വിശുദ്ധ വാല്‍ത്തോഫ് (1160) : ആഗസ്റ്റ് 3

വിശുദ്ധ വാല്‍ത്തോഫ് (1160) : ആഗസ്റ്റ് 3
Published on
വി. വാല്‍ത്തോഫ് ജനിച്ചത് രാജകൊട്ടാരത്തിലാണ്. ചെറുപ്പത്തില്‍ മൂത്ത സഹോദരന്‍ കൊട്ടാരങ്ങള്‍ പണിത് പട്ടാളക്കാരുമൊത്ത് കളിച്ചപ്പോള്‍ വാല്‍ത്തോഫിന് ദൈവാലയങ്ങളും മൊണാസ്റ്ററികളും കല്ലും തടിയും ഉപയോഗിച്ചു പണിയുന്നതിലായിരുന്നു കമ്പം. എന്തായാലും, പിന്നീട് വാല്‍ത്തോഫ് സന്ന്യാസ ജീവിതത്തോട് അടുക്കുന്നതാണ് നാം കാണുന്നത്.

അച്ഛന്റെ മരണശേഷം അമ്മയ്ക്കു പുനര്‍വിവാഹമുണ്ടായി. സ്‌കോട്ട്‌ലന്റ് രാജാവായിരുന്ന വി. ഡേവിഡ് I ആയിരുന്നു വരന്‍. അമ്മയുടെ വിവാഹശേഷം വാല്‍ത്തോഫും സ്‌കോട്ട്‌ലന്റിലെത്തി. അവിടെ വച്ച് വി. ഏള്‍റെഡുമായി ഉറ്റചങ്ങാത്തത്തിലായി.
സന്ന്യാസജീവിതം സ്വീകരിക്കാന്‍ തീരുമാനമെടുത്ത വാല്‍ത്തോഫ് സ്‌കോട്ട്‌ലന്റു വിട്ട് നോസ്റ്റെല്ലിലുള്ള അഗസ്റ്റീനിയന്‍ സഭയില്‍ അംഗമായ. അധികം വൈകാതെ തന്നെ അദ്ദേഹം കിര്‍ഹാമില്‍ പ്രിയോറായി നിയമിതനായി. എന്നാല്‍, കൂടുതല്‍ കര്‍ശനമായ സന്ന്യാസ ജീവിതം ആഗ്രഹിച്ചിരുന്ന അദ്ദേഹം സ്‌നേഹിതന്‍ ഏള്‍റെഡിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് ചിസ്റ്റേഴ്‌സ്യന്‍ സന്ന്യാസസഭയില്‍ അംഗമായി. നാലു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തെ മെല്‍റോസിലെ ആബട്ടായി തിരഞ്ഞെടുത്തു. ഈ സമയത്ത് സുഹൃത്ത് ഏള്‍റെഡ് റിവോളില്‍ ആബട്ടായിരുന്നു.

1154-ല്‍ സെ. ആന്‍ഡ്രൂസ് രൂപതയുടെ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട വി. വാല്‍ത്തോഫ്, ആ ഉത്തരവാദിത്വത്തില്‍ നിന്നുള്ള മോചനത്തിനായി വി. ഏള്‍റെഡിന്റെ സഹായം തേടിയിരുന്നു.

വാര്‍ദ്ധക്യത്തിലെത്തിയ വാല്‍ത്തോഫ് 1160 ആഗസ്റ്റ് 3 ന് മരണമടഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org