ഒരു സന്യാസ സമൂഹത്തിന് അദ്ദേഹം ജന്മം കൊടുത്തപ്പോൾ പുണ്യവതിയെ യാണ് സഭയുടെ മധ്യസ്ഥയായി സ്വീകരിച്ചത്.
വിശ്വസഹോദര്യം സ്വന്തമാക്കിയ മിഷണറി
അനാഥശാലയുടെ ദൈനം ദിന നടത്തിപ്പും കാലഘട്ടത്തിന നുസരിച്ചുള്ള മൂക്കന്നൂരിന്റെ വളർച്ചയും എന്ന പരിമിത ലക്ഷ്യത്തിൽ നിന്നും ഇന്ത്യ യിലെ പിന്നോക്ക ഗ്രാമങ്ങളുടെ വികസനം എന്ന വലിയ ഫ്രെയിമിലേക്ക് മിഴി തുറക്കുന്ന ദീർഘവീക്ഷണമുള്ള ഒരു മിഷനറിയായാണ് അദ്ദേഹത്തെ നാം പിന്നീട് കാണുന്നത്. മൂക്കന്നൂർ അനാഥശാലയുടെ വിളിപ്പുറത്തു നിന്നു നോക്കിയപ്പോൾ തന്റെ പൗരോഹിത്യ പാതയുടെ ഇരുവശവും ദൈന്യത അനുഭവി ക്കുന്ന മൂക്കന്നൂർ ഗ്രാമത്തിന്റെ മുറിവുകൾ അദ്ദേഹം കണ്ടു. അവരുടെ നിസ്സഹായാവസ്ഥ തന്റെ നെഞ്ചോട് ചേർത്തു. അത് വേദന അനുഭവിക്കുന്ന എല്ലാ മനുഷ്യർക്കും അത്താണി യായി മാറണമെന്ന ചിന്തയിൽ നിന്നുമാണ് ചെറുപുഷ്പസന്യാസ തരു മുളയെടുക്കുന്നതും വളരുന്നതും.
മൂക്കന്നൂർ ഗ്രാമത്തിന്റെ അനുദിനാവശ്യങ്ങളിൽ ആരം ഭിച്ച്, കോക്കുന്നും താബോറും കടന്ന് മലബാറിലെ കുടിയേറ്റ കർഷകരെ തേടി കണ്ണൂർ ജില്ല യിലെ കോട്ടൂർ എന്ന ഗ്രാമ ത്തിൽ ചെറുപുഷ്പ സഭാംഗങ്ങളു മായി 1958-ൽ അദ്ദേഹം എത്തിച്ചേർന്നു. പിന്നീട് ഉത്തരേന്ത്യയിലെ ബനാറസ് മിഷനിലേക്ക് സഭയുടെ സുപ്പീരിയർ ജനറലായിരുന്ന ഫാ. സെറാഫിൻ പറമ്പിയു മൊത്ത് യാത്ര ചെയ്യുമ്പോൾ ബസീലിയൂസച്ചന് 80 വയസ്സ് കഴിഞ്ഞിരുന്നു. ചെറുപുഷ്പസഭ യുടെ ഇന്നത്തെ പ്രവർത്തന മേഖലകളായ ഗോരക്പൂർ, പഞ്ചാബ്, രാജസ്ഥാൻ, നേപ്പാൾ, ടാൻസാനിയ, കെനിയ, പപ്പുവ ന്യൂഗ്വനിയ തുടങ്ങിയ മിഷൻ രംഗങ്ങളുടെ യെല്ലാം പ്രചോദനം സഭാസ്ഥാ പകനായ ബസീലിയുച്ചനാണ്.
വിശ്വസാഹോദര്യത്തിന്റെ സമഗ്രദർശനത്തിലേക്ക് വളരുവാൻ ബസീലിയൂസച്ചനെ പ്രാപ്തമാക്കിയ പ്രധാന ഘടകം അദ്ദേഹത്തിന്റെ ആത്മീയ ഔന്നത്യവും സന്യാസ വിളി യോടുള്ള വിശ്വസ്തതയുമാണ്. ഒപ്പം നിലപാടുകളിൽ ഉറച്ചു നിൽക്കുവാനുള്ള ധീരതയും താൻ ജീവിച്ച സമൂഹത്തോട് ക്രിയാത്മകമായി പ്രത്യുത്തരി ക്കുന്ന ശൈലിയും നലം തികഞ്ഞ ദൈവവിശ്വാസവും ദാർശനിക വിശാലതയും. ചെറുപുഷ്പ ആത്മീയതയിൽ ലീനമായ ദൈവസ്നേഹത്തിൽ നിന്ന് പിറവിയെടുത്തതാണ് അദ്ദേഹത്തിന്റെ സന്യാസ ദർശനവും പ്രേഷിത പ്രവർ ത്തനങ്ങളും. പരിശുദ്ധാ ത്മാവിന്റെ സവിശേഷമായ പ്രചോദനത്താൽ പ്രേരിതമായി അദ്ദേഹം ആവിഷ്കരിച്ച ജീവിത ശൈലിയാണ് ചെറുപുഷ്പസഭ യുടെ കാരിസത്തിന്റെ ചുരുക്ക രൂപമായ “ചെറിയവരാവുക, ചെറിയവരെ ശുശ്രൂഷിക്കുക” എന്ന ദർശനം.
