ബൈബിൾ ഹോംസ്

ചുമ്മാ പറയാവോ?

Bible Homes | Season 2 | Episode 09

Sathyadeepam
  • അച്ചന്‍കുഞ്ഞ്‌

ബൈബിള്‍ എടുത്ത് Kiss ചെയ്ത് വി. മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായം 35 മുതല്‍ 45 വരെ വായിച്ചോളൂ കൂട്ടുകാരെ...

സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും ഈശോപ്പന്റെ വലംകൈയും ഇടംകൈയും ആകാനുള്ള പരിശ്രമത്തിലാണ്...

അപ്പോ അവരുടെ ആശാനായ ഈശോ അതിനുവേണ്ടി താന്‍ കുടിക്കുന്ന പാനപാത്രവും, സ്വീകരിക്കുന്ന സ്‌നാനവും ഏല്‍ക്കാന്‍ പറ്റോന്ന് ചോദിക്കും...

ഒരു കുന്തവും മനസിലാക്കാണ്ട് ചേട്ടായിയും അനിയന്‍ക്കുട്ടനും ഞങ്ങള്‍ക്ക് കഴിയും എന്നു പറയും...

ഇവിടെയാണ് മ്മ്‌ടെ പോയിന്റ് Guyss...

മുതിര്‍ന്നവര്‍ നമ്മളോട് ചോദിക്കുമ്പോള്‍ ചെറുപ്പത്തില് നമ്മള്‍ എന്തൊക്കെ വലിയ കാര്യങ്ങളാ പറഞ്ഞേക്കുന്നെ!!!

ആരാകണം എന്ന് ചോദിക്കുമ്പോള്‍ അച്ചനാകണമെന്നും സിസ്റ്റര്‍ ആകണമെന്നൊക്കെ അറിയാതെ ആണേലും ചുമ്മാ തള്ളിയിട്ടില്ലേ???

ആദ്യകുര്‍ബാന സ്വീകരണത്തിന്റെ സമയത്ത് എന്നും പള്ളിയില്‍ പോയി കുര്‍ബാന സ്വീകരിക്കുമെന്നും രണ്ടാഴ്ച കൂടുമ്പോള്‍ കുമ്പസാരിക്കും എന്നൊക്കെ ഈശോപ്പന് വാക്കു കൊടുത്തായിരുന്നോ??? ഇനി ഈ നോമ്പുകാലത്ത് എടുത്ത തീരുമാനങ്ങളോ??? അതൊക്കെ പാലിച്ചോ???

യാക്കോബ് ശ്ലീഹായും യോഹന്നാന്‍ ശ്ലീഹായും അന്ന് ചുമ്മാ പറഞ്ഞതാണെങ്കിലും അവര്‍ ഈശോ കുടിച്ച സഹനത്തിന്റെ പാനപാത്രവും സ്‌നാനവും ജീവിതത്തില്‍ ഏറ്റുവാങ്ങി Guyss... യാക്കോബ് ശ്ലീഹയാണ് ആദിമ കത്തോലിക്കാസഭയിലെ ആദ്യത്തെ രക്തസാക്ഷി...

ചേട്ടായി ഈശോപ്പനുവേണ്ടി ചോരചിന്തിയപ്പോള്‍ (Red Martyrdom). യോഹന്നാന്‍ ശ്ലീഹാ ഒത്തിരി പീഡകള്‍ സഹിച്ചു നാടുകടത്തപ്പെട്ട്, ചോരചിന്താതെ സഹിച്ചുമരിച്ചു (White Martyrdom). സത്യായിട്ടും ദൈവപിതാവ് അവര്‍ക്കു കിടിലന്‍ പ്രതിഫലം കൊടുത്തിട്ടുണ്ട്...

അതുകൊണ്ട് കൂട്ടുകാരെ കാര്യങ്ങള്‍ ചുമ്മാ പറയാതെ നേരെ ചൊവ്വേ ഉള്ളത് പറയാന്‍ നോക്കിക്കോളൂട്ടാ... എല്ലാ ദുഃഖവെള്ളിക്കും അപ്പുറം ഒരു ഈസ്റ്റര്‍ ഉണ്ട് Guyss... ഇത് ചുമ്മാ പറഞ്ഞതല്ലാട്ടോ... ഈശോപ്പന്റെ Life ആണേ... എല്ലാ ബൈബിള്‍ ഹോംസിന്റെ കൂട്ടാര്‍ക്കും HAPPY EASTER!!!

  • മനപ്പാഠമാക്കാനുള്ള വചനം:

കര്‍ത്താവേ, എന്റെ നാവിനു കടിഞ്ഞാണിടണമേ!

എന്റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ!

സങ്കീര്‍ത്തനങ്ങള്‍ 141:3

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]