സ്പീച്ച് ആന്റ് ഹിയറിംഗ് സയന്‍സ്

സ്പീച്ച് ആന്റ് ഹിയറിംഗ് സയന്‍സ്

കേള്‍വിക്കും സംസാരത്തിനും തടസ്സമുള്ളവരെ സഹായിക്കുവാനുള്ള ശാസ്ത്രശാഖയാണ് സ്പീച്ച് ആന്റ് ഹിയറിംഗ് സയന്‍സ് എന്ന് പൊതുവേ പറയാം. പാരാമെഡിക്കല്‍ സയന്‍സുകളില്‍ ഒക്കുപ്പേഷന്‍ തെറാ പ്പി വിഭാഗത്തിലെ പ്രധാനപ്പെട്ട പഠന തൊഴില്‍ മേഖല യാണ് സ്പീച്ച് ആന്റ് ഹിയറിംഗ്. ശരീരഘടന, ശരീര ശാസ്ത്രം, മനഃശാസ്ത്രം, ഭാഷാശാസ്ത്രം, വൈദ്യ ശാസ്ത്രം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധമുള്ള വൈവിധ്യമാര്‍ന്ന മേഖലയാണിത്. തിയറിക്കും പ്രായോഗിക പരിശീലന ത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് പാഠ്യ പദ്ധതി.

തൊഴിലുകള്‍

ഓഡിയോളജിസ്റ്റ്: ശ്രവണ വൈകല്യങ്ങളു ടെ തിരിച്ചറിയല്‍, വിലയിരു ത്തല്‍, മുന്‍കരുതല്‍, പുനഃര ധിവാസം എന്നിവയിലാണ് ഓഡി യോളജിസ്റ്റുകളുടെ വൈദഗ്ദ്ധ്യം. ഇവര്‍ കേള്‍വിക്കുറവിന്റെ സ്വഭാ വവും വ്യാപ്തിയും നിര്‍ണ്ണയി ക്കുകയും ശ്രവണ സഹായിക ളോ മറ്റ് സഹായ ഉപകരണങ്ങ ളോ ഉചിതമായ മറ്റ് ചികിത്സകളോ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

സ്പീച്ച്‌ലാംഗ്വേജ് പാത്തോളജി: ആശയവിനിമയത്തിന്റെയും അതിന്റെ തക രാറുകളുടെയും വിലയിരുത്തല്‍, ചികിത്സ, ഗവേ ഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സം സാരം, ഭാഷ, ശബ്ദം എന്നിവയിലുള്ള വൈകല്യങ്ങള്‍ വിലയിരുത്തുകയും ചികിത്സിക്കുകയും ചെയ്യുന്നു. സംസാര ശേഷിക്കുറവോ സംസാരശേഷിയില്ലാത്തതോ ആയ വ്യക്തി കള്‍ക്കായി, ഉപകരണങ്ങളും ആംഗ്യഭാഷയും ഉള്‍പ്പെടെയുള്ള ബദല്‍ ആശയവിനിമയ സംവിധാനങ്ങള്‍ തിരഞ്ഞെടുക്കുക യും അവയുടെ ഉപയോഗം പഠിപ്പിക്കുകയും ചെയ്യുന്നു.

സ്പീച്ച് ആന്റ് ഹിയറിംഗ് സയന്റിസ്റ്റ്: കേള്‍വി, സം സാരം, ശബ്ദ പ്രാദേശികവല്‍ക്കരണം, സംസാരഭാഷാ പഠനം എന്നിവ സാധാരണക്കാരിലും വൈകല്യമുള്ളവരിലും പഠി ക്കുന്നു. ഈ മേഖലയിലെ സൈദ്ധാന്തികക്ലിനിക്കല്‍ വിഷ യങ്ങളിലോ ശ്രവണ സഹായികള്‍, വോയ്‌സ് തെറാപ്പികള്‍ എന്നിവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങള്‍ പോലെ പ്രായോഗിക വിഷയങ്ങളിലോ ഗവേഷണം നടത്തുകയും ചെ യുന്നു.

പഠനം: ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം ഗവേഷണ ബിരുദം എന്നീ തലങ്ങളില്‍ സ്പീച്ച് ആന്റ് ഹിയറിങ് സയന്‍സ് പഠിക്കുവാന്‍ കഴിയും. പഠന നിലവാര ത്തിനനുസരിച്ചാവും തൊഴിലവസരങ്ങളും വേതനവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

