വിശുദ്ധ സിക്സ്റ്റസ് III  (440) : മാര്‍ച്ച് 28

വിശുദ്ധ സിക്സ്റ്റസ് III  (440) : മാര്‍ച്ച് 28
സിക്സ്റ്റസ് ഒരു സമാധാനസ്ഥാപകനായിരുന്നു.ഇന്ന് സെ. മേരി മേജര്‍ എന്നറിയപ്പെടുന്ന ലിബേറിയന്‍ ബസിലിക്ക ബലപ്പെടുത്തുകയും, ലാറ്ററന്‍ ബാപ്റ്റിസ്റ്ററി പുനര്‍ നിര്‍മ്മിച്ച് ഇന്നത്തെ രൂപം നല്‍കുകയും ചെയ്തത് സിക്സ്റ്റസാണ്. രണ്ടാമതൊരു ബസിലിക്ക കൂടി സെ. ലോറന്‍സ് പള്ളിയോടു ചേര്‍ത്ത് പണികഴിപ്പിക്കുകയും ചെയ്തു.

പോപ്പ് വി. സെലസ്റ്റിന്‍ ഒന്നാമനു ശേഷം 432 ജൂലൈ 31 ന് പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വി. സിക്സ്റ്റസ് പ്രധാന റോമന്‍ പുരോഹിതനായിരുന്നു. വി. അഗസ്തീനോസിനു പരിചിതനുമായിരുന്നു. പോപ്പായി തിരഞ്ഞെടുക്കപ്പെട്ടശേഷം വി. പ്രോസ്പ്പര്‍ അക്വിറ്റെയിന്‍ എഴുതി "ദൈവത്തിന്റെ സംരക്ഷണത്തില്‍ നമ്മള്‍ വിശ്വസിക്കുന്നു. വിശുദ്ധരായ ഇന്നസന്റ്, സോസിമസ്, ബോനിഫസ്സ്, സെലസ്റ്റിന്‍ എന്നിവര്‍ വഴി ദൈവം പ്രവര്‍ത്തിച്ചതുപോലെ, സിക്സ്റ്റസിനെയും ദൈവം അനുഗ്രഹിക്കും. അവരൊക്കെ അവിശ്വാസികളായ ചെന്നായ്ക്കളില്‍ നിന്ന് കുഞ്ഞാടുകളെ സംരക്ഷിച്ചതുപോലെ അദ്ദേഹം പതിയിരിക്കുന്ന ശത്രുക്കളെ ആട്ടിപ്പായിക്കും,.

സിക്സ്റ്റസ് ഒരു സമാധാനസ്ഥാപകനായിരുന്നു. എഫേസൂസ് സൂനഹദോസിനുശേഷം (431) അലക്‌സാണ്ഡ്രിയയിലെ സിറിലും അന്ത്യോക്യായിലെ ജോണും തമ്മില്‍ വിശ്വാസപരമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ത്തെടുക്കുന്നതിന് അദ്ദേഹം അത്യദ്ധ്വാനം ചെയ്തു. ഭിന്നതകള്‍ തീര്‍ന്നപ്പോള്‍ അവരെ അഭിനന്ദിച്ച് കത്തെഴുതുകയും (433) ചെയ്തു.
ഇന്ന് സെ. മേരി മേജര്‍ എന്നറിയപ്പെടുന്ന ലിബേറിയന്‍ ബസിലിക്ക ബലപ്പെടുത്തുകയും, ലാറ്ററന്‍ ബാപ്റ്റിസ്റ്ററി പുനര്‍ നിര്‍മ്മിച്ച് ഇന്നത്തെ രൂപം നല്‍കുകയും ചെയ്തത് സിക്സ്റ്റസാണ്. രണ്ടാമതൊരു ബസിലിക്ക കൂടി സെ. ലോറന്‍സ് പള്ളിയോടു ചേര്‍ത്ത് പണികഴിപ്പിക്കുകയും ചെയ്തു.

440 ആഗസ്റ്റ് 19 നു മരണമടഞ്ഞ വി. സിക്സ്റ്റസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സെ. ലോറന്‍സ് പള്ളിയില്‍ സംരക്ഷിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org