വിശുദ്ധ ഫ്രാന്‍സിസ്‌കോയും (1908-1919) വിശുദ്ധ ജസ്സീന്തയും (1910-1920) : ഫെബ്രുവരി 20

വിശുദ്ധ ഫ്രാന്‍സിസ്‌കോയും (1908-1919) വിശുദ്ധ ജസ്സീന്തയും (1910-1920) : ഫെബ്രുവരി 20
1917 മെയ് 13-ന് ഫാത്തിമായില്‍, മൂന്ന് ഇടയക്കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട മാതാവ് ആദ്യം ആവശ്യപ്പെട്ടത് എഴുതാനും വായിക്കാനും പഠിക്കാനാണ്. രണ്ടാമതായി, ജപമാല ചൊല്ലി ദിവസവും പ്രാര്‍ത്ഥിക്കാന്‍-ലോകസമാധാനത്തിനുവേണ്ടി, ആസന്നമായ യുദ്ധങ്ങള്‍ പെട്ടെന്ന് പര്യവസാനിക്കുവാന്‍, മാര്‍പാപ്പയുടെ ആരോഗ്യത്തിനുവേണ്ടി, പാപികളുടെ പശ്ചാത്താപത്തിനുവേണ്ടി, റഷ്യയുടെ മാനസാന്തരത്തിനു വേണ്ടി. മാതാവ് അവര്‍ക്ക് സ്വര്‍ഗ്ഗീയ സൗഭാഗ്യങ്ങള്‍ വാഗ്ദാനം ചെയ്തു.

1917 മെയ് 13-ന് ഫാത്തിമായില്‍, മൂന്ന് ഇടയക്കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍നിന്ന് 110 മൈല്‍ അകലെയാണ് ഫാത്തിമ. ഫാത്തിമയുടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍, ആടുകളെ മേയിച്ചുകൊണ്ടിരുന്ന രണ്ടു ബാലികമാര്‍ക്കും ഒരു ബാലനുമാണ് ദര്‍ശനം കിട്ടിയത്. രാവിലെ ഭക്ഷണം കഴിഞ്ഞ്, ജപമാല ചൊല്ലിത്തീര്‍ന്നപ്പോഴാണ് ആകാശത്ത് സൂര്യശോഭയോടെ സുന്ദരിയായ ഒരു യുവതി പ്രത്യക്ഷപ്പെട്ടത്-ദൈവത്തിന്റെ കന്യകയായ മാതാവ്!
പത്തുവയസ്സുള്ള ലൂസിയയും അവളുടെ കസിന്‍സായ ഫ്രാന്‍സിസ്‌കോയും ജസ്സീന്തായും ഈ ദര്‍ശനത്തില്‍ മതിമറന്നുനിന്നു. ദര്‍ശനം അടുത്ത അഞ്ചുമാസം മുടങ്ങാതെ ആവര്‍ത്തിച്ചു. അപ്പോഴേക്കും ഈ വാര്‍ത്ത നാടുമുഴുവന്‍ പരന്നു.
ഓഗസ്റ്റു 13-ാം തീയതി സിറ്റിമേയര്‍ ഈ കുട്ടികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അങ്ങനെ ഓഗസ്റ്റു 19-ാം തീയതിയോടെ ദര്‍ശനം അവസാനിച്ചു.
ഇടയക്കുട്ടികളോട് മാതാവ് ആദ്യം ആവശ്യപ്പെട്ടത് എഴുതാനും വായിക്കാനും പഠിക്കാനാണ്. രണ്ടാമതായി, ജപമാല ചൊല്ലി ദിവസവും പ്രാര്‍ത്ഥിക്കാന്‍-ലോകസമാധാനത്തിനുവേണ്ടി, ആസന്നമായ യുദ്ധങ്ങള്‍ പെട്ടെന്ന് പര്യവസാനിക്കുവാന്‍, മാര്‍പാപ്പയുടെ ആരോഗ്യത്തിനുവേണ്ടി, പാപികളുടെ പശ്ചാത്താപത്തിനുവേണ്ടി, റഷ്യയുടെ മാനസാന്തരത്തിനു വേണ്ടി. മാതാവ് അവര്‍ക്ക് സ്വര്‍ഗ്ഗീയ സൗഭാഗ്യങ്ങള്‍ വാഗ്ദാനം ചെയ്തു. പക്ഷേ, അവര്‍ മൂവരും ധാരാളം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി. മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ച് ദിനംപ്രതി ജപമാല ചൊല്ലുക.
