വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ (1182- 1256) : മെയ് 9

വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ (1182- 1256) : മെയ് 9
1218-ല്‍ പരിശുദ്ധ കന്യക ഒരു ദര്‍ശനത്തില്‍ പീറ്ററിനോട് ഒരു പുതിയ സന്ന്യാസസഭ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്രേ. മൂര്‍ രാജാക്കന്മാരുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായ ക്രിസ്ത്യാനികളെ സഹായിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അന്ന് നിരാശരായ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം ത്യജിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

ഫ്രാന്‍സിലെ ഒരു കുലീന കുടുംബത്തില്‍ പിറന്ന പീറ്ററെ 1628-ല്‍ പോപ്പ് അര്‍ബന്‍ എട്ടാമന്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. യുവാവായിരുന്നപ്പോള്‍ത്തന്നെ ആത്മാര്‍ത്ഥമായ ഭക്തിയും പാവങ്ങളോടും ഭാഗ്യഹീനരോടുമുള്ള അസാധാരണമായ അനുകമ്പയും നിമിത്തം പീറ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു സ്‌പെയിനില്‍ കുടിയേറുന്നതിനുമുമ്പ് ആല്‍ബിജെന്‍സസ്സിനെതിരായ കുരിശുയുദ്ധത്തില്‍ പീറ്റര്‍ പങ്കെടുത്തിരുന്നു. അവിടത്തെ യുവരാജാവായിരുന്ന ജയിംസ് ആരഗണിന്റെ ട്യൂട്ടറായി പീറ്റര്‍ നിയമിതനായി. പിന്നീട് വിശുദ്ധനായിത്തീര്‍ന്ന റെയ്മണ്ട് പെനിയ ഫോര്‍ട്ടിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്നു പീറ്റര്‍. അന്ന് സ്‌പെയിനിലെ ബാര്‍സിലോണയില്‍ കാനണായിരുന്നു വി. റെയ്മണ്ട്.

1218-ല്‍ പരിശുദ്ധ കന്യക ഒരു ദര്‍ശനത്തില്‍ പീറ്ററിനോട് ഒരു പുതിയ സന്ന്യാസസഭ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്രേ. മൂര്‍ രാജാക്കന്മാരുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായ ക്രിസ്ത്യാനികളെ സഹായിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അന്ന് നിരാശരായ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം ത്യജിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

പുതിയ സന്ന്യാസസഭയിലെ ആദ്യത്തെ അംഗങ്ങള്‍ അന്നത്തെ രാജാവിന്റെയും വി. റെയ്മണ്ടിന്റെയും പ്രേരണയാല്‍ സന്യാസം സ്വീകരിച്ചവരായിരുന്നു. ബാര്‍സിലോണയിലെ ഒരു സ്‌നേഹക്കൂട്ടായ്മയിലെ സജീവപ്രവര്‍ത്തകരായിരുന്നു അവര്‍. പിന്നീട് മെര്‍വിഡേറിയന്‍സ് അഥവാ കരുണയുടെ മാതാവിന്റെ സഭയിലെ അംഗങ്ങള്‍ എന്ന് അവര്‍ അറിയപ്പെട്ടു തുടങ്ങി അതില്‍ മൂന്നുതരം അംഗങ്ങളുണ്ടായിരുന്നു. രാജകുമാരന്മാര്‍; വൈദികര്‍; അല്മായര്‍. സാധാരണ മൂന്നുവ്രതങ്ങള്‍ക്കു പുറമേ നാലാമതൊരു വ്രതംകൂടി അവരെടുത്തിരുന്നു-അതായത് വിശ്വാസം പകരുക. അപകടം നിറഞ്ഞ ഈ പ്രവര്‍ത്തനത്തിനിടയില്‍ പലരും രക്തസാക്ഷികളായി.

പീറ്റര്‍ അല്മായനായിത്തന്നെ തുടര്‍ന്നു. 1249-ല്‍ രാജിവച്ച് പിരിയു ന്നതുവരെ അദ്ദേഹം അവരുടെ കമാന്‍ഡര്‍ ജനറലായിരുന്നു. 1256-ല്‍ മരിക്കുമ്പോള്‍, പീറ്റര്‍ മൂവായിരത്തോളം ക്രിസ്ത്യന്‍ അടിമകളെ മോചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷവും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടര്‍ന്നുപോന്നു. അതായത്, 1632-ല്‍ 490,736 പേരെ മോചിപ്പിക്കാന്‍ ആ സഭാപ്രവര്‍ത്തകര്‍ക്കു സാധിച്ചു.

Related Stories

No stories found.