Coverstory

അമ്മമനസ്സ് [മാതൃ-ദിനം]

Sathyadeepam
  • ഗ്രേസി അലക്‌സാണ്ടര്‍

മാതൃത്വം. സ്ത്രീവാദം എന്നത് പല ആദ്യകാല ഫെമിനിസ്റ്റുകളുടെയും വിശ്വാസമാണ്, സ്ത്രീകള്‍ അമ്മമാരായും അല്ലാതെയും, സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രധാനപ്പെട്ടതും എന്നാല്‍ വ്യത്യസ്തവുമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക സ്ത്രീവാദത്തില്‍ നിന്നുള്ള പരിഷ്‌കരണാശയങ്ങള്‍ ഉള്‍ക്കൊള്ളുകയും മാതൃത്വത്തിന്റെയും സ്ത്രീവാദത്തിന്റെയും ആശയങ്ങള്‍ സംയോജിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചകളില്‍ മാതൃദിനമായി ആചരിക്കപ്പെടുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത തീയതികളില്‍ മാതൃദിനം ആഘോഷിക്കുന്നു. യു എസിലാണ് ആദ്യമായി മാതൃദിനം ആഘോഷിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.

1905-ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വീസ് എന്ന സ്ത്രീയാണ് മാതൃദിനം എന്നാശയത്തിനു തുടക്കമിട്ടത്. 1908-ല്‍ ഈ പ്രചാരണം ഫലം കണ്ടു. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന് ജാര്‍വീസ് സ്വന്തം അമ്മയുടെ ശവകുടീരത്തിനു മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ഥനയ്ക്കു തുടക്കം കുറിച്ചു. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന മഹത്തായ പദവി വഹിക്കുന്നു. ബ്രിട്ടനില്‍ മാര്‍ച്ചിലെ നാലാമത്തെ ഞായറാഴ്ചയാണ് മദര്‍ ചര്‍ച്ചിന്റെ സ്മരണക്കായി മാതൃദിനം ആഘോഷിക്കുന്നത്. ഗ്രീസില്‍ കിഴക്കന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കു പ്രധാനപ്പെട്ട ഒന്നാണ് മാതൃ ദിനം. ഫെബ്രുവരി രണ്ടാം തീയതി യേശുക്രിസ്തുവിനെ പള്ളിമേടയില്‍ പ്രദര്‍ശിപ്പിച്ചാണ് അവര്‍ ആഘോഷങ്ങള്‍ നടത്തുന്നത്. 1914-ല്‍ അമേരിക്കയില്‍ മദര്‍ ഡേ ഒരു ഔദ്യോഗിക അവധി ദിനമായി മാറി. ക്രൈസ്തവ മതരാഷ്ട്രങ്ങളില്‍ ചിലത് ഈ ദിവസം വിശുദ്ധ മാതാവിന്റെ ദിനമായും ആചരിക്കുന്നു. ബൊളീവിയയില്‍ മാതൃദിനം എന്നത് സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ്.

അമ്മമാരുടെ വ്യാകുലതകള്‍, ആധികള്‍, നീണ്ടുപോകുന്ന മാനസിക സമ്മര്‍ദങ്ങള്‍ ഇതൊന്നും തെളിവുകള്‍ കൊണ്ടൊന്നും തെളിയിക്കപ്പെടേണ്ടതല്ല.

മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ എല്ലാം അന്താരാഷ്ട്ര മാതൃദിനമായി ആചരിക്കപ്പെടുന്നത് വനിതാ ദിന മാണ്. അറബ് രാഷ്ട്രങ്ങള്‍ ഏറെയും മാര്‍ച്ച് 21-നാണ് മാതൃദിനം ആഘോഷിക്കുന്നത്.

