
എം. ഷൈറജ് IRS
നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും തൊഴിലെടുക്കുന്നത് അസംഘടിത മേഖലയിലാണ്. സര്‍ക്കാര്‍ തലത്തിലും വന്‍കിട ഫാക്ടറിയുള്‍പ്പെടെയുള്ള സംഘടിത മേഖലയിലും ജോലി ചെയ്യു ന്നവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യ ങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ അ സംഘടിതമേഖലയിലെ സ്ഥി തി അങ്ങനെയല്ല; തൊഴില്‍ ചെയ്യുന്ന ഒട്ടുമിക്ക പേര്‍ക്കും നിയമങ്ങള്‍ നല്കുന്ന പരിര ക്ഷകളെക്കുറിച്ച് അറിവില്ലെന്നതാണു യാഥാര്‍ത്ഥ്യം.
തൊഴില്‍ നിയമങ്ങളുടെ ലക്ഷ്യം തൊഴിലാളികള്‍ക്കു സംരക്ഷണം നല്കുകയെന്ന തു മാത്രമല്ല. മറിച്ച്, സംതൃപ്തരായ തൊഴിലാളികളിലൂ ടെ മാത്രമേ സ്ഥാപനങ്ങള്‍ ക്കു വളരുവാനാകൂവെന്ന വി ശാലമായ കാഴ്ചപ്പാടുകൂടി ഈ നിയമങ്ങള്‍ ലക്ഷ്യമിടു ന്നുണ്ട്.
ഭരണഘടന നല്കുന്ന ഉറപ്പുകള്‍
മതം, ജാതി, ജനനസ്ഥലം, ലിംഗേഭദം എന്നിവയു ടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല എന്ന വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(1)ലുണ്ട്. ഏ തു ജോലിക്കും, സര്‍ക്കാരി ലുള്ള ഏതു പദവികള്‍ക്കും, എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരം ആര്‍ട്ടിക്കിള്‍ 16 പ്ര കാരമുണ്ട്. എല്ലാ പൗരന്മാര്‍ ക്കും സ്ത്രീയ്ക്കും പുരുഷ നും – ഉപജീവനത്തിനുവേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം അനുച്ഛേദം 39 (എ)യിലാണുള്ളത്. സ്ത്രീയ്ക്കും പുരുഷ നും തുല്യ വേതനം ആര്‍ട്ടിക്കിള്‍ 39 (ഡി)യും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും പ്ര സവാനുകൂല്യവും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനു ള്ള സര്‍ക്കാര്‍ നടപടികള്‍ ആര്‍ട്ടിക്കിള്‍ 42 ഉം വിഭാവനം ചെയ്യുന്നു.
അനുച്ഛേദം 23-24 ല്‍ ചൂ ഷണങ്ങള്‍ക്കെതിരെയുള്ള അവകാശം ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ത്രീകള്‍, കുട്ടികള്‍, യാചകര്‍ ഉള്‍പ്പെടെ എ ല്ലാ മനുഷ്യരെയും നിര്‍ബന്ധിത ജോലി ചെയ്യിക്കുന്നതിനെ അനുച്ഛേദം 23 ഉം ബാലവേലയെ അനുച്ഛേദം 24 ഉം നിരോധിക്കുന്നു.
കുറഞ്ഞ വേതനം ഉറപ്പാക്കല്‍
1948-ല്‍ നിലവില്‍ വന്ന മി നിമം വേതന നിയമം അ തിന്റെ പ്രസക്തി നഷ്ടപ്പെടാതെ നിരവധി തൊഴില്‍ മേ ഖലയിലേയ്ക്കു വ്യാപിച്ചിട്ടു ണ്ട്. കുറഞ്ഞ വേതനം ന ല്കാന്‍ സ്ഥാപനത്തിനുള്ള കഴിവ്, ആ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കുള്ള കുറ ഞ്ഞ വേതനം നിശ്ചയിക്കുന്ന തിനുള്ള മാനദണ്ഡമല്ല. മി നിമം വേതനം തൊഴിലാളിയുടെ അവകാശമാണ്. ഓ രോ മേഖലയിലേയും കുറഞ്ഞ വേതന നിരക്ക് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
തൊഴില്‍ നിയമം
മിനിമം വേതനനിയമപ്രകാരം ജോലി സമയം പ്രതിദിനം 9 മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. അതില്‍ ക്കൂടുതല്‍ സമയം ജോലി ചെയ്യുന്ന അവസരത്തില്‍ ഓ വര്‍ടൈം വേതനത്തിന് അര്‍ ഹതയുണ്ട്. ആഴ്ചയില്‍ ഒരു ദിവസം അവധിയും നല്‌കേ ണ്ടതാണ്.
