വിശുദ്ധ ആഗ്നസ് മോന്തെപുള്‍സിയാനോ (1266-1317) : ഏപ്രില്‍ 20

വിശുദ്ധ ആഗ്നസ് മോന്തെപുള്‍സിയാനോ (1266-1317) : ഏപ്രില്‍ 20

ഇറ്റലിയിലെ ടസ്‌കനിയാണ് വി. ആഗ്നസിന്റെ ജന്മസ്ഥലം. ഒരു പ്രഭുവിന്റെ മകളായി ജീവിച്ച ആഗ്നസ് മാതൃകാപരമായ ആദ്ധ്യാത്മിക ജീവിതംകൊണ്ടാണ് ശ്രദ്ധേയയായിത്തീര്‍ന്നത്.

ഒമ്പതാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിമാരുടെ മഠത്തില്‍ അംഗമായി. കടുത്ത തപശ്ചര്യകള്‍ അനുഷ്ഠിച്ചിരുന്ന ഈ സന്ന്യാസിനിമാര്‍ "ചാക്കിന്റെ സഹോദരിമാര്‍" എന്നാണ് അറിയപ്പെട്ടിരുന്നതുതന്നെ. അവര്‍ ധരിച്ചിരുന്ന ചാക്കുപോലുള്ള വസ്ത്രത്തിന്റെ പ്രത്യേകത കൊണ്ടാണ് അങ്ങനെ അറിയപ്പെട്ടിരുന്നത്. 15-ാമത്തെ വയസ്സില്‍ പ്രൊസിനോയിലെ പുതിയ ഡോമിനിക്കന്‍ കോണ്‍വെന്റിന്റെ അധിപയായി. ഈ മഠം സ്ഥാപിക്കാനായി ആഗ്നസ് രണ്ടുവര്‍ഷം കഠിനപ്രയത്‌നം നടത്തിയിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മോന്തെപുള്‍സിയാനോയിലെ അവളുടെ നാട്ടുകാര്‍ ആഗ്നസിനെ സ്വദേശത്തേക്കു കൊണ്ടുവരാനായി അവിടെ ഒരു കോണ്‍വെന്റ് പണിയാമെന്നു വാഗ്ദാനം ചെയ്തു. അങ്ങനെ 1298-ല്‍ ഡൊമിനിക്കന്‍സിന്റെ സഹകരണത്തോടെ സ്ഥാപിച്ച പ്രസിദ്ധമായ കോണ്‍വെന്റില്‍ ശേഷിച്ച 19 വര്‍ഷക്കാലം അധിപയായി മരണംവരെ കഴിച്ചുകൂട്ടി.
അനേകം ആദ്ധ്യാത്മികവരങ്ങള്‍ ആഗ്നസിനു ലഭിച്ചിരുന്നു എന്നു പറയപ്പെടുന്നു. പരിശുദ്ധ മാതാവ്, ഉണ്ണിയീശോ, മാലാഖമാര്‍ ഇവരുടെയൊക്കെ ദര്‍ശനങ്ങള്‍ ആഗ്നസിനു ലഭിച്ചിരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ ആഗ്നസിന്റെ മുകളിലും പരിസരങ്ങളിലും മന്നപോലുള്ള സാധനങ്ങള്‍ വര്‍ഷിക്കപ്പെട്ടിരുന്നത്രെ! ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും പ്രാര്‍ത്ഥ നയിലെ വിശുദ്ധിയും ആഗ്നസിനെ അത്ഭുതപ്രവര്‍ത്തകയാക്കി മാറ്റി.

Related Stories

No stories found.