ഹൈക്കോടതിയിലെ തൊഴിലവസരങ്ങള്‍

ഹൈക്കോടതിയിലെ തൊഴിലവസരങ്ങള്‍

എം. ഷൈറജ് IRS

സംസ്ഥാനത്തെ പരമോന്ന ത നീതിപീഠമായ കേരളാ ഹൈ ക്കോടതിയിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി.) പരീക്ഷയിലൂടെയല്ല; മറിച്ച് നിയമന പ്രക്രിയ പൂര്‍ ണ്ണമായും ഹൈക്കോടതി നേരിട്ടാ ണു നടത്തുന്നത്. ഒഴിവുകളുണ്ടാകുന്ന മുറയ്ക്ക് ഹോക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ വി ജ്ഞാപനം പ്രസിദ്ധപ്പെടുത്തും. ഓ ണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റും തുടര്‍ ന്ന് ഇന്റര്‍വ്യൂവും മറ്റും നടത്തി നിയമനത്തിന് അര്‍ഹരായവരെ കണ്ടെത്തും. ഉദാഹരണത്തിന് അസിസ്റ്റ ന്റുമാരുടെ 55 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അറിയു ന്നതിലൂടെ ഹൈക്കോടതിയുടെ നിയമനപ്രക്രിയ നമുക്കു മനസ്സിലാക്കാം.

അസിസ്റ്റന്റ്

39300-83000 രൂപ ശമ്പളസ്‌കെയിലില്‍ അസിസ്റ്റന്റുമാരുടെ ത സ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. 50% മാര്‍ക്കോടുകൂടി ഏതെങ്കിലുമൊരു അംഗീകൃത ബിരുദം നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമോ നിയമത്തില്‍ ബിരുദമോ നേടിയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.

2-1-1985-നും 1-1-2003-നും മദ്ധ്യേ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത്. ഉയര്‍ ന്ന പ്രായപരിധിയില്‍ പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെയും ഹൈക്കോടതിയില്‍ അ സിസ്റ്റന്റു തസ്തികയ്ക്കു താഴെയുള്ള തസ്തികകളില്‍ ജോലി ചെ യ്യുന്നവര്‍ക്ക് 4 വര്‍ഷത്തേയും ഇളവുണ്ട്. വിമുക്ത ഭടന്മാര്‍, അംഗവൈകല്യമുള്ളവര്‍, വിധവകള്‍ എ ന്നിവര്‍ക്ക് നിബന്ധനകള്‍ക്കു വി ധേയമായി 50 വയസ്സുവരെ അപേക്ഷിക്കുവാന്‍ കഴിയും.

ഒബ്ജക്ടീവ് ടെസ്റ്റ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു നിയമനം. 100 മാര്‍ക്കിനായുള്ള ഒബ്ജക്റ്റീവ് പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ് (50 മാര്‍ക്ക്), പൊതു വിജ്ഞാനം (40 മാര്‍ക്ക്), അടിസ്ഥാന ഗണിത വും റീസണിംഗും (10 മാര്‍ക്ക്) എ ന്നിവയാണുണ്ടാവുക. പൊതുവിജ്ഞാനത്തില്‍, ഇന്ത്യയെയും കേരളത്തേയും കുറിച്ചുള്ള വസ്തുതകള്‍, ഇന്ത്യയുടെ ഭരണഘടന, പൊതുശാസ്ത്രം, വിവരസാങ്കേതിക വിദ്യ, വര്‍ത്തമാനകാല സാ മൂഹ്യ രാഷ്ട്രീയ സംഭവങ്ങള്‍ എ ന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാവും. ഒന്നര മണിക്കൂര്‍ ദൈര്‍ ഘ്യമുള്ള പരീക്ഷയില്‍ ശരിയുത്തരത്തിന് ഒരു മാര്‍ക്കു വീതവും തെ റ്റായ ഉത്തരങ്ങള്‍ക്ക് 1/4 നെഗറ്റീവ് മാര്‍ക്കു വീതവുമാണുണ്ടാവുക. 60 മാര്‍ക്കിനായുള്ള എഴുത്തുപരീക്ഷയില്‍ precis (ചുരുക്കെഴുത്ത്), comprehension (ധാരണാശക്തി), short Essay (ലഘു ഉപന്യാസം) എന്നിവയാണുണ്ടാവുക. ഇന്റര്‍വ്യൂവിന് 10 മാര്‍ക്കാണുള്ളത്. ഒബ്ജ ക്ടീവ് പരീക്ഷയില്‍ 40% ശതമാനമെങ്കിലും നേടുന്നവര്‍ക്കു മാത്രമേ ഇന്റര്‍വ്യൂവിന് അവസരം ലഭിക്കുകയുള്ളൂ. ഇക്കൂട്ടരുടെ മാത്രം എഴുത്തുപരീക്ഷയുടെ മൂല്യനിര്‍ണ്ണയ വും നടത്തും.

