കാരുണ്യമാതാവിന്റെ പേരില്‍ ഒരു സന്ന്യാസസഭ സ്ഥാപിതമായത് 1233-ല്‍ സ്‌പെയിനിലുള്ള ബാര്‍സിലോണയിലാണ്. വി. പീറ്റര്‍ നൊളാസ്‌കോ, വി. റെയ്മണ്ട് പെനിയാഫോര്‍ട്ട്, അരഗണിന്റെ രാജാവ് ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് ഇതിന് ആരംഭം കുറിച്ചത്.
സാരസന്‍ അടിമത്തത്തില്‍ നിന്ന് ക്രിസ്ത്യാനികളെ സ്വതന്ത്രരാക്കാന്‍ സാധിച്ചതിന് പരിശുദ്ധ മാതാവിനോടുള്ള നന്ദിപ്രകടനമായിട്ടാണ് ഈ പുതിയ സഭയ്ക്കു രൂപം കൊടുത്തത്.
അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കാനായി ആളും അര്‍ത്ഥവുംകൊണ്ട് സഹായിക്കുകയാണ് ഈ സഭയുടെ ലക്ഷ്യം.
സ്‌പെയിനിലും ഫ്രാന്‍സിലും ഈ സഭയ്ക്ക് പ്രചാരം ലഭിച്ചു.
1696-ല്‍ പോപ്പ് ഇന്നസന്റ് തകകക സാര്‍വ്വത്രിക സഭയില്‍ ഈ സഭയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
തെറ്റായ സിദ്ധാന്തങ്ങളുടെ അധീനത്തിലായിപ്പോയ ഇംഗ്ലണ്ടിനെ രക്ഷിക്കാനായി കാരുണ്യമാതാവിന്റെ മാദ്ധ്യസ്ഥ്യം തേടിയിരുന്നു. സാത്താന്റെ അടിമത്തത്തില്‍ നിന്നു പാപികളെ മോചിപ്പിക്കാനും ശുദ്ധീകരണസ്ഥലങ്ങളില്‍ വേദന അനുഭവിക്കുന്നവരെ രക്ഷിക്കാനും കരുണയുടെ അവതാരമായ മാതാവിനെയാണ് വിശ്വാസികള്‍ അഭയം പ്രാപിക്കുന്നത്.