ബെല്‍ജിയത്തില്‍ നാഗൂര് എന്ന പ്രദേശത്തു ജെറാള്‍ഡ് ഭൂജാതനായി. മധുരപ്രകൃതിയായ ജെറാള്‍ഡ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. അവിചാരിതമായി ഫ്രാന്‍സില്‍ കുറേനാള്‍ താമസിക്കാനിടയാകുകയും പ്രാര്‍ത്ഥനാ പ്രിയനായ ജെറാള്‍ഡ് വി. ഡെനിസ്സിന്റെ ആശ്രമത്തില്‍ ചേരുകയും പുരോഹിതനാകുകയും ചെയ്തു.