മഹത്തായ ഈ മാതൃദിനം ഇന്നത്തെ ചുറ്റുപാടില്‍ നമുക്കിടയില്‍ അപ്രസ്‌ക്തമല്ലേ എന്നൊരു സംശയം ഉണ്ടായാല്‍ അതില്‍ തെറ്റ് കണ്ടെത്താന്‍ കഴിയുമോ? വാര്‍ധക്യം അവരെ വല്ലാതെ വേട്ടയാടുമ്പോള്‍ വൃദ്ധ സദനങ്ങളില്‍ നമ്മുടെ മാതാപിതാക്കളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നു. ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിച്ചിട്ട് ചികിത്സ കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ ആരുമില്ലാതെ അവിടെത്തന്നെ അഭയം തേടുന്നവര്‍. ഈ വൃദ്ധ ദുഃഖം നമ്മുടെയിടയില്‍ എന്ത് ചലനങ്ങളാണ് സൃഷ്ടി ക്കുന്നത്? പഴയകാലങ്ങളെ വച്ചുനോക്കുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഓരോ ജില്ലകളിലും ഈ കണക്ക് പെരുകി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. വിശേഷ ദിനങ്ങളില്‍ മക്കള്‍ അന്വേഷിച്ചു വരും എന്ന ആശ്വാസത്തില്‍ കാതോര്‍ത്തിരിക്കുന്ന നിസ്സഹായരായ ഈ അമ്മമനസ്സുകളോടു ആര്‍ദ്രഭാവത്തോടെ മേലധികാരികള്‍ പറഞ്ഞു കൊടുക്കുന്ന ഒരാശ്വാസ വചനമുണ്ട്. അവര്‍ വരും, നാളെ വരും, തിരക്കായിട്ടായിരിക്കും വിളിക്കാത്തത്. അവര്‍ പറയുന്ന ഈ സാന്ത്വനം ഒരുപക്ഷെ ഈ വൃദ്ധ മനസ്സുകളില്‍ ഒരു തീക്കാറ്റായി വെന്തുരുകുന്ന സമാശ്വാസങ്ങള്‍ മാത്രം. ജീവിച്ചിരിക്കുമ്പോള്‍ കൊണ്ടു പോകില്ലെന്ന് ഉറപ്പാകുമ്പോള്‍ മരണശേഷം മൃതശരീര മെങ്കിലും സ്വഭവനങ്ങളില്‍ സംസ്‌കരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന അമ്മ മനസ്സ്. മരണവിവരം അറിയിക്കുമ്പോള്‍ എത്താന്‍ വിമുഖത കാണിക്കുന്ന മക്കള്‍ മരണ സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഓടിയെത്തുമെന്ന് അധികൃതര്‍ പറയുമ്പോള്‍ നമ്മുടെ മക്കള്‍ക്ക് എവിടെയാണ് തെറ്റിയത്?

പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ഓരോ അമ്മയും സ്‌നേഹത്തിന്റെ അവസാനത്തെ വാക്കാണ്. സ്വന്തം മക്കളെ ജീവശ്വാസം പോലെ സ്‌നേഹിക്കുന്ന ഓരോ അമ്മമാര്‍ക്കുമായി ഈ ദിനം നമ്മള്‍ക്കു ഓര്‍ത്തെടുക്കാം.

അമ്മയ്ക്ക് ഒരു നിലപാടേയുള്ളൂ. പെയ്തു തീരാത്ത മഴയിലും അമ്മയുടെ മനസില്‍ എരിയുന്ന തീക്കനലാണ് മക്കള്‍. ജീവിതത്തില്‍ ഏറ്റിട്ടുള്ള പലതരം പരിക്കുകള്‍ മൂലം സ്ത്രീകള്‍ ഇന്നും അരക്ഷിതരും അശരണരും, അവഗണിക്കപ്പെടാന്‍ അവസരങ്ങള്‍ അധികമുള്ളവരുമാണ്.

എന്ത് ചെയ്താലും മക്കളെ സ്‌നേഹിക്കുന്ന മാതൃശക്തി. എല്ലാം മറി കടക്കുന്ന ഒരു സാഹസികത അമ്മയിലുണ്ട്. മാതൃദിനം അമ്മ മനസുകളില്‍ കനലെരിയിക്കുന്ന ദുര്‍ദിനങ്ങളാണ് ഇന്ന്. ഏറ്റവും അവഗണിക്ക പ്പെടുന്നവരും ആക്രമിക്കപ്പെടുന്നവരും വൃദ്ധജനങ്ങളായിരിക്കുന്നു. അമ്മയ്ക്ക് ഒരു നിലപാടേയുള്ളൂ. പെയ്തു തീരാത്ത മഴയിലും അമ്മയുടെ മനസില്‍ എരിയുന്ന തീക്കനലാണ് മക്കള്‍. ജീവിതത്തില്‍ ഏറ്റിട്ടുള്ള പലതരം പരിക്കുകള്‍ മൂലം സ്ത്രീകള്‍ ഇന്നും അരക്ഷിതരും അശരണരും, അവഗണിക്കപ്പെടാന്‍ അവസരങ്ങള്‍ അധികമുള്ളവരുമാണ്. ഇതില്‍ ഇപ്പോഴും യാതൊരു വിധത്തിലുമുള്ള സംശയങ്ങള്‍ക്കും ഇടമില്ല. സമൂഹം വളര്‍ന്നാലും സമുദായം ഉണര്‍ന്നാലും നമ്മുടെ നാരീജനത്തിന്റെ നിലനില്‍പ്പ് അസംഘടിതം തന്നെ.

