Catechism Dynamics

One Day ടീച്ചര്‍

Parish Dynamics

Sathyadeepam

മഞ്ഞപ്ര: വിശ്വാസ പരിശീലക ദിനത്തോടനു ബന്ധിച്ച് ചുള്ളി സെന്റ് ജോര്‍ജ് ദേവാലയ ത്തിലെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍, 'വണ്‍ ഡേ' ടീച്ചര്‍മാരായും പ്രധാന അധ്യാപകനായും സ്ഥാനമേറ്റു.

ഒന്നു മുതല്‍ 11 വരെ ക്ലാസുകളിലേക്കു വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസുകള്‍ എടുത്തു.

ചാര്‍ട്ട് വര്‍ക്കുകള്‍, സ്മാര്‍ട്ട് ക്ലാസുകള്‍, ഗെയിംമുകള്‍, സ്‌ക്രിപ്റ്റുകള്‍ തുടങ്ങി വിവിധ ആശയങ്ങള്‍ ചേര്‍ത്തുവച്ചായിരുന്നു അവര്‍ കുട്ടികളെ ഒരുക്കിയത്.

ഇടവക വികാരി റവ. ഫാ. ഷനു മൂഞ്ഞേലിയും, ഹെഡ്മാസ്റ്റര്‍ നോബിള്‍ കിളിയേല്‍ക്കുടിയും ചേര്‍ന്ന് പ്രധാന അധ്യാപകനായി സ്ഥാനമേറ്റ മാസ്റ്റര്‍ അലക്‌സ് ജോയിയെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

നിലവിലെ വിശ്വാസപരിശീലന അധ്യാപകരില്‍ നിന്ന് പുതിയ വിശ്വാസ പരിശീലകര്‍ ടെക്സ്റ്റ്ബുക്കും, രജിസ്റ്ററും സ്വീകരിച്ചു ക്ലാസുകളിലേക്കു പോയി.

ക്ലാസുകള്‍ക്കുശേഷം മികച്ച പ്രതികരണങ്ങളാണ് കുട്ടികളില്‍ നിന്നുമുണ്ടായത്. കൂടാതെ, വണ്‍ ഡേ അധ്യാപകരായി സേവനം ചെയ്തവര്‍ക്കും നല്ല ഒരുനുഭവം ഉണ്ടായി എന്ന് ക്ലാസുകളെടുത്ത കുട്ടികള്‍ അറിയിച്ചു.

മൂന്നാം നൊമ്പരം – മലയാളത്തിനൊരു ബൈബിൾ സിനിമ, കാണികൾക്കൊരു കണ്ണീർക്കണം

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

കെ സി എസ് എൽ പ്രവർത്തനവർഷം ഉദ്ഘാടനം

മരിയോത്സവം 2 K 25 സമാപിച്ചു

"Provocations അല്ല Promotions ആണ്!!!"