വിശുദ്ധ ജോണ്‍ ക്ലിമാക്കസ് (525-605) : മാര്‍ച്ച് 30

വിശുദ്ധ ജോണ്‍ ക്ലിമാക്കസ് (525-605) : മാര്‍ച്ച് 30
വിശുദ്ധ ജോണ്‍ ക്ലിമാക്കസ് രചിച്ച 'പറുദീസായിലേക്കുള്ള ഗോവണി' (Ladder to Paradise) എന്ന 30 അധ്യായങ്ങളുള്ള ആദ്ധ്യാത്മിക കൃതി അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈശോയുടെ 30 വര്‍ഷക്കാലത്തെ അജ്ഞാതജീവിതത്തെയാണ് ഇത് സ്മരിക്കുന്നത്. ആദ്ധ്യാത്മിക പൂര്‍ണ്ണത കൈവരിക്കാന്‍ നാം ഒഴിവാക്കേണ്ട തിന്മകളും സ്വന്തമാക്കേണ്ട പുണ്യങ്ങളുമാണ് ഇതിലെ പ്രതിപാദ്യം, എല്ലാം ചരിത്രവസ്തുതകളും ഉപകഥകളും കൊണ്ട് ഹൃദ്യമാക്കിയിരിക്കുന്നു.

സിറിയയില്‍ ജനിച്ച ജോണ്‍, സീനായ് മലയുടെ അടിവാരത്തില്‍ തോലാമരുഭൂമിയില്‍ ഒരു ഗുഹയിലാണ് സന്ന്യാസജീവിതം ആരംഭിച്ചത്. വിശുദ്ധരുടെ ജീവചരിത്രങ്ങളും അവരുടെ ജീവിതവീക്ഷണങ്ങളുമെല്ലാം പഠിച്ച് അദ്ദേഹം സ്വയം ഒരുങ്ങുകയായിരുന്നു. 75-ാമത്തെ വയസ്സില്‍ ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ജോണിന്റെ വിശുദ്ധ ജീവിതവും വിജ്ഞാനും പ്രസിദ്ധമായതോടെ മഹാനായ പോപ്പ് ഗ്രിഗറിപോലും ആശുപത്രിയുടെയും തീര്‍ത്ഥാടകര്‍ക്കായുള്ള ഹോസ്റ്റലിന്റെയുമൊക്കെ നിര്‍മ്മാണത്തിനായി സഹായം എത്തിച്ചുകൊടുക്കുകയും ജോണിന്റെ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു, എന്നാല്‍, നാലു വര്‍ഷത്തിനു ശേഷം സന്ന്യാസ ജീവിതം കാര്യക്ഷമമായി തുടരാനും മരണത്തിന് ഒരുങ്ങാനുമായി ജോണ്‍ ഔദ്യോഗിക പദവി ഉപേക്ഷിച്ചു.

അദ്ദേഹം രചിച്ച ഏറ്റവും ശ്രദ്ധേയമായ കൃതി "പറുദീസായിലേക്കുള്ള ഗോവണി" (Ladder to Paradise) ആണ്. ഈ ആദ്ധ്യാത്മിക കൃതിക്കു ലഭിച്ച അസാധാരണമായ പ്രചാരം നിമിത്തം ലോകത്തിലെ അനേകം ഭാഷകളിലേക്ക് ഇതു വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതില്‍ 30 അധ്യായങ്ങളുണ്ട്. ഈശോയുടെ 30 വര്‍ഷക്കാലത്തെ അജ്ഞാതജീവിതത്തെയാണ് ഇവിടെ സ്മരിക്കുന്നത്. ആദ്ധ്യാത്മിക പൂര്‍ണ്ണത കൈവരിക്കാന്‍ നാം ഒഴിവാക്കേണ്ട തിന്മകളും സ്വന്തമാക്കേണ്ട പുണ്യങ്ങളുമാണ് ഈ കൃതിയിലെ പ്രതിപാദ്യം, എല്ലാം ചരിത്രവസ്തുതകളും ഉപകഥകളും കൊണ്ട് ഹൃദ്യമാക്കിയിരിക്കുന്നു.

605 മാര്‍ച്ച് 30 ന് വി. ജോണ്‍ ക്ലിമാക്കസ് 80-ാമത്തെ വയസ്സില്‍ ആശ്രമത്തില്‍ വച്ച് മരണമടഞ്ഞു.

കടുത്ത പ്രയോഗങ്ങള്‍ കൊണ്ട് പ്രാര്‍ത്ഥനകള്‍ കഠിനമാക്കരുത്. കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കതയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവിന് കൂടുതല്‍ ഇഷ്ടം
വി. ജോണ്‍ ക്ലിമാക്കസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org