Catepedia

പുല്‍ക്കൂട്‌ [chrisbell talk-01]

Sathyadeepam
  • എന്താണ് പുൽക്കൂട്?

യേശു ജനിച്ചപ്പോൾ, അവനെ കിടത്തിയത് ചെറിയ ഒരു പുൽത്തൊട്ടിലായിരുന്നു. ഈ തൊഴുത്തിന്റെ രൂപമാണ് നമ്മൾ പുൽക്കൂടായി ഉണ്ടാക്കുന്നത്. മറിയം തന്റെ കടിഞ്ഞൂൽപ്പുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് അവനെ പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല (ലൂക്കാ 2:6-7).

  • എന്തിനാണ് പുൽക്കൂട്?

​ലോകരക്ഷകനായ യേശുക്രിസ്തു ജനിച്ചതിന്റെ ഓർമ്മ പുതുക്കാനും ആ സന്തോഷം ആഘോഷിക്കാനുമാണ് നമ്മൾ പുൽക്കൂട് ഒരുക്കുന്നത്.

  • പുൽക്കൂട് ആദ്യമായി ഉണ്ടാക്കിയത് ആര്?

​വി. ഫ്രാൻസിസ് അസ്സീസി. ഇറ്റലിയിലെ ഗ്രേചോ എന്ന ചെറു പട്ടണത്തിലെ ഒരു ഗുഹയിലാണ് ആദ്യമായി ഒരു പ്രതിരൂപ കാലിത്തൊഴുത്ത് അദ്ദേഹം തയ്യാറാക്കിയത്.

  • പുൽക്കൂട്ടിൽ ആരെല്ലാം?

​ഉണ്ണിയേശു, മറിയം, യൗസേപ്പ്, ​മാലാഖമാർ, ആട്ടിടയന്മാർ, രാജാക്കന്മാർ, മൃഗങ്ങൾ, നക്ഷത്രം

  • മറ്റ് പേരുകൾ

ലത്തീൻ ഭാഷയിൽ പുൽത്തൊട്ടിക്ക് “പ്രെസീപിയും” Presipium, ഇംഗ്ലിഷിൽ Manger എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്. പിള്ളത്തൊട്ടി എന്നർഥ വരുന്ന Crib എന്ന വാക്കും പുൽക്കൂടിന് പകരമായി ഇന്ന് പരക്കെ ഉപയോഗിക്കുന്നു.

നാല്പതു രക്തസാക്ഷികള്‍ (320) : മാര്‍ച്ച് 10

അതിരൂപത  മദ്യവിരുദ്ധഞായർ ആചരണം : മുന്നണികൾ നിലപാട് വ്യക്തമാക്കണം

ഗലാത്തിയ - Chapter 4 [3of3]

വിശുദ്ധ ഫ്രാന്‍സെസ്സ് (1384-1440) : മാര്‍ച്ച് 9

ദൈവത്തിന്റെ വിശുദ്ധ ജോണ്‍ (1495-1550) : മാര്‍ച്ച് 8