സംസ്ഥാനത്തു നിലവിലുള്ള ചട്ടങ്ങള്‍ക്കനുസൃതമായ സംവര ണം നിയമനങ്ങളില്‍ പാലിക്കപ്പെടും. മുമ്പു സൂചിപ്പിച്ചതുപോലെ, ഓണ്‍ലൈനായാണ് അപേക്ഷ സ മര്‍പ്പിക്കേണ്ടത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പ രീക്ഷാകേന്ദ്രങ്ങളുണ്ടാവും. തൊഴിലപേക്ഷയുടെ ആദ്യഘട്ടം 2021 ജൂ ലൈ 28-ന് അവസാനിക്കും.

മുന്‍കാലങ്ങളില്‍ വിജ്ഞാപനം ചെയ്യപ്പെടുകയും നിയമനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത മറ്റു ചില തസ്തികകളെയും അവയ്ക്കുവേണ്ട യോഗ്യതകളേയും കുറിച്ച് ഇനി മനസ്സിലാക്കാം.

ജില്ലാ ജഡ്ജി

ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 7 വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് അര്‍ ഹതയുള്ളത്. പ്രായപരിധി 35 നും 40-നും മദ്ധ്യേ. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, വാചാപരീക്ഷ എന്നിവയിലൂടെയാണു തിരഞ്ഞെടുപ്പ്.

മുന്‍സിഫ് മജിസ്‌ട്രേറ്റ്

അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നതിനായി ബാര്‍ കൗണ്‍ സില്‍ അംഗീകരിച്ചിട്ടുള്ള നിയമന ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ വാചാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണു നിയമനം.

പേഴ്‌സണല്‍ അസിസ്റ്റന്റ്

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി ഏതെങ്കിലുമൊരു വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, ഇംഗ്ലീ ഷ് ഷോര്‍ട്ട്ഹാന്‍ഡ് എന്നിവയില്‍ കെ.ജി.റ്റി.ഇ. ഹയര്‍ പാസ്സായിരിക്കു കയും വേണം. കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് സര്‍ട്ടിഫിക്കറ്റും ഉ ണ്ടായിരിക്കണം. ഡിക്‌ടേഷന്‍ ടെ സ്റ്റ്, ഇന്റര്‍വ്യൂ എന്നിവയിലൂടെയാ ണു നിയമനം.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്

യോഗ്യതയും തിരഞ്ഞെടുപ്പു രീതിയും പേഴ്‌സണല്‍ അസിസ്റ്റന്റിന്റേതു തന്നെയാണ്.

ഓഫീസ് അസിസ്റ്റന്റ്

എസ്.എസ്.എല്‍.സിയോ ത ത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്.

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്

പ്ലസ് ടു പാസ്സായിരിക്കണം. കൂ ടാതെ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗില്‍ കെ.ജി.ടി.ഇ. ഹയര്‍ പാസ്സായിരിക്കണം. കമ്പ്യൂട്ടര്‍ വേഡ് പ്രോ സസ്സിംഗില്‍ സര്‍ട്ടിഫിക്കറ്റും വേ ണം. ഒബ്ജക്റ്റീവ് ടെസ്റ്റിന്റെയും ടൈപ്പിംഗ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണു നിയമനം.

കോര്‍ട്ട് മാനേജര്‍

ബിരുദവും എം.ബി.എ.യുമാണ് അടിസ്ഥാന യോഗ്യത. നിയമബിരുദം അഭിലഷണീയം. പ്രവര്‍ത്തി പരിചയവും വേണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ആശയ വിനിമയ പ്രാവീണ്യം എന്നിവയും ആവശ്യമാണ്. തിരഞ്ഞെടുപ്പിനായി എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തും.

പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍

കുടുംബകോടതികളില്‍ ഫാമി ലി കൗണ്‍സിലിംഗ് നടത്തുന്നതിനായി പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരെ നിമിച്ചു വരുന്നു. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം.

മേല്‍പ്പറഞ്ഞ തസ്തികകള്‍ മുന്‍കാല വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാതിനിധ്യ സ്വ ഭാവത്തില്‍ നല്കിയിട്ടുള്ളതാണ്. ഇവ കൂടാതെ, റിസര്‍ച്ച് അസിസ്റ്റ ന്റ്, പ്രോഗ്രാമര്‍, ട്രാന്‍സ്‌ലേറ്റര്‍, കെയര്‍ ടേക്കര്‍, പ്ലംബര്‍, ഗാര്‍ഡ് നര്‍, ഹെല്‍പ്പര്‍, ഡ്രൈവര്‍, ബൈന്‍ ഡര്‍, ടെലഫോണ്‍ ഓപ്പറേറ്റര്‍, കു ക്ക്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തുടങ്ങി നിരവധി തസ്തികകളിലേക്ക് ഹൈക്കോടതി നിയമനവിജ്ഞാപനം പുറപ്പെടുവിക്കാറുണ്ട്. ഹൈ ക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ ട്ടല്‍ മുറയ്ക്കു പരിശോധിക്കുകയാ ണ് ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത്.

വെബ്‌വിലാസം: www.hckrecruitment.nic.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org