മാതൃദിനത്തിന്റെ മഹിമ ഓര്‍ക്കുമ്പോള്‍ പഴയകാലത്തെ അമ്മമാരെക്കുറിച്ച് ഓര്‍ക്കുന്നതായിരിക്കും ഏറ്റവും അഭികാമ്യം. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഓര്‍മ്മകള്‍ നഷ്ടമാവുമ്പോഴാണ് വൈകാരികത നഷ്ടമാവുന്നത്. വൈകാരികത നഷ്ടമായാല്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴും. കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടേയും ആവലാതികളുടെയും ദുഷ്‌കരമായ ഒരു കാലഘട്ട ത്തിലൂടെയാണ് അന്നത്തെ കുടുംബങ്ങള്‍ കടന്നുപോയത്.

മരണവിവരം അറിയിക്കുമ്പോള്‍ എത്താന്‍ വിമുഖത കാണിക്കുന്ന മക്കള്‍ മരണ സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഓടിയെത്തുമെന്ന് അധികൃതര്‍ പറയുമ്പോള്‍ നമ്മുടെ മക്കള്‍ക്ക് എവിടെയാണ് തെറ്റിയത്?

പത്തും പതിനൊന്നും മക്കളായിട്ടാണ് കുടുംബം എന്ന പടുവൃക്ഷം അന്ന് പന്തലിച്ചു നിന്നിരുന്നത്. ആ ഭവനങ്ങളിലു മുണ്ടായിരുന്നു സഹന ത്തിന്റെയും ക്ഷമയുടേയും ആര്‍ദ്രതയുടെയും സഹാനുഭൂതിയുടേയും പ്രതീകങ്ങളായ അമ്മമാര്‍. പുതുതലമുറയ്ക്ക് ജീവിക്കാന്‍ ധൈര്യം ഇല്ലേ?

പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ വല്ലാതെ തളരുകയും വീഴുകയും ചെയ്യുന്നു. ആത്മഹത്യയില്‍ അഭയം നേടുകയെന്ന പ്രവണത നമ്മളെ അസ്വസ്ഥരാക്കുന്നുണ്ട്. പാല്‍മണം മാറാത്ത കുഞ്ഞുങ്ങളുമായി ആറ്റില്‍ ച്ചാടുക, റെയില്‍ പാളത്തില്‍ മക്കളെ ബലമായിച്ചേര്‍ത്തു പിടിച്ചു കൂട്ടമരണത്തിനു ഒരുങ്ങുക. വല്ലാത്ത ഹൃദയം നുറുങ്ങുന്ന നൊമ്പര കാഴ്ചകള്‍! കാരണം എന്തുതന്നെയാലും എത്ര കഠിനമായാലും സ്വജീവന്‍ നശിപ്പിക്കുകയും കൂട്ടത്തിലുള്ളവരെക്കൂടെ ക്കൊണ്ടു പോകുകയും ചെയ്യുന്ന ഈ ദുരന്ത കാഴ്ച അമ്മയെന്ന മഹത്തായ പ്രതിഭാസത്തിനും അരോചകമാണ്.

മക്കള്‍ എന്തു ചെയ്താലും മക്കളെ സ്‌നേഹിക്കുന്ന ഒന്നാണ് മാതൃശക്തി. ഇതാണ് എല്ലാറ്റിലും ഏറ്റവും ഉയര്‍ന്നതും ദിവ്യവുമായ മാതൃസ്‌നേഹം. അതുല്യമായി പ്രകടമാക്കപ്പെടുന്ന ഈ പൂര്‍ണ്ണമായ സ്‌നേഹം വളരുന്ന കുഞ്ഞിന് ആവശ്യമാണ്. ഇന്ന് അതെ മക്കളുടെ ആക്രമണത്തിന് ഇരയാക്കപ്പെടുന്നു - സ്വബുദ്ധി അന്യാധീനമാക്കപ്പെട്ടു ലഹരി പദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗത്തിലും അമ്മപെങ്ങന്മാരെ തിരിച്ചറിയാന്‍ കഴിയാത്ത വികൃത കാഴ്ചപ്പാടിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന നഗ്നസത്യം എത്രയോ വേദനാജനകമാണ്. ഇതൊന്നും അധികദൂരത്തല്ല, നമുക്ക് ചുറ്റുമാണെന്ന് ഓര്‍ക്കണം. മദ്യലഹരിയില്‍ അമ്മയെ അടിച്ചുകൊല്ലുന്ന മകന്‍, മാതാപിതാക്കളെ വെട്ടിക്കൊല്ലുന്ന മകന്‍. ഇന്നത്തെ സമൂഹം വയലന്‍സിന്റെ സൊസൈറ്റിയാണ്. ഇതിനിടയിലൂടെ ഒരു മാതൃദിനം കടന്നുപോവുകയാണ്. ഇവിടെയും കരളലിയിക്കുന്ന നേര്‍ക്കാഴ്ചകള്‍ക്ക് സാക്ഷിയാകുന്നത് അമ്മയാണ്. അവരുടെ വ്യാകുലതകള്‍ ആധികള്‍, നീണ്ടു പോകുന്ന മാനസ്സിക സമ്മര്‍ദങ്ങള്‍ ഇതൊന്നും തെളിവുകള്‍ കൊണ്ട് തെളിയിക്കപ്പെടേണ്ടതല്ല.

