Jesus Teaching Skills

പഠനയാത്ര [Study Tour]

Jesus's Teaching Skills - 53

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

ക്ലാസ് മുറികളില്‍നിന്ന് പഠിതാവിന് കിട്ടുന്ന അനുഭവങ്ങള്‍ വളരെ കുറവും അപൂര്‍ണ്ണവുമാണ്. പഠനയാത്രകളിലൂടെ ഈ പരിമിതികള്‍ പരിഹരിക്കാന്‍ സാധിക്കും. കൂടുതല്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്യാനും ഇത് കാരണമാകും.

ലൂക്കാ സുവിശേഷകന്റെ വിവരണമനുസരിച്ച് ഈശോയുടെ പരസ്യജീവിതം ജെറുസലേമിലേക്കുള്ള ഒരു യാത്രയായിരുന്നു (ലൂക്കാ 9:51-19:27). ഈശോയുടെ ഈ യാത്രയില്‍ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. ശിഷ്യത്വത്തിന്റെ പ്രധാന പാഠങ്ങളെല്ലാം ഈശോ അവരെ പഠിപ്പിക്കുന്നത് ഈ യാത്രയിലാണ് (ലൂക്കാ 9:57-62). ഈ യാത്രയിലൂടെ ശിഷ്യരെ കൂടുതല്‍ ശിഷ്യത്വത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ ഈശോയ്ക്ക് സാധിച്ചു.

യാത്രകള്‍ക്കായി അയക്കപ്പെടുന്ന ശിഷ്യന്മാരെയും നമ്മള്‍ സുവിശേഷത്തില്‍ കണ്ടുമുട്ടുന്നുണ്ട് (ലൂക്കാ 10:1-12). ക്ലാസ് മുറികളില്‍നിന്ന് പുറത്തിറങ്ങി യാത്ര ചെയ്യാനും അറിവ് നേടാനും ഇന്നത്തെ കാലഘട്ടത്തില്‍ ഒരുപാട് അവസരങ്ങളുണ്ട്. അത് പഠനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കട്ടെ.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി