Interview

മാനസികാരോഗ്യം, വിശ്വാസം, കുടുംബത്തിന്റെ പൂർണ്ണത

Sathyadeepam
മാനസികാരോഗ്യപ്രശ്നങ്ങൾ ഒരു വ്യക്തിയെ മാത്രമായി ബാധിക്കുന്നത് അപൂർവമായിരിക്കും. അതു കുടുംബങ്ങളി ലേക്കും ബന്ധങ്ങളിലേക്കും സമൂഹങ്ങളിലേക്കും നിശബ്ദമായി കടന്നുവരുന്നു. ഒരു അമ്മയുടെ തളർച്ച, കുട്ടിയുടെ ആശങ്ക, തകർച്ചയിലായ ദാമ്പത്യബന്ധം, അല്ലെങ്കിൽ പ്രായമായ ഒരു വ്യക്തിയുടെ ഏകാന്തത തുടങ്ങിയവയെല്ലാം ഒരു കുടുംബ ത്തിന്റെ വൈകാരിക അന്തരീക്ഷത്തിന്റെ ഭാഗമായി മാറിയേക്കാം. ഈ വിഷയങ്ങളെക്കുറിച്ച്, മാനസികാരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന സന്യസ്തയായ സിസ്റ്റർ ഡോ. സാലി ജോൺ SJB (HOD, Professor MGIMS, Psychiatry Department Sewagram) സംസാരിക്കുന്നു.

വിവിധ ജീവിത സാഹചര്യങ്ങളിലും ജീവിതഘട്ടങ്ങളിലുമുള്ള ആളുകൾക്കൊപ്പം കൂട്ടു നടന്നിട്ടുള്ളയാളാണല്ലോ താങ്കൾ. മാനസികാരോഗ്യത്തെയും സഹനങ്ങളെയും കുറിച്ച് ഇത് താങ്കളെ എന്താണ് പഠിപ്പിച്ചത്?

മാനസികാരോഗ്യപ്രശ്നങ്ങൾ ഏതെങ്കിലും പ്രത്യേക തരം വ്യക്തികൾക്കോ കുടുംബങ്ങൾക്കോ ജീവിതശൈലിയിലുള്ളവർക്കോ മാത്രം ഉള്ളതല്ല എന്നതാണ് ഞാൻ മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. കുട്ടികൾ, കൗമാരക്കാർ, മാതാപിതാക്കൾ, മുതിർന്ന വ്യക്തികൾ, വിവാഹിതരും അവിവാഹിതരുമായ ആളുകൾ, ജോലി ചെയ്യുന്നവരും വീട്ടമ്മമാരും, സന്തോഷകരമായ ദാമ്പത്യബന്ധത്തിൽ കഴിയുന്നവരും വേർപിരിയലോ വിവാഹ മോചനമോ നേരിടുന്നവരും, കൂടാതെ സന്യാസിനികളും വൈദിക വിദ്യാർത്ഥികളും വൈദികരും വരെ എന്റെ അടുക്കൽ എത്തിയിട്ടുണ്ട്.

വേദന ആരോടും വിവേചനം കാണിക്കാറില്ല. വിജയിച്ച വ്യക്തിയായി പുറമെ കാണപ്പെടുന്ന ഒരാൾക്ക് ഉള്ളിൽ വലിയ ഏകാന്തത അനുഭവപ്പെടുന്നുണ്ടാകാം. ഒപ്പം കുടുംബമുണ്ടായിട്ടും വൈകാരികമായി ഒറ്റപ്പെട്ടു പോയെന്ന് ഒരാൾക്ക് തോന്നാം. ആഴമായ വിശ്വാസമുള്ള ഒരാൾക്കുപോലും വിഷാദമോ ഉത്കണ്ഠയോ അനുഭവപ്പെടാം. സഹനം എപ്പോഴും ഒരു മാനസിക രോഗലക്ഷണമായി ത്തന്നെ പുറത്തുവരണമെന്നില്ല. ചിലപ്പോൾ അത് ഉറക്കമില്ലായ്മ യായോ, കോപമായോ, ശരീര വേദനകളായോ, നിരന്തരമായ ഉത്കണ്ഠയായോ, തളർച്ചയായോ, ഉൾവലിയലായോ അല്ലെങ്കിൽ മൗനമായോ പ്രത്യ ക്ഷപ്പെടാം. ഓരോ ലക്ഷണങ്ങൾക്കും പിന്നിൽ പലപ്പോഴും ഓരോ മനുഷ്യകഥകളുണ്ടാകും.

പെട്ടെന്നുള്ള ഉപദേശങ്ങളോ കുറ്റപ്പെടുത്തലുകളോ നല്കാതെ, “നിനക്ക് എന്താണ് സംഭവിച്ചത്? നിന്നെ എന്താണ് അലട്ടുന്നത്?” എന്ന് ചോദിക്കാനുള്ള മനസ്സാ ണ് ഒരുപക്ഷേ നമുക്കു മറ്റൊരാൾക്ക് നല്കാനാകുന്ന ഏറ്റവും വലിയ സമ്മാനം. പലപ്പോഴും, താൻ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും കേൾക്കപ്പെടുന്നുണ്ടെന്നും ഒരാൾക്ക് തോന്നുമ്പോഴാണ് രോഗശാന്തി ആരംഭിക്കുന്നത്.

കുടുംബത്തിലെ വൈകാരികവും പ്രായോഗികവുമായ ഉത്തരവാദിത്തങ്ങളുടെ ഭൂരിഭാഗവും സ്ത്രീകൾ പേറേണ്ടി വരാറുണ്ട്. ഇത് അവരുടെ മാനസികാരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

പല സ്ത്രീകളും വലിയ ഉത്തര വാദിത്തങ്ങളാണ് ചുമലിലേറ്റുന്നത് - മക്കൾ, ജീവിതപങ്കാളി, മാതാപിതാക്കൾ, വീട്, ബന്ധു ക്കൾ എന്നിവരുടെയെല്ലാം കാര്യങ്ങൾ നോക്കുന്നതിനൊപ്പം പലപ്പോഴും പുറത്തു ജോലിക്കും പോകുന്നു. തങ്ങൾ ചുമക്കുന്ന ഭാരത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ പോലും ഇടം ലഭിക്കാതെ, ഇതെല്ലാം ഒറ്റയ്ക്ക് താങ്ങണമെന്ന അവസ്ഥ വരുമ്പോഴാണ് യഥാർത്ഥ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.

നിരന്തരം ത്യാഗങ്ങൾ ചെയ്യുക, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക, മറ്റെല്ലാവർ ക്കും തങ്ങളേക്കാൾ മുൻഗണന നൽകുക എന്നിവയാണ് ഒരു “നല്ല” സ്ത്രീയുടെ ലക്ഷണം എന്ന് ചിലപ്പോഴെങ്കിലും നമ്മൾ സ്ത്രീകളെ പഠിപ്പിക്കാറുണ്ട്. ഔദാര്യവും സ്നേഹവും മനോഹരമാണ്, എന്നാൽ ഒരു വ്യക്തി സ്വയം ഇല്ലാതാകാൻ നിർബന്ധിതയാ കുമ്പോൾ ആ ത്യാഗം അനാരോഗ്യകരമായി മാറുന്നു. വൈകാരികമായ വിഷമങ്ങൾ തലവേദന, ശരീരവേദന, ഉറക്കമില്ലായ്മ, ഉത്കണ്ഠ, ദേഷ്യം, ലൈംഗിക ബുദ്ധിമുട്ടുകൾ, കടുത്ത ക്ഷീണം എന്നിവയിലൂടെയൊക്കെ അതു പുറത്തു വന്നേക്കാം. മനസ്സിന് പറയാൻ അനുവാദമില്ലാത്ത കാര്യങ്ങൾ ചിലപ്പോൾ ശരീരം തന്നെ സംസാരിച്ചുതുടങ്ങും.

ഒരാൾക്ക് വിശ്രമം ആവശ്യമായി വന്നുവെന്നു കരുതി അവർ സ്വാർത്ഥയാകുന്നില്ല; സഹായം ചോദിക്കുന്നത് ബലഹീനതയല്ല. “എനിക്ക് ഇതെല്ലാം ഒറ്റയ്ക്ക് താങ്ങാൻ കഴിയുന്നില്ല” എന്ന് പറയുമ്പോൾ അവർ സ്നേഹക്കുറവുള്ളവളാകുന്നില്ല. യഥാർത്ഥ സ്നേഹത്തിന് ഒരാൾ തന്നെത്തന്നെ നഷ്ടപ്പെടുത്തേണ്ടി വരുന്നില്ല.

ഉപദേശങ്ങളോ കുറ്റപ്പെടുത്തലുകളോ നൽകാതെ, “നിനക്ക് എന്താണ് സംഭവിച്ചത്? നിന്നെ എന്താണ് അലട്ടുന്നത്?” എന്ന് ചോദിക്കാനുള്ള മനസ്സാണ് ഒരുപക്ഷേ നമുക്കു മറ്റൊരാൾക്ക് നൽകാനാകുന്ന ഏറ്റവും വലിയ സമ്മാനം. പലപ്പോഴും, താൻ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും കേൾക്കപ്പെടുന്നുണ്ടെന്നും ഒരാൾക്ക് തോന്നുമ്പോഴാണ് രോഗശാന്തി ആരംഭിക്കുന്നത്.

ഒരു കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

“എനിക്ക് ഉത്കണ്ഠയുണ്ട്,” “എനിക്ക് സങ്കടമുണ്ട്,” അല്ലെങ്കിൽ “എന്നെ എന്തോ ഭയപ്പെടുത്തുന്നുണ്ട്” എന്ന് കൃത്യമായി പറയാൻ കുട്ടികൾക്ക് എല്ലായ്പ്പോഴും കഴിഞ്ഞെന്നു വരില്ല. അവർ തങ്ങളുടെ വിഷമങ്ങൾ പലപ്പോഴും പെരുമാറ്റത്തിലൂടെയാണ് പ്രകടിപ്പിക്കുന്നത്.

ഉൾവലിയൽ, ദേഷ്യം, ഭയം, പെട്ടെന്നുള്ള പ്രകോപനം, ഉറക്കത്തിലോ ഭക്ഷണശീല ത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, പഠനനിലവാരം കുറയുക, അമിതമായ പറ്റിപ്പിടിച്ച് നില്ക്കൽ, കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക, താത്പര്യ ക്കുറവ് തുടങ്ങിയവയെല്ലാം പ്രത്യേക ശ്രദ്ധ അർഹിക്കുന്ന കാര്യങ്ങളാണ്, പ്രത്യേകിച്ച് ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കു മ്പോൾ. പെരുമാറ്റത്തിലു ണ്ടാകുന്ന ഓരോ മാറ്റവും മാനസികരോഗത്തെ അർത്ഥ മാക്കുന്നില്ല. എന്നാൽ, “നീയെന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്?” എന്ന് ചോദിക്കുന്നതിനു പകരം, “നിനക്ക് എന്തുപറ്റി?” എന്ന് നമുക്ക് ചോദിക്കാം.