മറ്റു നിയമപ്രകാരം സ്ഥാ പനം തുറക്കുന്നതിനും അട ക്കുന്നതിനും നിശ്ചിത സമയപരിധിയുണ്ട്. തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിശ്രമം നല്കുന്ന തിനും വ്യവസ്ഥയുണ്ട്. ചുരുങ്ങിയത് ഒരു മാസത്തെയെ ങ്കിലും നോട്ടീസോ ഒരു മാസ ത്തെ മുന്‍കൂര്‍ വേതനമോ നല്കാതെ ആറു മാസത്തിലധികം ജോലി ചെയ്ത തൊഴിലാളിയെ പിരിച്ചുവിടാനാകില്ല.
പ്രൊവിഡന്റ് ഫണ്ട്
1552-ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്ട് തൊഴിലാളികള്‍ക്കും അവരു ടെ കുടുംബത്തിനും വാര്‍ദ്ധക്യകാല ആനുകൂല്യങ്ങള്‍ ല ഭിക്കുന്നതിനും വേണ്ടിയുള്ള ഒരു സാമൂഹ്യനിയമമാണ്. ഇരുപതോ അതിലധികമോ തൊഴിലാളികള്‍ പണിയെടുക്കുന്ന നോട്ടിഫൈ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിയ മം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ നേരിട്ടോ അല്ലാതെയോ ജോലി ചെയ്യു ന്ന വ്യക്തികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ പി.എഫ്. അംഗത്വത്തിന് അര്‍ഹതയുണ്ട്. എ ന്നാല്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് 15,000 രൂപയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നവരെ ഒഴിവാക്കിയിരി ക്കുന്നു. ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഈ പരിധി 25,000 രൂപയാണ്.
തൊഴിലാളിയുടെ പി.എഫ്. വിഹിതമായി 12 ശതമാനവും തൊഴിലുടമയുടെ വിഹിതമായി 3.67 ശതമാന വും തൊഴിലുടമ അഡ്മിനി സ്‌ട്രേഷന്‍ ചാര്‍ജായി 0.63 ശതമാനവും അടയ്ക്കണം.
വീടുവാങ്ങുന്നതിനും പ ണിയുന്നതിനും വികസിപ്പി ക്കുന്നതിനും ഭവന വായ്പ തിരിച്ചടയ്ക്കുന്നതിനും തന്റെ യോ ആശ്രിതരുടേയോ ചികി ത്സാ ആവശ്യത്തിനും വിവാഹ-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും നിബന്ധനകള്‍ ക്കും വിധേയമായി അഡ്വാന്‍ സിനും പിന്‍വലിക്കലിനും വ്യവസ്ഥയുണ്ട്.
ജോലിയില്‍ നിന്നും പിരിയുമ്പോള്‍ തൊഴിലാളിക്ക് പി. എഫില്‍ സ്വരൂപിച്ചിട്ടുള്ള തുക തിരിച്ചു കിട്ടുന്നു. 55 വയസ്സ് പൂര്‍ത്തിയായശേഷം വിരമിക്കുകയാണെങ്കിലും മറ്റു ചില സാഹചര്യങ്ങളി ലും വെയിറ്റിംഗ് പിരീഡ് കൂ ടാതെ അക്കൗണ്ട് സെറ്റില്‍ ചെയ്യാനാകും.
