Parish Catechism

ആരാധനക്രമത്തില്‍ തിരി അഥവാ കൊടാവിളക്കിന്റെ അര്‍ഥം എന്ത് ?

Sathyadeepam

ആരാധനക്രമത്തില്‍ പ്രകാശത്തിന്, തിരിക്ക്, കെടാവിളക്കിന് മൂന്ന് അര്‍ഥങ്ങളാണുള്ളത്. ദൈവസാന്നിധ്യം കാണിക്കുവാനും ബഹുമാനം അല്ലെങ്കില്‍ കൂടുതല്‍ ആദരവ് കാണിക്കുവാനും വിശുദ്ധ ഇടങ്ങള്‍ നന്നായി അലങ്കരിക്കുവാനുമാണ് ആരാധനാക്രമത്തില്‍ പ്രകാശം ഉപയോഗിക്കുന്നത്.

തിരി പ്രകാശം ആണ്. പ്രകാശത്തിന് മൂന്ന് അര്‍ഥ തലങ്ങളാണ് ആരാധനാക്രമത്തില്‍, കുര്‍ബാനയിലും മറ്റ് കൂദാശകളിലും, ഉള്ളത്.

  • 1. ദൈവത്തിന്റെ സാന്നിധ്യത്തെ അനുസ്മരിപ്പിക്കുന്നു.

യേശുവിന്റെ സാന്നിധ്യം സക്രാരിയില്‍ ഉണ്ട് എന്നു കാണിക്കുന്നതിനുവേണ്ടിയാണ് സക്രാരിയുടെ മുമ്പില്‍ കെടാവിളക്ക് എപ്പോഴും തെളിച്ചുവയ്ക്കുന്നത്. മറ്റു സന്ദര്‍ഭങ്ങളില്‍ കാര്‍മ്മികന്‍ തിരി തെളിക്കുമ്പോള്‍ ചൊല്ലുന്ന ഒരു പ്രാര്‍ഥനയുണ്ട്: 'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നിലൂടെ നടക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുന്നില്ല.' ഈ പ്രാര്‍ഥന വ്യക്തമാക്കുന്നതുപോലെ, ഈശോയാണ് ലോകത്തിന്റെ പ്രകാശമെന്ന് തിരി തെളിയിക്കുന്നതിലൂടെ സൂചിപ്പിക്കുന്നു.

  • 2. ബഹുമാന സൂചകമായി

വിശുദ്ധരുടെ മുമ്പില്‍ തിരി നേര്‍ച്ചയായി കത്തിക്കുക. പരി. കുര്‍ബാന ആഘോഷമായി എഴുന്നള്ളിച്ചുവയ്ക്കുമ്പോള്‍ 6 തിരിയോ 12 തിരിയോ കത്തിച്ചുവയ്ക്കുക എന്നിവയെല്ലാം വിശുദ്ധരോടും വി. കുര്‍ബാനയോടുമുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ്. അതാണ് രണ്ടാമത്തെ അര്‍ഥം.

  • 3. അലങ്കാരത്തിനുവേണ്ടിയും ആഘോഷത്തിനുവേണ്ടിയും

സീരിയല്‍ ബള്‍ബുകളോ മറ്റ് ബള്‍ബുകളോ രൂപക്കൂടിനു ചുറ്റും അല്ലെങ്കില്‍ സക്രാരിക്കു ചുറ്റും വയ്ക്കുന്നത് അലങ്കാരത്തിനും ആഘോഷത്തിനും വേണ്ടിയാണ്.

അങ്ങനെ മൂന്ന് അര്‍ഥത്തിലാണ് പ്രകാശം, തിരി, കെടാവിളക്ക് എന്നിവ പള്ളികളില്‍ ഉപയോഗിക്കുന്നത്.

വിശുദ്ധ തോമസ് (1-ാം നൂറ്റാണ്ട്) : ജൂലൈ 3

റാമാ-2 : അഭിഷേകത്തിന്റെ മല

ചുവട് : സിഗ്‌നേച്ചർ കാംപയിൻ നടത്തി

ജൂലൈ 3 പൊതു അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്സ്

തണ്ണീർമുക്കം തീരുരക്ത ദൈവാലയത്തിൽ തീരുരക്ത ജപമാല മാസാചരണവും തിരുരക്ത തിരുനാൾ ആഘോഷവും