ചരിത്രത്തിലെ സഭ

കുരിശുയുദ്ധങ്ങൾ

ഫാ. സേവി പടിക്കപ്പറമ്പില്‍

സഭാ ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും വളച്ചൊടിക്കപ്പെട്ടതുമായ ഒന്നാണ് കുരിശുയുദ്ധങ്ങൾ. രാജ്യങ്ങൾ പിടിച്ചടക്കുന്നതിനുവേണ്ടി നടത്തിയതോ യുദ്ധത്തിൽ പിടിച്ചെടുക്കുന്ന പ്രദേശങ്ങളിലെ ആളുകളെ നിർബന്ധപൂർവം ക്രിസ്ത്യാനികൾ ആക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ വേണ്ടി നടത്തിയ യുദ്ധങ്ങൾ അല്ല കുരിശുയുദ്ധങ്ങൾ. ഇസ്ലാം മത വിശ്വാസികളായ തുർക്കികൾ ക്രിസ്ത്യാനികളുടെ വിശുദ്ധ സ്ഥലങ്ങൾ പിടിച്ചെടുത്തപ്പോൾ അത് തിരിച്ചുപിടിക്കാൻ നടത്തിയ യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്. ചരിത്രം പരിശോധിക്കുമ്പോൾ കുരിശുയുദ്ധങ്ങൾ സമ്പൂർണ്ണ വിജയം ആയിരുന്നില്ലെന്ന് കാണാൻ കഴിയും. കുരിശുയുദ്ധങ്ങളെക്കുറിച്ച് പഠിച്ചാലോ...

എങ്ങനെയാണ് ഈ യുദ്ധങ്ങൾക്ക് കുരിശുയുദ്ധം എന്ന് പേര് വന്നത്? യുദ്ധത്തിൽ പങ്കെടുത്തവരുടെ വസ്ത്രത്തിൽ തുണികൊണ്ടുള്ള ഒരു കുരിശ് തുന്നിച്ചേർത്തിരുന്നു. കുരിശടയാളം സ്വീകരിച്ചവർ എന്നതാണ് യുദ്ധത്തിൽ പങ്കെടുത്തവർക്ക് നൽകിയ സംജ്ഞ. 

  • എന്താണ് കുരിശു യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങൾ?

ജെറുസലേം തുടങ്ങിയ വിശുദ്ധ സ്ഥലങ്ങൾ അറബിക് മുസ്ലിം രാജവംശങ്ങൾ പിടിച്ചെടുത്തതാണ് കുരിശുയുദ്ധത്തിലേക്ക് നയിച്ചത് എന്ന് പറഞ്ഞല്ലോ. കിഴക്കൻ റോമൻ സാമ്രാജ്യം ഈ ഇസ്ലാം രാജവംശങ്ങൾക്കെതിരെ രാഷ്ട്രീയ പ്രേരിതമായ യുദ്ധങ്ങൾ ചെയ്തിരുന്നു. ഇത് ഒരിക്കലും മതപരമായ യുദ്ധങ്ങൾ ആയിരുന്നില്ല. വിശുദ്ധ സ്ഥലങ്ങൾ പിടിച്ചെടുത്തു എന്ന കാരണത്താൽ പടിഞ്ഞാറൻ സാമ്രാജ്യങ്ങൾ ഒരിക്കലും ഇസ്ലാം രാജവംശങ്ങളോട് യുദ്ധം ചെയ്തിരുന്നില്ല. മഹാനായ ചാൾസ് രാജാവിന്റെ കാലത്തും കരോലിഞ്ചൻ സാമ്രാജ്യത്തിന്റെ ഭരണ കാലഘട്ടങ്ങളിലും (കരോലിഞ്ചൻ എന്നും കാർലോമാൻ എന്നും കാർലോമെയിൻ എന്നുമെല്ലാം ഈ സാമ്രാജ്യത്തെ മലയാളത്തിൽ വിളിക്കാറുണ്ട്) മുസ്ലിം രാജവംശങ്ങൾക്കെതിരെ വിശുദ്ധ സ്ഥലങ്ങൾക്കുവേണ്ടി യുദ്ധം നടന്നിട്ടില്ല. 

വിശുദ്ധ സ്ഥലങ്ങൾ മുസ്ലിം രാജവംശങ്ങൾ പിടിച്ചെടുത്തെങ്കിലും അവിടേക്കുള്ള തീർത്ഥാടങ്ങൾ സുഗമമായി നടന്നിരുന്നതിനാലാണ് പടിഞ്ഞാറൻ സാമ്രാജ്യങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധിക്കാതിരുന്നത്. എന്നാൽ സെർജിക് തുർക്കികൾ ഭരണം ആരംഭിച്ചപ്പോൾ തീർത്ഥാടനം തടയുകയും തീർത്ഥാടകരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും വിശുദ്ധ സ്ഥലങ്ങളെ അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശുദ്ധ സ്ഥലങ്ങൾ തിരിച്ചുപിടിക്കുക എന്നത് ആവശ്യമാണെന്ന് മാർപാപ്പയും പടിഞ്ഞാറൻ രാജവംശങ്ങളും ജനതകളും എല്ലാം തിരിച്ചറിയുന്നത്.  

  • കുരിശുയുദ്ധങ്ങളെക്കുറിച്ച് വിശദമായി നമുക്ക് വീണ്ടും അടുത്ത ലക്കങ്ങളിൽ പഠിക്കാം.

പാക്കിസ്ഥാനിലെ മരിയാമാ ബാദില്‍ തീര്‍ത്ഥാടനത്തിന് ഭക്തജന പ്രവാഹം

യൂണിഫോം അഴിച്ചുവെച്ചാൽ നേരെ പാടത്തേക്ക്!

വിശുദ്ധ ഗൈ (c 950-1012) : സെപ്തംബര്‍ 12

സൈബർ ഭീകരതയ്ക്കും വ്യക്തിഹത്യകൾക്കുമെതിരെ സമൂഹവും ഭരണകൂടവും ജാഗ്രത പുലർത്തണം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ

ചിരി