Coverstory

യുവജനപ്രക്ഷോഭങ്ങൾക്ക് ഉത്തരമുണ്ടോ?

ഫാ. ഡോ. ബെന്നി പാലാട്ടി

യുവജനങ്ങളുടെ പ്രതിഷേധ ങ്ങളും പ്രതികരണങ്ങളും ലോകശ്രദ്ധ യിലേക്ക് എത്തിയിരിക്കുകയാണ്. അവർക്കു പറയാനുണ്ട്. അവർ രാഷ്ട്രീയ ത്തിൽ ഇടപെടുകയാണ്. മുതിർന്നവർ മനസ്സിലാക്കും ചെയ്തുതരും എന്നിവ യിൽ അവർക്ക് പ്രതീക്ഷയില്ല. ആയുധ ങ്ങളേക്കാൾ ആശയങ്ങളുമായിട്ടാണവർ വരുന്നത്.

പുതിയ തലമുറകളുടെ രാഷ്ട്രീയ പ്രതികരണവും സമൂഹത്തെ വിലയിരു ത്തുന്നതും അവരുടെ ആവശ്യങ്ങളും അവർ ഒത്തുചേരുന്ന രീതികളും എല്ലാം അധികാരികളുടെയും ‘പഴമക്കാരുടെയും’ മുതിർന്നവരുടെയും കണ്ണുതുറക്കാൻ അവസരമൊരുക്കുകയാണ്.

മാറ്റം ആവശ്യമാണ് എന്ന തീരുമാനത്തോടെയാണ് യുവാക്കൾ രംഗത്തെത്തിയിരിക്കുക.

* * * *

മുതിർന്നവർ ശ്രദ്ധിക്കാതെപോയ പലകാര്യങ്ങളുണ്ട്. മക്കളുടെ വളർച്ചയിൽ അവർ നല്കാതെപോയ സത്യസന്ധമായ വിവരണങ്ങൾ, പരിശീലനങ്ങൾ... വിദ്യാർത്ഥികളെ മറന്നുപോയ കാലഘട്ടം കുടുംബത്തിലും സമൂഹത്തിലും ഉണ്ടായി. തിരക്കിന്റെ പേരിൽ, ‘ബാല്യത്തെ’ മറന്ന്, കുട്ടികളെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നു മുറിച്ചുമാറ്റി. മുതിർന്നവർ ശരിയാം വിധത്തിൽ ആശയവിനിമയം നടത്തിയില്ല. സമൂഹത്തിൽ ഇടപടാൻ അവസരം നല്കാതെ, സുരക്ഷിതരാക്കി മത്സരിച്ച് ‘വിജയിക്കാൻ’ അവരെ ശീലിപ്പിച്ചു. കുട്ടികളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങളും മുതിർന്നവരുടെ ജീവിതശൈലികളും തമ്മിൽ തമ്മിൽ ഒരുപാട് അകലം രൂപപ്പെട്ടു.

ഇതിനിടയിൽ സാങ്കേതികവിദ്യയുടെ സാന്നിധ്യം യുവതലമുറയ്ക്ക് അവരുടേതായ ഭാഷയും കൂട്ടായ്മകളും ആശയവിനിമയവും ഒത്തുചേരൽ വേദികളും ഒരുക്കി. തലമുറകൾ തമ്മിലുള്ള വിടവ് വർദ്ധിച്ചു. മുതിർന്നവർ യുവതലമുറയെ digital തലമുറയാക്കി ‘ലേബൽ ചെയ്ത്’ പരിചയമില്ലാത്തവരെ പ്പോലെ മാറ്റിനിർത്തി.

മുതിർന്നവരുടെ അവഗണനയുടെ, അനീതിയുടെ, ഉത്തരവാദിത്വമില്ലായ്മ യുടെ ഭാരം ഏറ്റെടുക്കാൻ യുവതലമുറ തയ്യാറല്ല. തങ്ങളുടെ ഭാവി, പ്രകൃതി തുടങ്ങിയവ സുരക്ഷിതമാകില്ലെന്നവർ തിരിച്ചറിയുന്നു.

യുവജനം ആവശ്യപ്പെടുകയാണ് വിദ്യാഭ്യാസത്തിലെ നീതി, ജനാധിപത്യ ത്തിലെ ധാർമ്മികോത്തരവാദിത്വം, സാമൂഹികസമത്വം, സുസ്ഥിരമായ പ്രകൃതി സാഹചര്യം, സുരക്ഷിത ഭാവി തുടങ്ങിയവ.

സ്വാർത്ഥതയുടെയും വിഭാഗീയത യുടെയും അധികാരമോഹത്തിന്റെയും ഇടമായി രാഷ്ട്രീയവും സ്ഥാപനങ്ങളും ഗവൺമെന്റും മാറി.

സ്വാതന്ത്ര്യവും സുരക്ഷിതഭാവിയും കൊതിച്ച് യുവജനം പ്രതിഷേധിക്കുന്നു. അവർ പറയുന്നു: You are stealing our future. ഞങ്ങളുടെ ഭാവി നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല. മാറ്റം ഇപ്പോഴാണു വേണ്ടത്.

ഡിജിറ്റൽ ലോകം വെറുമൊരു വിനോദമല്ല. അത് ഞങ്ങളുടെ ഭാഗമാണ്; സാമൂഹികജീവിതത്തിന്റെ ഘടനയാണ്.

ജോലി ചെയ്യാനല്ല ജീവിതം. വ്യക്തിജീവിതത്തിനും സന്തോഷത്തിനും പ്രാധാന്യം നല്കുന്ന ജോലിയുടെ അവസര ങ്ങളും ഭാവി സുരക്ഷിതത്വവും വേണം.

യുവജനം ആവർത്തിക്കുകയാണ്. കേൾക്കാതിരിക്കാനാകില്ല. അവർ നിരത്തിലിറങ്ങിയിരിക്കുകയാണ്. ഉറങ്ങിക്കിടന്ന സിംഹം ഉണർന്നിരി ക്കുകയാണ്.

ഇവരെ എങ്ങനെ നിയന്ത്രിക്കും, എന്തു പറഞ്ഞ് ആശ്വസിപ്പിക്കും, എന്ത് പരിഹാരമുണ്ട് എന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ല.

ചോദ്യം ചെയ്യലുകളിലെ അടിച്ചൊതു ക്കാനാവില്ല. ‘മനസ്സിലാക്കാൻ’ ശ്രമിക്കുന്ന ചർച്ചകളും സംഭാഷണങ്ങളും ഉണ്ടാകണം.

മാറിയകാലത്ത് വിശ്വാസം കൈമാറുമ്പോൾ

സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഡോക്യുമെന്ററിയില്‍ പാപ്പയും പ്രത്യക്ഷപ്പെടുന്നു

മെത്രാനായിരുന്ന രൂപതയിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഉക്രെയ്‌നില്‍ സമാധാനത്തിനായി സംഭാഷണവും ഘടനാപരമായ നടപടികളും ആവശ്യമാണ്: പാപ്പ

കാരുണ്യത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ട് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രല്‍