വീട്ടിലെ വൈകാരിക അന്തരീക്ഷം കുട്ടികൾ പെട്ടെന്ന് ഉൾക്കൊള്ളുന്നുണ്ട്. മുതിർന്ന വരുടെ എല്ലാ പ്രശ്നങ്ങളും അവർക്ക് മനസ്സിലായില്ലെങ്കിലും ശബ്ദവ്യത്യാസങ്ങൾ, മൗനം, പിരിമുറുക്കം, വഴക്കുകൾ എന്നിവയെല്ലാം അവർ തിരിച്ചറി യുന്നു. അവർക്ക് എല്ലാം തികഞ്ഞ മാതാപിതാക്കളെ അല്ല ആവശ്യം, മറിച്ച് അവർക്ക് സുരക്ഷിതത്വം നൽകുന്ന മാതാ പിതാക്കളെയാണ് - അതായത് അവരെ സ്നേഹിക്കുകയും കേൾക്കുകയും ചെയ്യുന്ന, തെറ്റു മ്പോൾ ബന്ധങ്ങൾ വീണ്ടും ശരിയാക്കാൻ തയ്യാറുള്ള മാതാപിതാക്കളെ.

“ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അല്പം അസ്വസ്ഥനായി രുന്നു (അസ്വസ്ഥയായിരുന്നു), നിന്നോട് അങ്ങനെ പെരുമാറരു തായിരുന്നു” എന്നൊരു ലളിത മായ ക്ഷമ ചോദിക്കൽ പോലും, തെറ്റുകൾ തിരുത്തി ബന്ധങ്ങൾ വീണ്ടും സൗഹൃദപൂർണമാക്കാം എന്ന് ഒരു കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കും.

സാമ്പത്തികവും തൊഴിൽ പരവുമായ സമ്മർദ്ദങ്ങൾ കുടുംബങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്?

സമ്മർദ്ദം വീടിന് പുറത്തു മാത്രമായി നിൽക്കില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ, നീണ്ട ജോലിസമയങ്ങൾ, ജോലിയിലെ അനിശ്ചിതത്വം തുടങ്ങിയ സമ്മർദ്ദങ്ങൾ ക്ഷമയെയും ആശയവിനിമയ ത്തെയും വൈകാരികമായ അടുപ്പത്തെയും ബാധിക്കാം. ഒരാൾ ശരീരം കൊണ്ടു വീട്ടിലുണ്ടാകാമെങ്കിലും വൈകാരികമായി പൂർണ്ണമായും തകർച്ചയിലായിരിക്കാം.

സാമാന്യമായ കാര്യങ്ങൾ കൃത്യമായി ചെയ്തുപോകു ന്നതിൽ കുടുംബങ്ങൾ സാമർഥ്യ മുള്ളവരാകുമെങ്കിലും, പരസ്പര മുള്ള വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയ പ്പെടുന്നു. നമ്മൾ സാധാരണ യായി ചോദിക്കുന്നത് “ഭക്ഷണം കഴിച്ചോ?”, “ഹോം വർക്ക് തീർത്തോ?”, “ഇനി എന്തൊക്കെ യാണ് ചെയ്യാനുള്ളത്?” എന്നൊക്കെയാണ്. എന്നാൽ ഇതിനൊപ്പം “നിനക്ക് എങ്ങനെ യുണ്ട് - യഥാർത്ഥത്തിൽ?” എന്ന് നമ്മൾ ചോദിക്കേണ്ട തുണ്ട്. ചിലപ്പോൾ ഏറ്റവും ലളി തമായ കാര്യങ്ങളാണ് വീണ്ടും ബന്ധങ്ങൾ ദൃഢമാക്കുന്നത്: ഫോൺ മാറ്റി വയ്ക്കുക, ഒന്നിച്ച് ഭക്ഷണം കഴിക്കുക, ഏതാനും നിമിഷങ്ങൾ ഒരുമിച്ച് ഇരുന്ന്, ഓരോരുത്തരും പറയുന്നതു കേൾക്കുക. ഉടൻതന്നെ ഉപദേശിക്കാനോ തിരുത്താനോ മെനക്കെടാതിരിക്കുക.

“എനിക്ക് ഉത്കണ്ഠയുണ്ട്,” “എനിക്ക് സങ്കടമുണ്ട്,” അല്ലെങ്കിൽ “എന്നെ എന്തോ ഭയപ്പെടുത്തുന്നുണ്ട്” എന്ന് കൃത്യമായി പറയാൻ കുട്ടികൾക്ക് എല്ലായ്പ്പോഴും കഴിഞ്ഞെന്നു വരില്ല. അവർ തങ്ങളുടെ വിഷമങ്ങൾ പലപ്പോഴും പെരുമാറ്റത്തിലൂടെയാണ് പ്രകടിപ്പിക്കുന്നത്.

വിശ്വാസിയായ ഒരാൾ മാനസികമോ മനോരോഗപരമോ ആയ സഹായം തേടുന്നതിന് പകരം പ്രാർത്ഥിക്കുക മാത്രമാണു വേണ്ടത് എന്ന് ചിലർ വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് താങ്കൾക്ക് എന്തു പറയാനുണ്ട്?

വിശ്വാസവും മാനസികാരോഗ്യ സംരക്ഷണവും തമ്മിൽ ഒരിക്കലും പരസ്പരം മത്സരിക്കേണ്ടതില്ല. ശരീരം രോഗാവസ്ഥയി ലാകുമ്പോൾ നമ്മൾ രോഗശാന്തിക്കായി പ്രാർത്ഥിക്കുകയും അതേസമയം വൈദ്യസഹായം തേടുകയും ചെയ്യാറുണ്ട്. മാനസികാരോഗ്യവും അതുപോലെതന്നെ തുറന്ന മനസ്സോടെയുള്ള പരിചരണം അർഹിക്കുന്നുണ്ട്. മാനസികാ രോഗ്യത്തിന് ജൈവികവും മാനസികവും സാമൂഹികവും ആത്മീയവുമായ തലങ്ങളുണ്ട്. വിശ്വാസത്തിന് നമ്മളിൽ അർത്ഥവത്തായ ജീവിതബോധവും പ്രതീക്ഷയും കൂട്ടായ്മയും കരുത്തും നല്കാൻ കഴിയും. നമ്മുടെ വികാരങ്ങളും ബന്ധങ്ങളും അതിജീവന രീതികളും മനസ്സിലാക്കാൻ കൗൺസിലിംഗോ മനശ്ശാസ്ത്ര ചികിത്സയോ സഹായിക്കും. ലക്ഷണങ്ങൾക്ക് വൈദ്യസഹായം ആവശ്യമായി വരുമ്പോൾ സൈക്യാട്രിക് ചികിത്സ ഉപകരിക്കും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും കൂടിയാകുമ്പോൾ ഇവയെല്ലാം ഒന്നിച്ച് പ്രവർത്തിക്കുന്നു. പ്രൊഫഷണൽ സഹായം തേടുന്നത് വിശ്വാസക്കുറവല്ല. ദൈവം നമുക്കായി ഒരുക്കിവച്ചിട്ടുള്ള സഹായങ്ങൾ സ്വീകരിക്കുന്നതിനുള്ള വഴികളിൽ ഒന്നാണത്.

നമ്മുടെ സഹനങ്ങൾ ദൈവത്തിന് സമർപ്പിക്കുന്നതും നമ്മുടെ വേദന ഉള്ളിലൊതുക്കി വയ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?

സഹനങ്ങൾ ദൈവത്തിന് സമർപ്പിക്കുക എന്നാൽ സഹന ങ്ങളേ ഇല്ലെന്ന് അഭിനയിക്കുക എന്നല്ല അർത്ഥം. “കർത്താവേ, ഇതാണ് എന്റെ വേദന, ഞാൻ ഇത് അങ്ങേക്ക് സമർപ്പിക്കുന്നു” എന്ന് പറയുന്നതും, “എനിക്ക് ഈ വേദന അനുഭവിക്കാൻ അവകാശമില്ല, ഞാൻ മൗനമായി ഇത് സഹിച്ച് ജീവിക്കണം” എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് സമർപ്പണമാണ്; രണ്ടാമത്തേത് അടിച്ചമർത്തലും.

