714-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജനിച്ചു. തന്റെ കുട്ടിക്കാലത്ത് ഉത്തമ ശിക്ഷണം മാതാപിതാക്കളില്‍ നിന്നു ലഭിച്ചിരുന്നു. പിതാവ് മരിച്ചപ്പോള്‍ തന്റെ ഓഹരി വിറ്റ് പാവപ്പെട്ടവരെ സഹായിച്ചു. ദൈവശാസ്ത്രവും വി. ഗ്രന്ഥവും പഠിക്കാന്‍ വിശുദ്ധന് പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. ആശ്രമജീവിതത്തിന്റെ അന്ത്യത്തില്‍ ഏകാന്തതയില്‍ ഗുഹയില്‍ ജീവിച്ച വിശുദ്ധന് 764-ല്‍ രക്തസാക്ഷിയായി.