വിശുദ്ധ കാതറീന്‍ ഓഫ് സ്വീഡന്‍ (1331-1381) : മാര്‍ച്ച് 24

വിശുദ്ധ കാതറീന്‍ ഓഫ് സ്വീഡന്‍ (1331-1381) : മാര്‍ച്ച് 24
സ്വീഡിഷ് രാജകുമാരന്‍ അള്‍ഫ് ഗഡ്മാര്‍സണിന്റെയും വി. ബ്രിഡ്ജറ്റിന്റെയും നാലാമത്തെ സന്താനമായിരുന്നു വി. കാതറീന്‍. പിതാവിന്റെ ആഗ്രഹത്തിനു വിപരീതമായി നിത്യരോഗിയായ ഒരു ജര്‍മ്മന്‍ യുവാവിനെ അവള്‍ 14-ാമത്തെ വയസ്സില്‍ ഭര്‍ത്താവായി സ്വീകരിച്ചു. എങ്കിലും രോഗിയായ ഭര്‍ത്താവിന്റെ സമ്മതത്തോടെ കാതറീന്‍ കന്യകയായിത്തന്നെ ജീവിതം തുടര്‍ന്നു.

സ്വീഡിഷ് രാജകുമാരന്‍ അള്‍ഫ് ഗഡ്മാര്‍സണിന്റെയും വി. ബ്രിഡ്ജറ്റിന്റെയും നാലാമത്തെ സന്താനമായിരുന്നു വി. കാതറീന്‍. റൈസ്ബര്‍ഗ്ഗിലെ കോണ്‍വെന്റിലായിരുന്നു കാതറീന്റെ വിദ്യാഭ്യാസം. പിതാവിന്റെ ആഗ്രഹത്തിനു വിപരീതമായി നിത്യരോഗിയായ ഒരു ജര്‍മ്മന്‍ യുവാവിനെ അവള്‍ 14-ാമത്തെ വയസ്സില്‍ ഭര്‍ത്താവായി സ്വീകരിച്ചു. എങ്കിലും രോഗിയായ ഭര്‍ത്താവിന്റെ സമ്മതത്തോടെ കാതറീന്‍ കന്യകയായിത്തന്നെ ജീവിതം തുടര്‍ന്നു.
1349 ല്‍ കാതറീന്‍ വിധവയായി. അതിനുശേഷം അവള്‍ റോമിലെത്തി അമ്മയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചു. 1372 ല്‍ ഈ രണ്ടു വിധവകളും കൂടി വിശുദ്ധനാട്ടിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. രണ്ടു വര്‍ഷത്തിനുശേഷം കാതറീന്റെ അമ്മ, വി. ബ്രിഡ്ജറ്റ് റോമില്‍വച്ച് മരണമടഞ്ഞു. കാതറീന്‍ അമ്മയുടെ മൃതദേഹം സ്വീഡനിലെത്തിച്ച് വാഡ്‌സ്റ്റേനായിലെ ബ്രിഡ്ജറ്റൈന്‍ മാതൃമഠത്തില്‍ സംസ്‌കരിച്ചു. കാതറീന്‍ പിന്നീട് ആ മഠത്തിന്റെ അധിപയാകുകയും വളരെ സമര്‍ത്ഥമായി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു
കൂടാതെ, അക്കാലത്തു സഭയില്‍ നിലവിലിരുന്ന ചില വിവാദപരമായ തര്‍ക്കങ്ങളിലും കാതറീന്‍ പങ്കെടുത്തിരുന്നു. ആന്റി പോപ്പ് ക്ലമന്റ് II നെതിരെ അര്‍ബന്‍ VI ന് അനുകൂലമായി അവര്‍ സജീവമായി പ്രവര്‍ത്തിച്ചു 1375 -80 കാലഘട്ടത്തില്‍ അമ്മയുടെ നാമകരണ നടപടികളുമായി കാതറീന്‍ റോമിലുണ്ടായിരുന്നു ബ്രിഡ്ജറ്റൈന്‍സഭയുടെ അംഗീകാരവും വാങ്ങിക്കൊണ്ടാണ് കാതറീന്‍ സ്വീഡനിലേക്കു തിരിച്ചു പോയത്.
വാഡ്‌സ്റ്റേനായില്‍ മഠാധിപയായിരിക്കുമ്പോള്‍ 1381 മാര്‍ച്ച് 24 ന് കാതറീന്‍ ചരമം പ്രാപിച്ചു. ഔദ്യോഗികമായി വിശുദ്ധയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിശുദ്ധയായി വണങ്ങുന്നതിനുള്ള അനുവാദം പോപ്പ് ഇന്നസന്റ് VIII (1484-93) നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org