Catechism Dynamics

നന്മപ്പെട്ടിയും സുകൃതപ്പെട്ടിയും

Sathyadeepam
  • ഫാ. ജിതിന്‍ കാവാലിപ്പാടന്‍

    മുന്നൂര്‍പ്പിള്ളി

1) ഞായറാഴ്ച കുട്ടികള്‍ ആദ്യം ഓടിയെത്തുന്നത് അള്‍ത്താരയ്ക്കു മുന്നില്‍ വച്ചിട്ടുള്ള നന്മപ്പെട്ടിയുടെയും സുകൃതപ്പെട്ടിയുടെയും അടുത്തേക്കാണ്. കഴിഞ്ഞ ആഴ്ചയില്‍ അവര്‍ ചെയ്ത ഒരു നന്മ എഴുതി നന്മപ്പെട്ടിയിലും പ്രാര്‍ത്ഥിച്ച ഒരു സുകൃതം സുകൃതപ്പെട്ടിയിലും ഇടും.

കുര്‍ബാന കഴിയുമ്പോള്‍ വികാരിയച്ചന്‍ അതില്‍ നിന്നും മൂന്നോ നാലോ കുട്ടികളെ നറുക്കെടുക്കും. അവരുടെ പ്രവര്‍ത്തനം ഉറക്കെ വായിക്കുകയും ചെയ്യും. എന്നിട്ട് അവര്‍ക്കു സമ്മാനവും അവരുടെ ഗ്രൂപ്പിന് മാര്‍ക്കും കൊടുക്കും. കുട്ടികളുടെ നന്മ പ്രവൃത്തിയും പ്രാര്‍ത്ഥനയും വളര്‍ത്താന്‍ ഇത് ഉപകരിക്കുന്നുണ്ട്.

2) മതബോധന അധ്യാപകര്‍ ചെയ്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് ആദ്യത്തെ സെമസ്റ്ററില്‍ തന്നെ അവരവരുടെ ക്ലാസ്സിലുള്ള എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കുക എന്നത്. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം വളര്‍ത്തുന്നതിനും കുട്ടികളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും ഇത് ഉപകരിക്കും.

3) കുട്ടികളെ ലോഗോസ് ക്വിസിന് ഒരുക്കുവാനും അവര്‍ക്കു മതബോധന ക്വിസ് നടത്തുവാനും ഒരു ടീച്ചറെ ക്വിസ് മാസ്റ്റര്‍ പദവി നല്‍കി പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്.

സത്യദീപത്തില്‍ വരുന്ന കാറ്റിക്കിസം ക്വിസിലെ ചോദ്യങ്ങളും ലോഗോസ് ക്വിസിലെ ചോദ്യങ്ങളും എല്ലാ ആഴ്ചകളിലും കുട്ടികളോട് ചോദിക്കും.

വിശുദ്ധ ഫെലിക്‌സ് (1127-1212) : നവംബര്‍ 20

”അത്ഭുതപ്രവര്‍ത്തകനായ” വിശുദ്ധ ഗ്രിഗറി (215-270) : നവംബര്‍ 19

വിവേചനം അവസാനിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മെത്രാന്‍ സംഘം മുഖ്യമന്ത്രിയെ കണ്ടു

കെ സി എസ് എല്‍ അതിരൂപത കലോത്സവം

വിശുദ്ധ റോസ് ഫിലിപ്പൈന്‍ (1769-1852) : നവംബര്‍ 18