സത്യദീപം-ലോഗോസ് ക്വിസ് : No. 3

ജോഷ്വാ (അദ്ധ്യായം 5, 6)
സത്യദീപം-ലോഗോസ് ക്വിസ് : No. 3

1) കര്‍ത്താവ് ജോര്‍ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞത് ആര്‍ക്കുവേണ്ടി?

  • ഇസ്രായേല്‍ ജനത്തിന്

2) ജോഷ്വാ കല്‍ക്കത്തിയുണ്ടാക്കിയത് എന്തിന്?

  • ഇസ്രായേല്‍ ജനത്തെ പരിച്ഛേദനം ചെയ്യുവാന്‍

3) ഇസ്രയേല്‍ ജനം മരുഭൂമിയിലൂടെ നടന്നത് എത്രവര്‍ഷം?

  • 40 സംവത്സരം

4) കര്‍ത്താവ് പിതാക്കന്മാരോട് വാഗ്ദാനം ചെയ്ത ദേശത്തെ വര്‍ണ്ണിക്കുന്നത് എങ്ങനെ?

  • തേനും പാലും ഒഴുകുന്ന സ്ഥലം

5) നീ ഞങ്ങളുടെ പക്ഷത്തോ ശത്രു പക്ഷത്തോ? എന്ന് ജോഷ്വാ ചോദിച്ചതാരോട്?

  • കര്‍ത്താവിന്റെ സൈന്യാധിപനോട്

6) ഇസ്രായേല്‍ ജനം ജറീക്കോ പട്ടണം പിടിച്ചടക്കുന്നത് വിവരിക്കുന്ന അദ്ധ്യായം ഏത്?

  • 6-ാം അദ്ധ്യായം

7) ''വാഗ്ദാന പേടകമെടുക്കുക'' എന്ന് ആര് ആരോട് പറഞ്ഞു?

  • ജോഷ്വാ പുരോഹിതന്മാരോട്

8) ജറീക്കോ പട്ടണം നശിപ്പിക്കപ്പെട്ടപ്പോള്‍ ജീവനോടെയിരുന്ന കുടുംബം?

  • റാഹാബും കുടുംബവും

9) ജറീക്കോ പതുക്കിപ്പണിയാന്‍ അടിസ്ഥാന മിടുന്നവന് നഷ്ടപ്പെടുന്നത് എന്ത്?

  • മൂത്തമകന്‍

10) ജോഷ്വായുടെ കീര്‍ത്തി നാട്ടിലെങ്ങും വ്യാപിക്കുവാന്‍ കാരണം?

  • കര്‍ത്താവ് ജോഷ്വയോട് കൂടെയുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org