വിശ്വാസം വൈകാരികമായ യാഥാർത്ഥ്യങ്ങളെ നിഷേധി ക്കാൻ ആവശ്യപ്പെടുന്നില്ല. യേശുക്രിസ്തുപോലും കടുത്ത മനോവേദനയും സങ്കടവും അനുഭവിച്ചിട്ടുണ്ട്. ചിലപ്പോൾ നമുക്ക് നടത്താൻ കഴിയുന്ന ഏറ്റവും ആത്മാർത്ഥമായ പ്രാർത്ഥന ഇതായിരിക്കും: “എനിക്ക് സുഖമില്ല, ദയവായി എന്നെ സഹായിക്കൂ.” ചിലപ്പോഴൊക്കെ ആ സഹായം മറ്റൊരു മനുഷ്യനിലൂടെയാണ് നമ്മിലേക്ക് എത്തുന്നത്. ഭയത്തേക്കാൾ സ്നേഹമായി അനുഭവപ്പെടുമ്പോൾ വിശ്വാസം നമുക്ക് വലിയൊരു ശക്തിയായി മാറും. വിഷാദരോഗമുള്ള ഒരാളോട് “നീ കൃത്യമായി പ്രാർത്ഥിക്കുന്നില്ല” എന്നോ, കടുത്ത ഉത്കണ്ഠയുള്ള ഒരാളോട് “നിന്റെ വിശ്വാസം ശക്തമായിരുന്നെങ്കിൽ നിനക്ക് ഈ അവസ്ഥ ഉണ്ടാകുമായി രുന്നില്ല” എന്നോ നമ്മൾ പറയരുത്. ഇത്തരം പ്രസ്താവനകൾ സഹനങ്ങൾ അനുഭവിക്കുന്നവർക്ക് മാനസികമായി കൂടുതൽ കുറ്റബോധം ഉണ്ടാക്കുകയേ ഉള്ളൂ. വിധിക്കപ്പെട്ടുവെന്ന തോന്നലല്ല, മറിച്ച് താൻ സുരക്ഷിതനാണെന്ന അനുഭവ മാണ് യഥാർത്ഥ വിശ്വാസം ഒരാൾക്ക് നല്കേണ്ടത്. മനസ്സിനെ മനസ്സിലാക്കാനും പരിപാലി ക്കാനും പ്രൊഫഷണൽ പരിചരണം സഹായിക്കും; ജീവിതത്തിന് അർത്ഥവും പ്രതീക്ഷയും ശക്തിയും കണ്ടെ ത്താൻ ആത്മീയ പിന്തുണയും സഹായിക്കും. ഇതിൽ ഏതെങ്കിലും ഒന്ന് മാത്രമായി ഒരാൾ തിരഞ്ഞെടുക്കേണ്ടതില്ല.

വിശ്വാസം വൈകാരികമായ യാഥാർത്ഥ്യങ്ങളെ നിഷേധിക്കാൻ ആവശ്യപ്പെടുന്നില്ല. യേശുക്രിസ്തു പോലും കടുത്ത മനോവേദനയും സങ്കടവും അനുഭവിച്ചിട്ടുണ്ട്.

ഓരോ കുടുംബത്തിനും ചെയ്യാൻ കഴിയുന്ന ലളിതമായ കാര്യം എന്താണ്?

ദിവസവും കുറച്ചു മിനിറ്റു കൾ ആത്മാർത്ഥമായ വൈകാരിക ബന്ധത്തിനായി മാറ്റിവയ്ക്കുക. ചോദിക്കുക: “നിങ്ങളുടെ ദിവസം എങ്ങനെ ഉണ്ടായിരുന്നു?” തുടർന്ന് ചോദിക്കുക: “നിങ്ങൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?” ഏറ്റവും പ്രധാനം, ശ്രദ്ധയോടെ കേൾക്കുക എന്നതാണ്.