സ്ഥാപനങ്ങള്‍

അലി യാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണ വകു പ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് മുംബൈയി ലുള്ള അലി യാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഡിസെബിലിറ്റീസ്. ഇതിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ കൊല്‍ക്കത്ത, ന്യൂഡല്‍ഹി, സെക്കന്തരാബാദ്, ഭുവ നേശ്വര്‍ എന്നിവിടങ്ങളിലുണ്ട്. സ്പീച്ച് ആന്റ് ഹിയറിങ് മേഖല യിലെ ഡിപ്ലോമ മുതല്‍ ഡോക്ടറല്‍ ബിരുദം വരെയുള്ള എല്ലാ തലങ്ങളിലുമുള്ള കോഴ്‌സുകള്‍ ഈ സ്ഥാപനങ്ങളില്‍ ഉണ്ട്. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പ്രവേ ശന പരീക്ഷയിലൂടെ ആണ് അഡ്മിഷന്‍.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്: മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (AIISH) കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപന മാണ്. ലോകാരോഗ്യ സംഘടന മികവിന്റെ കേന്ദ്രമായി അകകടഒനെ അംഗീകരിച്ചിട്ടുണ്ട്. ഡിപ്ലോമ മുതല്‍ ഡോക്ടറല്‍ ബിരുദം വരെയുള്ള കോഴ്‌സുകള്‍ ഉണ്ട്. പ്രവേശന പരീക്ഷയിലൂടെ ആണ് അഡ്മിഷന്‍.

മറ്റു സ്ഥാപനങ്ങള്‍

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂഡല്‍ഹി, സ്വീകര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹാന്‍ഡികാപ്ഡ് സെക്കന്തരാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ പട്‌ന, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ & റിസര്‍ച്ച് ചണ്ഡീഗഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ് ബാംഗ്ലൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് മംഗലാപുരം, ടോപിവാള്‍ നാ ഷണല്‍ മെഡിക്കല്‍ കോളേജ് മുംബൈ, ആര്‍എംഎസ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ്, പോ ണ്ടിച്ചേരി, ശ്രീരാമ ചന്ദ്ര മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവയും ഈ മേഖല യിലെ പ്രമുഖ സ്ഥാപനങ്ങളാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയ റിംഗ് (നിഷ് ), തിരുവനന്തപുരം: സംഭാഷണ ഭാഷ, കേള്‍വി വൈകല്യമുള്ള വ്യക്തികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും ഈ മേഖല യിലെ പഠന ഗവേഷണത്തിനുമായുള്ള ദേശീയ സ്ഥാപനമാണ് തിരുവനന്ത പുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്). ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികളും സാധാര ണ വിദ്യാര്‍ത്ഥികളും ഒരേ കാമ്പസ് പങ്കിടുന്ന ഒരു സംയോജിത കാമ്പസ് എന്ന സവിശേഷത നിഷിനുണ്ട്. കേള്‍വി വൈകല്യ മുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ള കോഴ്‌സുകളില്‍ ഫൈന്‍ ആര്‍ട്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ ഡിഗ്രി കോഴ്‌സുകള്‍ ഉള്‍പ്പെടുന്നു. മറു വശത്ത്, ഓഡിയോളജിയിലും സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലും ബിരുദ കോഴ്‌സുകളും ബിരുദാനന്തരബിരുദ കോഴ്‌സുകളും ആര്‍സിഐ അംഗീകൃത പ്രൊഫഷണല്‍ കോഴ്‌സു കളും കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡിപ്ലോമ കോഴ്‌സുകളും നിഷ് നല്‍കുന്നു.

ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍ പ്രെറ്റിംഗ് (DISLI), ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ശ്രവണ വൈകല്യം), ബാ ച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി, ബാച്ചിലര്‍ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലും ഓഡിയോളജി യിലും എംഎസ്സി എന്നീ കോഴ്‌സുകള്‍ ഇവിടെ പഠി ക്കാം. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവേശന പരീക്ഷ മുഖേനയും ബിരുദ കോഴ്‌സുകള്‍ക്ക് എല്‍ബിഎസ് സെന്റര്‍ മുഖേനയുമാണ് അഡ്മിഷന്‍.

കേരളത്തിലെ മറ്റു സ്ഥാപനങ്ങള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോ ഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ് ഷൊര്‍ണൂര്‍, AWH സ്‌പെഷ്യല്‍ കോളേജ് കോഴിക്കോട്, ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് അലൈഡ് മെഡിക്കല്‍ സയന്‍സസ് കോഴിക്കോട്, മാര്‍ത്തോമ്മാ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ കാസര്‍കോട് എന്നെ സ്ഥാപന ങ്ങളിലും ഈ മേഖലയിലെ ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമുണ്ട്. എല്‍ബിഎസ് സെന്റര്‍ മുഖേനയാണ് അഡ്മിഷന്‍.

തൊഴില്‍ സാധ്യത:

ശാരീരിക മാനസിക വൈകല്യങ്ങളുള്ളവരുടെ പുന രധിവാസത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കു ന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ ഇന്ത്യ യിലും വിദേശത്തും മികച്ച തൊഴിലവസരങ്ങളാണ് സ്പീച്ച് ആന്റ് ഹിയറിങ് സയന്‍സ് പഠിച്ചവര്‍ക്കുള്ളത്.

വെബ്‌സൈറ്റുകള്‍

www.rehabcouncil.nic.in

www.ayjnihh.nic.in

www.aiishmysore.in

https://www.nish.ac.in

www.lbscetnre.kerala.gov.in

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org