Popups

Pop [Life] Ups - [04]

ജീവന്‍ രക്ഷിച്ച സെല്‍ഫി

Sathyadeepam
  • താടിക്കാരന്‍

സെല്‍ഫിയെടുത്ത് ജീവന്‍ പോയവരുടെ കുറെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒരു സെല്‍ഫി ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവന്‍ രക്ഷിച്ച ഒരു കഥ സൊല്ലട്ടുമാ?

ഈ കഴിഞ്ഞ സണ്ടെ, ഡ്യൂട്ടി ടൈം ജനസേവനം ഒക്കെ കഴിഞ്ഞു. എന്നാലിനി അന്നത്തെ ഓര്‍മ്മയ്ക്ക് ഒരു സെല്‍ഫി കാച്ചിയാലോ എന്ന് കരുതിയാണ് ഇരിങ്ങാലക്കുട സ്‌റ്റേഷനിലെ പൊലീസുകാരായ ഷാബുവും ശരത്തും തൃശ്ശൂര്‍ ഓടന്‍ചിറ ഷട്ടറിനടുത്ത് പുഴക്കരയില്‍ സ്‌റ്റോപ്പിട്ടത്.

പൊടുന്നനെ ഒരു വണ്ടി മറിഞ്ഞതിന്റെയും കൂട്ടക്കരച്ചിലിന്റയും ശബ്ദം കേട്ട് അവരിലെ ജനസേവകര്‍ വീണ്ടും ഉയിര്‍ത്തു. ഊരകത്ത് റോഡുപണി നടക്കുന്നതിനാല്‍ കോന്തിപുലം വഴി മടവാക്കരയിലേക്ക് പോകുകയായിരുന്ന ചിറ്റിശ്ശേരിക്കാരന്‍ ഒരു വിനുച്ചേട്ടന്‍ ഓടിച്ചിരുന്ന ഓട്ടോയാണ് കണ്‍ട്രോള്‍ വിട്ട് പുഴയില്‍ വീണത്.

ഓട്ടോയിലുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഇവര്‍ ബൈക്കെടുത്ത് ഷട്ടറിനുമുകളിലൂടെ മറുകരയിലേക്ക് പറന്നു. ഒരാള്‍ നേരെ പുഴയിലേക്ക് എടുത്തു ചാടി. ഷട്ടര്‍ താഴ്ത്തിയതുമൂലം പുഴയില്‍ വെള്ളം ഉയര്‍ന്നിരുന്നു.

എന്നിട്ടും ആ ഇരുട്ടില്‍ ആഴത്തിലേക്ക് ചാടി വിനുവിന്റെ നാലു മക്കള്‍, ഭാര്യ, അമ്മായിയമ്മ എന്നിവരെ ഓരോരുത്തരായി അവരും നാട്ടുകാരും കൂടി രക്ഷിച്ചു.

സെല്‍ഫിഷ് ആവാത്ത സെല്‍ഫികള്‍ നേടിത്തരുന്ന നല്ല ചങ്ക് കൂട്ടുകളുണ്ട്. ഏത് അപകടത്തെയും ഒരുമിച്ച് തരണം ചെയ്യാനുള്ള അത്തരം സൗഹൃദങ്ങള്‍ നമുക്കും വേണ്ടേ?

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]