Catechism Dynamics

പന്ത്രണ്ടാം ക്ലാസുകാരുടെ വിശ്വാസസാക്ഷ്യം

Parish Dynamics

Sathyadeepam

അഡോപ്റ്റ് എ ഫാമിലി പദ്ധതിയുടെ ഭാഗമായി പതിവുപോലെ ഒരു കുടുംബത്തെ ഒരു വര്‍ഷത്തേക്ക് ദത്തെടുക്കാമെന്ന് മാടയ്ക്കല്‍ സെന്റ് ജോസഫ് ഇടവകയിലെ പന്ത്രണ്ടാം ക്ലാസിലെ വിശ്വാസപരിശീലകനും 14 കുട്ടികളും തീരുമാനിക്കുന്നു.

ഭവനസന്ദര്‍ശനം നടത്തിയപ്പോള്‍ ചെറിയ സഹായങ്ങളെക്കാള്‍ അടച്ചുറപ്പുള്ള ഒരു വീട് തന്നെയാണ് അവര്‍ക്കാവശ്യമെന്ന് തിരിച്ചറിയുന്നു. ഒരു പുതിയ ഭവനം നിര്‍മ്മിക്കുക എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍ ആകുലതകളാണ് ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത്. സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്നും മറ്റെല്ലാ കാര്യങ്ങളും എങ്ങനെ ഏകോപിപ്പിക്കുമെന്നതും ആശങ്കയുടെ കാരണങ്ങളായിരുന്നു.

ലക്ഷ്യപൂര്‍ത്തീകരണത്തിനായി നമ്മള്‍ ഇറങ്ങിത്തിരിച്ചാല്‍ ഈ പ്രപഞ്ചം മുഴുവന്‍ നമ്മുടെ സഹായത്തിനെത്തും എന്നുള്ളത് ഇവിടെ പൂര്‍ത്തിയാക്കപ്പെടുകയായിരുന്നു. ഗവണ്‍മെന്റിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും ഇടവകയിലെയും പുറത്തുമുള്ള ആളുകളുടെ സഹായത്തോടെയും സാമ്പത്തികം സ്വരൂപിക്കാന്‍ അധ്യാപകരും കുട്ടികളും തന്നെ മുന്നിട്ടിറങ്ങി.

ഭവനനിര്‍മ്മാണത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരു മനസ്സോടെ കൈമെയ് മറന്ന് അധ്വാനിച്ചു.

നന്മയ്ക്കുവേണ്ടിയുള്ള അധ്വാനങ്ങളെ ദൈവം നിഷ്ഫലമാക്കുന്നില്ലല്ലോ. 12 വര്‍ഷത്തെ വിശ്വാസപരിശീലനത്തിനുശേഷം വിശ്വാസ പ്രഖ്യാപനം നടത്തി സമൂഹമധ്യത്തിലേക്ക് ഈ 14 കുട്ടികള്‍ ഇറങ്ങിയ അന്ന് തന്നെ,

ഈ പുതിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് നടത്തി ആ കുടുംബത്തിന് അത് കൈമാറാന്‍ കഴിഞ്ഞത് എല്ലാവര്‍ക്കും അഭിമാനകരമായി. അസാധ്യമെന്ന് തോന്നിയ ഈ ഉദ്യമം വിജയിപ്പിച്ച ദൈവത്തിനും സുമനസ്സുകള്‍ക്കും അധ്വാനിച്ച സകലര്‍ക്കും നന്ദിയുടെ നറുമലരുകള്‍.

ക്രിസ്തുവിനെ പിഞ്ചെന്ന് കരുണയുടെ വറ്റാത്ത ഉറവകളായി ക്രിസ്തുശിഷ്യരുടെ ജീവിതം ഇനിയും പ്രകാശിക്കണമെന്ന് 'സഹപാഠിക്ക് ഒരു സ്‌നേഹഭവനം' എന്ന സ്വപ്നസാക്ഷാത്കാരം ഓര്‍മ്മപ്പെടുത്തുന്നു.

ബാബേല്‍ ഗോപുരകഥ

തിരിച്ചറിയാം ഗാംബ്ലിംങ്ങ് ഡിസോര്‍ഡര്‍

വചനമനസ്‌കാരം: No.181

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [16]

കോംഗോയില്‍ ഇസ്ലാമിക ഭീകരവാദികള്‍ 30 ലധികം കത്തോലിക്കരെ വധിച്ചു