പെട്ടെന്ന് തിരുത്താൻ നോക്കരുത്. ഉടൻതന്നെ ഉപദേശങ്ങൾ നൽകരുത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. തങ്ങളെ കേൾക്കാൻ ആരെങ്കിലും തയ്യാറാണെന്ന് അറിയുക ചിലപ്പോൾ ആളുകൾക്ക് വലിയ ആശ്വാസ മായിരിക്കും. കാര്യങ്ങൾ ശ്രദ്ധിക്കുക. ശ്രദ്ധിച്ച് കേൾക്കുക. ഒപ്പം ഉണ്ടാകുക.

നമ്മൾ ശക്തരായിരിക്കുന്ന കാലഘട്ടങ്ങളും മറ്റൊരാളുടെ ശക്തി നമുക്ക് ആവശ്യമായി വരുന്ന കാലഘട്ടങ്ങളും ഉണ്ടാകും. ചിലപ്പോൾ നമ്മൾ മറ്റുള്ളവരെ താങ്ങുന്നു; ചിലപ്പോൾ നമ്മളെ മറ്റുള്ളവർ താങ്ങേണ്ടി വരുന്നു.

കുടുംബത്തിലെ ആർക്കെങ്കിലും മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി കണ്ടാല്‍ കുടുംബം എന്താണ് ചെയ്യേണ്ടത്?

ഞാൻ മൂന്ന് ലളിതമായ ചുവടുകൾ നിർദ്ദേശിക്കുന്നു:

1. ശ്രദ്ധിക്കുക: മാനസികാവസ്ഥയിലോ പെരുമാറ്റത്തിലോ ഉറക്ക ത്തിലോ ബന്ധങ്ങളിലോ താത്പര്യങ്ങളിലോ ഉണ്ടാകുന്ന നിരന്തരമായ മാറ്റങ്ങൾ ശ്രദ്ധിക്കുക.

2. കേൾക്കുക: വിധിക്കലുകളില്ലാത്ത സുരക്ഷിതമായ ഒരു സാഹ ചര്യം ഒരുക്കുക. “നിനക്ക് ഇങ്ങനെ തോന്നാൻ പാടില്ലായിരുന്നു” എന്ന് പറയുന്നതിനു പകരം, “നീ കുറച്ചുകാലമായി പണ്ടത്തെ പ്പോലെയല്ല എന്ന് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. നിനക്ക് സംസാരിക്കാൻ തോന്നുന്നു ണ്ടോ?” എന്ന് ചോദിക്കുക.

3. ആവശ്യാനുസരണം പിന്തുണ തേടുക: എല്ലാ ബുദ്ധിമുട്ടുകൾക്കും മനോരോഗ ചികിത്സ ആവശ്യമായി വരില്ല. എന്നാൽ നിരന്തരമായതോ ഗുരുതരമായതോ ആയ വിഷമ ങ്ങൾ തീർച്ചയായും ശ്രദ്ധ അർഹിക്കുന്നുണ്ട്. സാഹചര്യ ത്തിനനുസരിച്ച് കൗൺസിലിംഗ്, മാനസിക പരിചരണം, കുടുംബതല ഇടപെടലുകൾ അല്ലെങ്കിൽ മനോരോഗ ചികിത്സ എന്നിവയിലൂടെ പിന്തുണ തേടാം.

സഹായം നേരത്തെ തന്നെ തേടുന്നത് സഹനം കൂടുതൽ ഗാഢമോ സങ്കീർണ്ണമോ ആകുന്നതു തടയാൻ സഹായിക്കും.

ഏതൊരു വായനക്കാരനും സ്വീകരിക്കണമെന്നു താങ്കൾ ആഗ്രഹിക്കുന്ന ഒരു സന്ദേശം എന്താണ്?

