വി. ബര്‍ണാഡ് (1091-1153) : ആഗസ്റ്റ് 20

വി. ബര്‍ണാഡ് (1091-1153) : ആഗസ്റ്റ് 20

ഫ്രാന്‍സിലെ ബര്‍ഗണ്ടിയില്‍ വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് ബര്‍ണാഡ് ജനിച്ചത്. ഭക്തയായ അമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന ബര്‍ണാഡ് ഇരുപത്തിരണ്ടാമത്തെ വയസ്സില്‍, തന്റെ രാജകീയ സൗകര്യങ്ങളെല്ലാം ത്യജിച്ച് സന്ന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് ചെറുപ്പത്തിലേ ബര്‍ണാഡില്‍ വ്യക്തമായിരുന്നു. കാരണം, 1113-ല്‍ സിറ്റോക്‌സിലെ ചിസ്റ്റേഴ്‌സ്യന്‍ ആശ്രമത്തില്‍ ചേരാന്‍ വി. സ്റ്റീഫന്‍ ഹാര്‍ഡിങ്ങിന്റെ അനുവാദം തേടി പോയപ്പോള്‍, സമാന ചിന്താഗതിയുള്ള മുപ്പത് സുഹൃത്തുക്കളെയും തന്റെ വിഭാര്യനായ പിതാവിനെയും അമ്മാവനെയും നാലു സഹോദരന്മാരെയും കൂടെ കൂട്ടിയിരുന്നു.
ആശ്രമത്തില്‍ ബര്‍ണാഡിന്റെ ആദ്ധ്യാത്മിക വളര്‍ച്ച പെട്ടെന്നായിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ടു സന്യാസിമാരുള്‍പ്പെടുന്ന ഒരു ഗ്രൂപ്പിന്റെ നേതൃസ്ഥാനത്ത് അദ്ദേഹം അവരോധിക്കപ്പെട്ടു. 'പ്രകാശത്തിന്റെ താഴ്‌വര' എന്ന ഒരു പുതിയ ഫൗണ്ടേഷന് ക്ലെയര്‍വോക്‌സില്‍ അടിസ്ഥാനമിടുകയായിരുന്നു ആ ഗ്രൂപ്പിന്റെ ദൗത്യം. അന്നാട്ടില്‍ അതൊരു പുതിയ യുഗത്തിന്റെ ആരംഭമായിരുന്നു. ബര്‍ണാഡിന്റെ ജ്വലിക്കുന്ന വ്യക്തിപ്രഭാവത്തിന്റെ, ദൈവസ്‌നേഹവും വിനയവും വിശുദ്ധിയും ഒന്നുചേര്‍ന്ന അമാനുഷികമായ ഒരു വ്യക്തിത്വത്തിന്റെ സാന്നിദ്ധ്യം നാട്ടുകാര്‍ അനുഭവിച്ചു. അദ്ദേഹത്തിന്റെ ധീരതയും തീക്ഷ്ണതയും വിവിധ ജീവിതമേഖലകളിലുള്ള ധാരാളം ആളുകളെ ആകര്‍ഷിച്ചു. അക്കൂട്ടത്തില്‍, ഒരു രാജാവിന്റെ മകനും സന്ന്യാസജീവിതം തിരഞ്ഞെടുക്കാന്‍ സന്നദ്ധനായി. ക്ലെയര്‍വോക്‌സില്‍ ആബട്ടായി ജീവിച്ച 37 വര്‍ഷം കൊണ്ട് 136 പുതിയ മൊണാസ്റ്ററികള്‍ സ്ഥാപിച്ചു. ജര്‍മ്മനി, സ്വീഡന്‍, അയര്‍ലണ്ട്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ക്ലൂണി സന്ന്യാസിമാരുടെ പ്രവര്‍ത്തനങ്ങളെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ബര്‍ണാഡിന്റെ സന്ന്യാസിമാര്‍ തങ്ങളുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു. വി. ബനഡിക്ടിന്റെ കര്‍ശനമായ സന്ന്യാസ നിയമങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ ബര്‍ണാഡ് ബനഡിക്‌ടൈന്‍ സഭയുടെ രണ്ടാമത്തെ സ്ഥാപകനെന്നുപോലും അറിയപ്പെട്ടു. ഏതായാലും ബര്‍ണാഡിന്റെ വ്യക്തിപ്രഭാവം എല്ലാ സന്ന്യാസസഭകള്‍ക്കും പുതുജീവന്‍ പ്രദാനം ചെയ്തു. ചിസ്റ്റേഴ്‌സ്യന്‍ സഭയുടെ ഒരു ശാഖയായി വളര്‍ന്നു വികസിച്ച് ഇന്നും അറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് ട്രാപ്പിസ്റ്റുകള്‍.