ഗ്രാറ്റുവിറ്റി
പത്തോ അതിലധികമോ ജീവനക്കാര്‍ വര്‍ഷത്തില്‍ ഒ രു ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്റ് വി ജ്ഞാപനം വഴി ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമം ബാധകമാണ്. സ്ഥാപനത്തില്‍ അ ഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള തുടര്‍ച്ചയായ സേവ നം പൂര്‍ത്തിയാക്കിയശേഷം നിശ്ചിത പ്രായപരിധി പൂര്‍ ത്തിയാക്കി സ്ഥാപനത്തില്‍ നിന്നും വിരമിക്കുകയോ രാ ജിവയ്ക്കുകയോ അപകടം മൂലമോ അസുഖം മൂലമോ ജോലി ചെയ്യുവാന്‍ കഴിയാത്ത അവസ്ഥ വരികയോ, മരണപ്പെടുകയോ ചെയ്യുമ്പോഴാണു ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. ഗ്രാറ്റുവിറ്റി അര്‍ഹത നേടുന്നതിന് ശമ്പള പരിധിയില്ല.
ജീവനക്കാരന്‍ അവസാ നം വാങ്ങിയ വേതനത്തിന്റെ അടിസ്ഥാനത്തില്‍, അയാളു ടെ ഓരോ വര്‍ഷത്തെ സേവനത്തിനും 15 ദിവസത്തെ വേ തനമെന്ന നിരക്കിലാണു ഗ്രാറ്റുവിറ്റി ലഭിക്കുന്നത്.
ഇ.എസ്.ഐ.
പത്തോ അതിലധികമോ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രതിമാസം 15000 രൂപ വരെ വേതനമുള്ള ജീവനക്കാര്‍ക്ക് ഇ.എസ്.ഐ. നിയമം ബാധകമാണ്. ജീവനക്കാരുടെ വിഹിതം വേതനത്തിന്റെ 1.75 ശതമാനവും തൊഴിലുടമയുടെ വിഹിതം 4.75 ശതമാനവുമാണ്. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യു ന്ന ദിവസം മുതല്‍ ജീവനക്കാരനും ആശ്രിതര്‍ക്കും ചി കിത്സാനുകൂല്യങ്ങള്‍ ലഭിക്കും. ഇ.എസ്.ഐ. ഡിസ് പന്‍സറി/ഹോസ്പിറ്റല്‍ മു ഖേന സൗജന്യ ചികിത്സ ല ഭിക്കുന്നു. കൂടാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭി ക്കുന്നതിന് പ്രമുഖ സ്വകാര്യ ആശുപത്രികളിലേയ്ക്കു റ ഫര്‍ ചെയ്യുകയും അവിട ത്തെ ചികിത്സാ ചെലവ് ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ വഹിക്കുന്നതുമാണ്.
ക്ഷേമനിധികള്‍
വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്കു ഗുണകരമാവും വിധം ഇരുപതോളം ക്ഷേമനിധികള്‍ കേരളത്തില്‍ നിലവിലുണ്ട്. നി ങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ ക്ഷേമനിധി ബോര്‍ഡ് നിലവിലുണ്ടെങ്കില്‍ അതില്‍ അംഗമായി മാസവരി സംഖ്യ കൃത്യമായി അടച്ചാല്‍ നിരവ ധി ആനുകൂല്യങ്ങള്‍ക്ക് അര്‍ ഹരാകാം.
നിലവിലുള്ള നിരവധി തൊഴില്‍ നിയമങ്ങളിലും നി ന്നും പ്രാതിനിധ്യസ്വഭാവമു ള്ള ചില വിവരങ്ങള്‍ മാത്രമാണ് ഈ ലേഖനത്തിലുള്ളത്. ഓരോരുത്തരും അവരവര്‍ തൊഴില്‍ ചെയ്യുന്ന മേഖലയ്ക്കുബാധകമായ നിയമങ്ങള്‍ മനസ്സിലാക്കുകയും അ വയനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ടെ ന്ന് ഉറപ്പുവരുത്തുകയുമാണു ചെയ്യേണ്ടത്.