മാതാവ് ആവശ്യപ്പെട്ടതുപോലെയെല്ലാം ജീവിതാവസാനം വരെ അവര്‍ പ്രവര്‍ത്തിച്ചു. മാതാവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി അവര്‍ക്കു ലഭിക്കുകയും ചെയ്തു.
പക്ഷേ, ജനങ്ങളുടെ സംശയങ്ങളും കുറ്റപ്പെടുത്തലുകളും ദ്രോഹങ്ങളും തടവുമെല്ലാം ആ കുട്ടികള്‍ക്കു സഹിക്കേണ്ടിവന്നു. അവസാനം 90,000 പേരെങ്കിലും ആ അത്ഭുതകരമായ ദര്‍ശനം കണ്ട് വിശ്വസിക്കുന്നതുവരെ അവര്‍ക്ക് ഏറെ സഹിക്കേണ്ടിവന്നു. പിന്നീട്, ആ കുട്ടികളില്‍ വളരെ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. അവര്‍ വളരെ ദയാലുക്കളായി. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ അവരെ വല്ലാതെ വേദനിപ്പിച്ചു. വിശുദ്ധ കുര്‍ബാനയുടെ സന്ദര്‍ശനം ഭക്തിപൂര്‍വ്വം മുടങ്ങാതെ തുടര്‍ന്നു.
1908 ജൂണ്‍ 11-നു ജനിച്ച ഫ്രാന്‍സിസ്‌കോ 1919 ഏപ്രില്‍ 4-നും 1910 മാര്‍ച്ച് 11-നു ജനിച്ച ജസീന്ത 1920 ഫെബ്രുവരി 20-നും നിത്യസമ്മാന ത്തിനായി വിളിക്കപ്പെട്ടു. ലൂസിയ മാത്രം സി. മരിയ ലൂസിയ എന്ന പേരില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഫ്രാന്‍സിസ്‌കോയുടെയും ജസീന്തായുടെയും ഭൗതികാവശിഷ്ടങ്ങള്‍ അവരുടെ ജന്മസ്ഥലമായ കോവദ ഇറിയയിലെ ബസലിക്കായില്‍ പ്രധാന അള്‍ത്താരയോടു ചേര്‍ന്നുള്ള ചാപ്പലില്‍ സ്ഥിതിചെയ്യുന്നു.
ഫ്രാന്‍സിസ്‌കോയുടെയും ജസീന്തായുടെയും നാമകരണ നടപടികള്‍ ആരംഭിച്ചത് 1952-ലാണ്. അത് 1979-ല്‍ പര്യവസാനിച്ചു. 1989 മെയ് 13-ന് അവരെ വാഴ്ത്തപ്പെട്ടവരാക്കി. ജൂബിലിവര്‍ഷമായ 2000-ല്‍ പോപ്പ് ജോണ്‍ പോള്‍ II അവരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.
അവരുടെ കസിന്‍ ലൂസിയ ഡോസ് സാന്റോസ് ഒരു കാര്‍മലൈറ്റ് കന്യാസ്ത്രീയായിത്തീര്‍ന്നു, 2000 ല്‍ ജസീന്തയെയും ഫ്രാന്‍സിസ്‌കോയെയും വാഴ്ത്തപ്പെട്ടവരാക്കിയപ്പോഴും ലൂസിയ ജീവിച്ചിരുന്നു; അഞ്ച് വര്‍ഷത്തിന് ശേഷം അവള്‍ മരിച്ചു. ആദ്യത്തെ അവതരണത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി 2017 മെയ് 13 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫാത്തിമ സന്ദര്‍ശിച്ചപ്പോള്‍ ഇളയ കുട്ടികളെ കാനോനൈസ് ചെയ്തു. ഔവര്‍ ലേഡി ഓഫ് ഫാത്തിമയുടെ ആരാധനാലയം പ്രതിവര്‍ഷം 20 ദശലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org