ഏകാന്തമായ പ്രാര്‍ത്ഥനാജീവിതം ഇഷ്ടപ്പെട്ടിരുന്ന ബര്‍ണാഡ് പക്ഷേ, തന്റെ പാണ്ഡിത്യവും പ്രസംഗപാടവവും കൊണ്ട് ആ കാലഘട്ടത്തിലെ സഭാപരവും വിശ്വാസപരവുമായ തര്‍ക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അങ്ങനെയാണ് അബിലാഡിന്റെ പഠനങ്ങളിലെ തെറ്റായ സിദ്ധാന്തങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊടുത്തത്. തന്റെ ശിഷ്യനാ യിരുന്ന പോപ്പ് എവുജിന്‍ മൂന്നാമന്റെ അഭ്യര്‍ത്ഥനപ്രകാരം രചിച്ച 'ആീീസ ീള ഇീിശെറലൃമശേീി'െ എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ ഭൗതിക കാര്യങ്ങളെക്കാള്‍ വ്യക്തിജീവിതത്തിന്റെ വിശുദ്ധിയ്ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയിരിക്കുന്നത്."
1144-ല്‍ എദേസ്സായുടെ പതനം ജറൂസലത്തിനും അന്ത്യോക്യായ്ക്കും ഭീഷണിയായി. ഈ സമയത്ത് രണ്ടാം കുരിശുയുദ്ധത്തിനു നേതൃത്വം നല്‍കാന്‍ ബര്‍ണാഡിനെയാണ് മാര്‍പാപ്പ ക്ഷണിച്ചത്. ശക്തമായ വാക്കുകള്‍കൊണ്ട് ഫ്രാന്‍സിനെയും ജര്‍മ്മനിയെയും അദ്ദേഹം കീഴടക്കി. ജര്‍മ്മന്‍ ചക്രവര്‍ത്തി കൊണ്‍റാഡ് മൂന്നാമനും അദ്ദേഹത്തിന്റെ ബന്ധു ബാര്‍ബറോസയും കണ്ണീര്‍ വാര്‍ത്തെന്നാണു ചരിത്രം. ഭൂഖണ്ഡം മുഴുവന്‍ ഉണര്‍ന്നു. സാധാരണ ജീവിതംപോലും നിശ്ചലമായി. അഥവാ, കുടുംബ ങ്ങളിലെ പുരുഷന്മാരെല്ലാം കുരിശെടുക്കുകയും സ്ത്രീകളെ ജീവിതഭാരം ഏല്പിക്കുകയും ചെയ്തു. ഓരോ ചുവടുവയ്പിലും അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. പക്ഷേ, അച്ചടക്കത്തിന്റെ അഭാവവും അമിതമായ ആത്മവിശ്വാസവും അവരെ ചതിച്ചു. കുരിശുയുദ്ധം പരാജയപ്പെട്ടു. ബര്‍ണാഡ് ആ വലിയ ദുരന്തത്തിന്റെ മാപ്പുസാക്ഷിയായി.
അഗാധമായ പ്രാര്‍ത്ഥനയില്‍ മുഴുകി മണിക്കൂറുകള്‍ ചെലവഴിച്ചിരുന്ന ബര്‍ണാഡ്, രക്ഷാകരപദ്ധതിയില്‍ മാതാവിന്റെ പ്രാധാന്യം എടുത്തുകാട്ടുവാന്‍ ശ്രമിച്ചിരുന്നു. അസാധാരണ മാതൃഭക്തനായിരുന്ന അദ്ദേഹത്തിന്റെ സൃഷ്ടിയാണ് 'എത്രയും ദയയുള്ള മാതാവേ' എന്ന പ്രാര്‍ത്ഥന. ബര്‍ണാഡിന്റെ ദൈവശാസ്ത്രപഠനങ്ങളുടെയെല്ലാം രത്‌നച്ചുരുക്കം ഇതാണ്: ദൈവം സ്‌നേഹമാണ്; ആ സ്‌നേഹം നിമിത്തമാണ് മനുഷ്യനെ സൃഷ്ടിച്ചത്; അവനെ രക്ഷിച്ചതും ആ സ്‌നേഹം കൊണ്ടാണ്: അതിന്റെ ഏറ്റവും വലിയ തെളിവാണ് വചനം മാംസം ധരിച്ചതും അവിടത്തെ രക്ഷാകരപ്രവൃത്തിയും.
1153 ആഗസ്റ്റ് 20-ന് 62-ാമത്തെ വയസ്സില്‍ ബര്‍ണാഡിന്റെ ഈ ലോകജീവിതം അവസാനിച്ചു. പോപ്പ് അലക്‌സാണ്ടര്‍ കകക, 1174 ജനുവരി 18-ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1830-ല്‍ പോപ്പ് പയസ് ഢകകക ബര്‍ണാഡിനെ സഭയുടെ ഔദ്യോഗിക പാരംഗതനായി അംഗീകരിച്ചു. അദ്ദേഹത്തിന്റെ എണ്ണൂറാം ചരമദിനത്തില്‍ പോപ്പ് പയസ് തകക പ്രസിദ്ധം ചെയ്ത 'ങലഹഹശളഹൗീൗ െഉീരീേൃ' എന്ന ചാക്രിക ലേഖനത്തില്‍ 'മധുരമായ വാക്കുകളുടെ അധിപന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

"അലസമായി പ്രാര്‍ത്ഥിച്ചിട്ട് ഫലം കാത്തിരിക്കുന്നവന്‍, മോശമായ ധാന്യം മില്ലില്‍ കൊടുത്തിട്ട് നല്ല പൊടി കാത്തിരിക്കുന്നവനു സമനാണ്" – വി. ബര്‍ണാഡ്

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org