കത്തോലിക്കാസഭയുടെ സന്യാസ-പൗരോഹിത്യ പാരമ്പര്യങ്ങളുടെ വിവിധ മാനങ്ങൾക്കൊപ്പം അദ്ദേഹം ജീവിച്ച കാലഘട്ടത്തെ സമഗ്ര മായി സ്വാധീനിച്ച രണ്ടാം വത്തിക്കാൻ കൗൺസിലും അതിന്റെ ദർശനങ്ങളും ബസീലിയുസച്ചനും തന്റെ ഹൃദയത്തോട് ചേർത്തുവച്ചു. മൂക്കന്നൂർ ഗ്രാമത്തിന്റെ സമഗ്രത യിലേക്കും ഭാരതത്തിന്റെ ഏറ്റവും പിന്നോക്ക ഇടങ്ങളി ലേക്കും അദ്ദേഹത്തിന്റെ മനസ്സും ദർശനവും കർമ്മവും വ്യാപിപ്പിക്കുവാൻ ബസീലിയൂ സച്ചന് സാധിച്ചു. ഈ പ്രക്രിയ യിൽ അദ്ദേഹം നേരിട്ട പ്രതിസ ന്ധികളെ തരണം ചെയ്ത രീതികൾ ആ ജീവിതദർശന ത്തെ അടയാളപ്പെടുത്തുന്നവ യാണ്. അദ്ദേഹത്തിന്റെ വിശ്വാസദൃഢതയും ഇച്ഛാശക്തിയും ധൈര്യവും വെളിപ്പെടുത്തുന്ന ഒന്നിലേറെ സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണു ന്നുണ്ട്. തന്റെ ജീവിതത്തിലും കർമ്മമണ്ഡലങ്ങളിലും വിവിധ പ്രതിസന്ധികൾ വന്നപ്പോഴും ഒറ്റപ്പെട്ടപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വന്നപ്പോഴും അദ്ദേഹം തളർന്നില്ല. ദൈവത്തി ലുള്ള അചഞ്ചലമായ വിശ്വാസ ത്തോടും വിശുദ്ധ കൊച്ചു ത്രേസ്യായുടെ മാധ്യസ്ഥം അപേക്ഷിച്ചും നിശ്ചയദാർഢ്യ ത്തോടെയും മനോവിശ്വാസ ത്തോടെയും സത്യസന്ധതയോ ടെയും അദ്ദേഹം അവയെ നേരിടുകയും ചെയ്തു. അങ്ങനെ താൻ സ്ഥാപിച്ച സഭയ്ക്കും സ്ഥാപനങ്ങൾക്കും കൃത്യമായ ദിശാബോധം പകർന്നു നൽകിയാണ് അദ്ദേഹം കടന്നുപോയത്.
മൂക്കന്നൂർ ദേശക്കാർക്കും സഭാംഗങ്ങൾക്കും അടുത്തറി യാവുന്നവർക്കും ബസേലിയൂ സച്ചൻ ‘വല്യച്ചൻ’ ആയിരുന്നു. ചെറുപുഷ്പസഭാംഗങ്ങൾ ഇന്നും അദ്ദേഹത്തെ സംബോധന ചെയ്യുന്നത് ‘വല്യച്ചൻ’ എന്ന് തന്നെയാണ്. ചെറുപുഷ്പസഭാം ഗങ്ങൾ മാത്രമല്ല ഒരു ജനത യുടെയും ദേശത്തിന്റെയും സമഗ്രവികസനം ലക്ഷ്യമാ ക്കുന്ന ആരും പഠിക്കേണ്ട പാഠങ്ങൾ പകർന്നു നൽകിയ ബസിലിയൂസച്ചൻ കടന്നു പോയിട്ട് 50 വർഷം പൂർത്തിയാ കുമ്പോൾ അദ്ദേഹത്തിന്റെ ദർശനങ്ങൾ തന്റെ സന്താന ങ്ങളായ 500 ലേറെ ചെറുപുഷ്പ സഭാംഗങ്ങളിലുടെ കേരള ത്തിലെ വിവിധ രൂപതകൾക്ക് പുറമേ കർണ്ണാടക, തമിഴ്‌നാട്, ഗോരക്പൂർ, പഞ്ചാബ്, രാജസ്ഥാൻ, നേപ്പാൾ, ചൈന, ടാൻസാനിയ, കെനിയ, മലാവി, ഉഗാണ്ട, ഓസ്ട്രേലിയ, പപ്പുവ- ന്യൂഗ്വനിയ തുടങ്ങി യൂറോപ്പിലെയും അമേരിക്കൻ ഭൂഖണ്ഡത്തിലെയും വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു.