സത്യദീപം-ലോഗോസ് ക്വിസ് : No. 7

പ്രഭാഷകന്‍ (അദ്ധ്യായം 23, 24)
സത്യദീപം-ലോഗോസ് ക്വിസ് : No. 7

1) ആത്മനിയന്ത്രണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന അദ്ധ്യായം ഏത്?

  • പ്രഭാഷകന്‍ 23

2) വിവേക പൂര്‍ണ്ണമായ നിയന്ത്രണം എന്തിന്?

  • വികാരങ്ങള്‍ക്ക്

3) പാപിയുടെ പതനത്തിന് കാരണം?

  • അവന്റെ ചുണ്ടുകള്‍

4) അകൃത്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതാര്?

  • പതിവായി ആണയിടുന്നവന്‍

5) കര്‍ത്താവിന്റെ കണ്ണുകളുടെ പ്രത്യേകത എന്ത്?

  • സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രകാശമുള്ളത്

6) ജ്ഞാനം വായ് തുറക്കുന്നതെവിടെ?

  • അത്യുന്നതന്റെ സഭയില്‍

7) ജ്ഞാനത്തിന്റെ സിംഹാസനം എവിടെ?

  • മേഘത്തൂണില്‍

8) സ്രഷ്ടാവ് ജ്ഞാനത്തിന് കൂടാരത്തിന് സ്ഥലം നിശ്ചയിച്ചതെവിടെ?

  • യാക്കോബില്‍

9) തേന്‍ കട്ടയെക്കാളും മാധുര്യം പകരുന്നത് എന്ത്?

  • ജ്ഞാനത്തെ സ്മരിക്കുന്നത്

10) യാക്കോബിന്റെ സമൂഹങ്ങള്‍ക്ക് മോശ അവകാശമായി കല്പിച്ച് നല്കിയ നിയമം?

  • അത്യുന്നത ദൈവത്തിന്റെ ഉടമ്പടി ഗ്രന്ഥം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org