വിശുദ്ധ മരിയ ജോസഫ (1842-1912) : മാര്‍ച്ച് 22

വിശുദ്ധ മരിയ ജോസഫ (1842-1912) : മാര്‍ച്ച് 22
Published on
ആശുപത്രികളിലും വീടുകളിലുമുള്ള രോഗികളെയും വേദനിക്കുന്നവരെയും ശുശ്രൂഷിക്കുകയാണ് തന്റെ 'ദൈവവിളി' യെന്നു ബോധ്യം വന്ന വി. മരിയ ജോസഫ സമാനചിന്താഗതിയുള്ള മൂന്നു സഹോദരിമാരോടൊപ്പം പുറത്തുകടന്ന് "ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ സെര്‍വന്റ്‌സ് ഓഫ് ജീസസ് ഓഫ് ചാരിറ്റി" എന്ന പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. 1871-ല്‍ സ്‌പെയിനിലെ ബില്‍ബാവോയില്‍ ആരംഭിച്ച ഈ പ്രസ്ഥാനം രോഗീശുശ്രൂഷ ഒരു തപസ്യയായിട്ടെടുത്ത് പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ്. ഇന്ന് ലോകമാസകലം ആയിരത്തിലേറെ പേര്‍ 43 സെന്ററുകളിലായി ഈ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

രോഗികളെ ശുശ്രൂഷിക്കുക എന്നു പറഞ്ഞാല്‍ മരുന്നും ഭക്ഷണവും കൊടുക്കുക എന്നതു മാത്രമല്ല, അതിനേക്കാള്‍ പ്രധാനമായ മറ്റൊന്നു കൂടിയുണ്ട് – "രോഗിയുടെ ആവശ്യങ്ങളറിഞ്ഞ് അവയുമായി പൊരുത്തപ്പെടാനുള്ള ഒരു മനസ്സ്." വേദനിക്കുന്നവരെയും രോഗികളെയും ശുശ്രൂഷിക്കുകയെന്നത് ജീവിതലക്ഷ്യമായി കരുതിയ വി. മരിയ ജോസഫയുടെ വാക്കുകളാണിവ.

ജൂബിലിവര്‍ഷമായ 2000 ഒക്ടോബര്‍ 1-ാം തീയതി പോപ്പ് ജോണ്‍ പോള്‍ II വിശുദ്ധയെന്നു പ്രഖ്യാപിച്ച വി. മരിയ ജോസഫ "ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ സെര്‍വന്റ്‌സ് ഓഫ് ജീസസ് ഓഫ് ചാരിറ്റി" എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ്. 1871-ല്‍ സ്‌പെയിനിലെ ബില്‍ബാവോയില്‍ ആരംഭിച്ച ഈ പ്രസ്ഥാനം രോഗീശുശ്രൂഷ ഒരു തപസ്യയായിട്ടെടുത്ത് പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ്. ഇന്ന് ലോകമാസകലം ആയിരത്തിലേറെ പേര്‍ 43 സെന്ററുകളിലായി ഈ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

1842 സെപ്തംബര്‍ 7 ന് സ്‌പെയിനിലെ വിറ്റോറിയ എന്ന സ്ഥലത്ത് ബര്‍ണബെ സാഞ്ചോയുടെയും പെട്രാ ദെ ഗൂറായുടെയും മൂത്ത മകളായി മരിയ ജോസഫ ജനിച്ചു. 15 വയസായപ്പോള്‍ പിതാവ് മരണമടഞ്ഞു. ബാല്യത്തിലേതന്നെ വി. കുര്‍ബാനയോടും തിരുഹൃദയത്തോടും പരിശുദ്ധ മറിയത്തോടുമുള്ള അസാധാരണ ഭക്തിയിലാണ് മരിയ വളര്‍ന്നത്.

ഏകാന്തധ്യാനത്തില്‍ മുഴുകാന്‍ തല്പരയായിരുന്നു മരിയ അതിനനുയോജ്യമായ ഒരു ആശ്രമജീവിതം തിരഞ്ഞെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു പകരം, മാഡ്രിഡില്‍ പുതുതായി ആരംഭിച്ച സെര്‍വന്റ്‌സ് ഓഫ് മേരി എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന് ആദ്ധ്യാത്മിക ജീവിതം തുടരാന്‍ തീരുമാനിച്ചു.

എങ്കിലും, ആശുപത്രികളിലും വീടുകളിലുമുള്ള രോഗികളെയും വേദനിക്കുന്നവരെയും ശുശ്രൂഷിക്കുകയാണ് തന്റെ 'ദൈവവിളി' യെന്നു ബോധ്യം വന്ന മരിയ സമാനചിന്താഗതിയുള്ള മൂന്നു സഹോദരിമാരോടൊപ്പം പുറത്തുകടന്ന് പുതിയ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു.

രോഗികളെ ശുശ്രൂഷിക്കുക എന്നു പറഞ്ഞാല്‍ മരുന്നും ഭക്ഷണവും കൊടുക്കുക എന്നതു മാത്രമല്ല, അതിനേക്കാള്‍ പ്രധാനമായ മറ്റൊന്നു കൂടിയുണ്ട് – രോഗിയുടെ ആവശ്യങ്ങളറിഞ്ഞ് അവയുമായി പൊരുത്തപ്പെടാനുള്ള ഒരു മനസ്സ്.

സുദീര്‍ഘമായ 41 വര്‍ഷം പുതിയ പ്രസ്ഥാനത്തിന്റെ സൂപ്പീരിയറായിരുന്നു മരിയ. ഓരോ ഹൗസും സന്ദര്‍ശിച്ച്, അവിടത്തെ അംഗങ്ങളുടെ ആവശ്യങ്ങളെല്ലാം അന്വേഷിച്ച് ഓടിനടന്നിരുന്ന മരിയ പെട്ടെന്ന് രോഗിയായി, കിടപ്പായി. അങ്ങനെ ബെഡ്ഡില്‍ കിടന്നുകൊണ്ട് അവര്‍ പ്രസ്ഥാനത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നു. രക്ഷയുടെ രഹസ്യത്തിന്റെ ആരാധികയായ മരിയ തന്റെ ആശയങ്ങളെല്ലാം "Direction of Assistencias" എന്ന തീസ്സീസില്‍ വിശകലനം ചെയ്തിട്ടുണ്ട് 1912 മാര്‍ച്ച്‌ 20 ന് മരിയ ദിവംഗതയായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org