Catechism Dynamics

'കുടുംബത്തോടൊപ്പം'

Sathyadeepam
  • ഫാ. ബിജു പെരുമായന്‍

    സെന്റ് ജെയിംസ് ചര്‍ച്ച്, ചമ്പക്കര

എറണാകുളം-അങ്കമാലി അതിരൂപതയിലെ പൂണിത്തുറ സെന്റ് ജെയിംസ് ഇടവകയില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ഈ വര്‍ഷം നടപ്പിലാക്കുന്ന പുതുമയാര്‍ന്ന ഒരു പരിപാടിയാണ് 'കുടുംബത്തോടൊപ്പം' എന്നത്. ഞായറാഴ്ചകളില്‍ ഓരോ ക്ലാസ്സിലും ഒരു കുട്ടിയുടെ കുടുംബാംഗങ്ങള്‍ വരികയും തങ്ങളെ പരിചയപ്പെടുത്തുകയും അധ്യാപകനെയും മറ്റു കുട്ടികളെയും പരിചയപ്പെടുകയും ചെയ്യുന്നു. മാതാപിതാക്കള്‍ അവരുടെ വിശ്വാസ അനുഭവം ക്ലാസിലെ കുട്ടികളോട് പങ്കുവയ്ക്കുന്നു. കുടുംബാംഗങ്ങള്‍ കൊണ്ടുവരുന്ന മധുരപലഹാരങ്ങള്‍ കുട്ടികള്‍ക്ക് പങ്കു വയ്ക്കുന്നതും ഹൃദ്യമായ അനുഭവമാണ്. അര മണിക്കൂറോളം സമയം കുടുംബാംഗങ്ങള്‍ ക്ലാസിലെ കുട്ടികളുമൊത്ത് ചിലവിടുന്നു.

ഈ വര്‍ഷാരംഭത്തില്‍ അധ്യാപകരുടെ മീറ്റിംഗിലാണ് ഇപ്രകാരം ഒരു ആശയം പങ്കുവയ്ക്കപ്പെട്ടത്. വിശ്വാസപരിശീലനം ഒരു മാസം പിന്നിടുമ്പോള്‍ എല്ലാ ക്ലാസുകളിലും കുട്ടികള്‍ സഹപാഠികളുടെ കുടുംബാംഗങ്ങളുടെ സന്ദര്‍ശനം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. വര്‍ഷാവസാനം ആകുമ്പോഴേക്കും ക്ലാസിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ സഹപാഠികളുടെ കുടുംബാംഗങ്ങളെയും കുടുംബാംഗങ്ങള്‍ അവരുടെ മക്കളുടെ കൂട്ടുകാരെയും പരിചയപ്പെടുന്ന സൗഹൃദാനുഭവം ദൈവരാജ്യ നിര്‍മ്മിതിക്ക് ഉപകാരപ്പെടുമെന്നത് തീര്‍ച്ചയാണ്. പട്ടണ അന്തരീക്ഷത്തില്‍ പരസ്പരം അറിയാനുള്ള പ്രവണത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു മുന്നേറ്റം വിശ്വാസ പരിശീലനവും ക്രിസ്തീയ ജീവിതവും കൂടുതല്‍ ഹൃദ്യമാക്കും.

ബാബേല്‍ ഗോപുരകഥ

തിരിച്ചറിയാം ഗാംബ്ലിംങ്ങ് ഡിസോര്‍ഡര്‍

വചനമനസ്‌കാരം: No.181

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [16]

കോംഗോയില്‍ ഇസ്ലാമിക ഭീകരവാദികള്‍ 30 ലധികം കത്തോലിക്കരെ വധിച്ചു