മദ്യലഹരിയില്‍ അമ്മയെ അടിച്ചുകൊല്ലുന്ന മകന്‍, മാതാപിതാക്കളെ വെട്ടിക്കൊല്ലുന്ന മകന്‍. ഇന്നത്തെ സമൂഹം വയലന്‍സിന്റെ സൊസൈറ്റിയാണ്. ഇതിനിടയിലൂടെ ഒരു മാതൃദിനം കടന്നുപോവുകയാണ്. ഇവിടെയും കരളലിയിക്കുന്ന നേര്‍ക്കാഴ്ചകള്‍ക്ക് സാക്ഷിയാകുന്നത് അമ്മയാണ്.

ഇതിലൂടെയാണ് അവരുടെ പ്രയാണം. കണ്ണുനിരീലൂടെ ശുദ്ധമാകുന്ന സ്‌നേഹം ഇത്രയും സജീവമായ ഒരിടം മറ്റെവിടെയുണ്ട്? ഇന്ന് മിക്ക കുടുംബങ്ങളും അസ്വസ്ഥമാണ്. സ്‌നേഹത്തിന്റെ ദാരിദ്ര്യം, പ്രാര്‍ഥനയുടെ കുറവ്, ഒരുമയില്ലായ്മ, പരസ്പരം പങ്കുവയ്ക്കലിന്റെ അപര്യാപ്തത, സ്വാര്‍ത്ഥതയുടെ സമ്പന്നത. അമൂല്യമായി കരുതപ്പെടുന്ന കുടുംബങ്ങളുടെ ധ്രുവീകരണം, കരുതലും സ്‌നേഹവും നഷ്ടപ്പെടുമ്പോള്‍ അവിടെ ഭിന്നതയുടെ അപസ്വരങ്ങള്‍ ഉയരുന്നു. അമ്മ പരാജിതയാകുന്നു.

അമ്മമാര്‍ മഹത്തായ വ്യക്തിത്വങ്ങളാണെന്നു അറിഞ്ഞു മനസ്സിലാക്കി ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മക്കളും നമുക്കിടയിലുണ്ട്. അത്തരം നന്മകളും കാണാതെ പോകരുത്. കാന്‍സര്‍ രോഗിയായി കിടപ്പിലായ ഭാര്യ മാതാവിനെ പരിചരിക്കുന്ന മരുമകന്‍ ആ അമ്മക്ക് മകനേക്കാള്‍ വലിയ മകനാണ്. മക്കള്‍ വിദേശ രാജ്യങ്ങളില്‍ ആയിരിക്കുമ്പോള്‍ ഭവനങ്ങളില്‍ ഒറ്റപ്പെട്ടു പോകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു സസ്‌സൂഷ്മം വീക്ഷിച്ചു പോരായ്മകള്‍ പരിഹരിച്ചുക്കൊണ്ടു മുന്നോട്ടു പോകുന്ന പുത്രി പുത്രധര്‍മ്മം ഇന്നും വിരളമല്ല. ത്യാഗത്തിന്റെ പ്രതിഫലങ്ങളായ വാര്‍ദ്ധക്യം എന്നും നമ്മോടുകൂടെ ഉണ്ടാവണമെന്ന ആഴത്തില്‍ പതിഞ്ഞുള്ള ബോധ്യവും ഈ കാലത്തിന്റെ തന്നെ മറ്റൊരു പ്രത്യേകതയാണ്.

യുദ്ധങ്ങളുടെ ലോകത്ത്, സാഹോദര്യം ഒരു ആദര്‍ശമല്ല, ഒരു ഉത്തരവാദിത്തമാണ്: പേപ്പല്‍ ധ്യാനപ്രസംഗകന്‍

നല്ല മനുഷ്യരുടെ ദുരന്തബോധം

GenZ@ക്രിസ്തുസാക്ഷ്യം

കൊച്ചിയിലെ കപ്പലൊച്ചകള്‍ [30]

തച്ചനപ്പൻ