ഒരു കുടുംബവും പൂർണ്ണമല്ല, അതുപോലെ ഒരു മനുഷ്യനും ജീവിതം ഒറ്റയ്ക്ക് ചുമക്കാൻ വേണ്ടി സൃഷ്ടിക്ക പ്പെട്ടവനുമല്ല. നമ്മൾ ശക്തരാ യിരിക്കുന്ന കാലഘട്ടങ്ങളും മറ്റൊരാളുടെ ശക്തി നമുക്ക് ആവശ്യമായി വരുന്ന കാലഘട്ടങ്ങളും ഉണ്ടാകും. ചിലപ്പോൾ നമ്മൾ മറ്റുള്ളവരെ താങ്ങുന്നു; ചിലപ്പോൾ നമ്മളെ മറ്റുള്ളവർ താങ്ങേണ്ടി വരുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങൾ നമ്മളെ ദുർബലരാക്കുന്നില്ല. പരസ്പരബന്ധങ്ങളിൽ പ്രശ്നങ്ങളു ണ്ടാകുന്നു എന്നാൽ പ്രതീക്ഷ അറ്റുവെന്നല്ല അർത്ഥം. സഹായം തേടുന്നതിൽ നമ്മൾ പരാജയപ്പെട്ടു എന്നതിന്റെ സൂചനയുമല്ല. “ഞാൻ കഷ്ടപ്പെടുകയാണ്/പ്രയാസ പ്പെടുകയാണ്” എന്നു സത്യ സന്ധമായി സമ്മതിക്കുന്ന ഒരൊറ്റ ആത്മാർത്ഥ നിമിഷ ത്തിൽ നിന്നായിരിക്കും പലപ്പോഴും രോഗശാന്തിയും ആശ്വാസവും ആരംഭിക്കുന്നത്. അതിനോട് മറ്റൊരാൾ പ്രതികരി ക്കുന്നത് ഇങ്ങനെയായിരിക്കും: “നിനക്ക് ഇത് ഒറ്റയ്ക്ക് സഹി ക്കേണ്ടി വരില്ല.”

ഒരുപക്ഷേ കുടുംബത്തിന്റെ പൂർണ്ണത എന്നാൽ വേദനയോ സംഘർഷങ്ങളോ ഇല്ലാത്ത ഒരു കുടുംബം എന്നല്ല അർത്ഥമാ ക്കുന്നത്. മറിച്ച് വേദന തുറന്നു പറയാവുന്ന, ബലഹീനതകളെ അനുകമ്പയോടെ നേരിടുന്ന, ബന്ധങ്ങൾ കൂട്ടിച്ചേർക്ക പ്പെടുന്ന, ക്ഷമ നൽകപ്പെടുന്ന, ലജ്ജിക്കാതെ സഹായം തേടാൻ കഴിയുന്ന ഒരു കുടുംബം എന്നാണ്. അവിടെ യാണ് വിശ്വാസവും മാനസികാ രോഗ്യവും കുടുംബജീവിതവും ഒത്തുചേരുന്നത്. സഹനങ്ങളുടെ അഭാവത്തിലല്ല അത്, മറിച്ച് സ്നേഹത്തിന്റെയും ധാരണയുടെയും പ്രതീക്ഷയുടെയും പരസ്പരം ഒപ്പം നടക്കാനുള്ള ധൈര്യത്തിന്റെയും സാന്നിധ്യത്തിൽ.

എല്ലാ വിശുദ്ധര്‍ക്കും വേണ്ടി : നവംബര്‍ 1

വല്ല്യപ്പൻ്റെ ഐഫോണും തിരിച്ചറിയാത്ത ദൈവസാധ്യതകളും

അഭയമായിരുന്നൊരമ്മ കടന്നുപോയപ്പോൾ

വാക്ചാതുരി പ്രസംഗ മത്സരത്തിൽ സമ്മാനം നേടി

ചാവറയിൽ മലയാള ഭാഷ വാരാചരണം