വിശുദ്ധ നിക്കോളാസ് പീക്കും കൂട്ടുകാരും (1572) : ജൂലൈ 9

വിശുദ്ധ നിക്കോളാസ് പീക്കും കൂട്ടുകാരും (1572) : ജൂലൈ 9
Published on
ക്രിസ്തീയ വിശ്വാസത്തില്‍ ഉറച്ചുനിന്നതിനാണ് പത്തൊമ്പതു വൈദികരെയും വിശ്വാസികളെയും ഹോളണ്ടില്‍ ഗോര്‍ക്കും എന്ന സ്ഥലത്ത് കാല്‍വനിസ്റ്റുകള്‍ തൂക്കിലേറ്റിയത്. അതില്‍ പന്ത്രണ്ടുപേരുടെ കുറ്റം, അവര്‍ വിശുദ്ധ കുര്‍ബാനയിലും മാര്‍പാപ്പയുടെ നേതൃത്വത്തിലും വിശ്വാസം അര്‍പ്പിച്ചു എന്നതാണ്.

നിക്കോളാസ് ഉള്‍പ്പെടെയുള്ള പന്ത്രണ്ടുപേരില്‍ ജയിംസ് ലാക്കോപ്‌സിനെ ഒരു ഗോവണിയുടെ മുകളിലും മറ്റുള്ളവരെ ഒരു തുലാത്തിലുമാണ് തൂക്കിക്കൊന്നത്. അവരുടെ ശവശരീരങ്ങള്‍ രണ്ടു വലിയ കുഴികളില്‍ മറവുചെയ്തു. പിന്നീട് അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ബല്‍ജിയത്തില്‍ ബ്രസ്സല്‍സിലുള്ള ഫ്രാന്‍സിസ്‌കന്‍ ദൈവാലയത്തിലേക്കു മാറ്റി സ്ഥാപിച്ചു.

1867 ജൂണ്‍ 29ന് പോപ്പ് പയസ് IX നിക്കോളാസിനെയും കൂട്ടുകാരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

സമരമാണു നമ്മുടെ ജീവിതം എന്ന് അറിയുക; ബോധ്യപ്പെടുക. സത്യത്തിന്റെ വഴിയെ നിര്‍ഭയം ഓടിക്കൊണ്ടേയിരിക്കുക.
വിശുദ്ധ ക്ലമന്റ്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org