ആഗോളസഭയില്‍ വൈദികരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്

ആഗോളസഭയില്‍ വൈദികരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്

ഏറ്റവും പുതിയ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം കത്തോലിക്കാസഭയില്‍ ആകെയുള്ള വൈദികരുടെ എണ്ണത്തില്‍ തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവ്. 1970-കള്‍ക്കു ശേഷം ഓരോ വര്‍ഷവും വൈദികരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. 2021-ല്‍ വത്തിക്കാന്‍ പുറത്തുവിട്ട ഈ കണക്കുകള്‍ 2019 ഡിസംബര്‍ 31-ലെ സ്ഥിതി അനുസരിച്ചു ള്ളതാണ്. 2018-ലേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വൈദി കരുടെ എണ്ണത്തില്‍ 271 പേരുടെ വര്‍ദ്ധനവുള്ളത്. ലോകത്തില്‍ ആകെയുള്ള വൈദികരുടെ എണ്ണം 4,14,336 ആണ്. യൂറോപ്പിലും അമേരിക്കയിലും വൈദികരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറയുകയും ആഫ്രിക്കയിലും ഏഷ്യയിലും വര്‍ദ്ധിക്കുകയും ചെയ്തു. യൂറോപ്പില്‍ 2,608-ഉം അമേരിക്കയില്‍ 690-ഉം ഓഷ്യാനിയായില്‍ 69-ഉം വൈദികര്‍ കുറഞ്ഞപ്പോള്‍, ആഫ്രിക്കയില്‍ 1649-ഉം ഏഷ്യയില്‍ 1989-ഉം വൈദികര്‍ വര്‍ദ്ധിച്ചു. കത്തോലിക്കാസഭയിലെ ആകെ മെത്രാന്മാരുടെ എണ്ണം 13 കുറഞ്ഞ് 5,364 ആയി.

വനിതാസന്യസ്തരുടെ എണ്ണത്തില്‍ 11,562 പേര്‍ കുറഞ്ഞു. ഇപ്പോള്‍ സന്യാസിനിമാരുടെ ആകെ എണ്ണം 6,30,099 ആണ്. ആഫ്രിക്കയില്‍ 835-ഉം ഏഷ്യയില്‍ 599-ഉം പേര്‍ വര്‍ദ്ധിച്ചപ്പോള്‍ യൂറോപ്പില്‍ 7400-ഉം അമേരിക്കയില്‍ 5315-ഉം പേര്‍ കുറ ഞ്ഞു. അല്മായ മിഷണറിമാരുടെ എണ്ണം 34,252 വര്‍ദ്ധിച്ച് 4,10,440 ആയി. മേജര്‍ സെമിനാരി വിദ്യാര്‍ ത്ഥികളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്.

ലോകത്തിലെ ആകെ കത്തോലിക്കരുടെ എണ്ണം ഇതേ തീയതിയില്‍ 1,34,44,03,000 (134.4 കോടി) ആണ്. മുന്‍വര്‍ഷത്തേക്കാള്‍ 1.5 കോടി അധികമാ ണിത്. യൂറോപ്പില്‍ കത്തോലിക്കര്‍ 2.9 ലക്ഷം കുറ ഞ്ഞപ്പോള്‍ മറ്റെല്ലാ വന്‍കരകളിലും വര്‍ദ്ധിച്ചു. ഇതേ കാലയളവില്‍ ലോകജനസംഖ്യ 8.1 കോടി വര്‍ദ്ധിച്ച്, 757.8 കോടിയായി.

കത്തോലിക്കാസഭ ലോകത്തിലാകെ 5,245 ആശുപത്രികളും 14,963 ഡിസ്‌പെന്‍സറികളും 532 കുഷ്ഠരോഗീഭവനങ്ങളും 15,429 വൃദ്ധ/നിത്യരോഗീ/ഭിന്നശേഷീഭവനങ്ങളും 9,374 അനാഥാലയങ്ങളും നടത്തുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org