പഠിക്കുന്ന കോഴ്‌സിന് അംഗീകാരമുണ്ടോ?

പഠിക്കുന്ന കോഴ്‌സിന് അംഗീകാരമുണ്ടോ?
Published on

എം. ഷൈറജ് IRS

മറ്റൊരു അഡ്മിഷന്‍ കാലം കൂടി വന്നെത്തിയിരിക്കുന്നു. ഭാവിജീവിതം ശോഭനമാകാനുതകുന്ന കോഴ്‌സുകളും കോളജുകളും ക ണ്ടെത്താനുള്ള തത്രപ്പാടിലാണ് വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വലിയ പരസ്യങ്ങളാണു പല സ്ഥാപനങ്ങളും നല്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും അഡ്മിഷന്‍ വാഗ്ദാനം ചെയ്യുന്നവരുമുണ്ട്. ഈ ബഹളങ്ങള്‍ക്കിടയില്‍ സമചിത്തതയോ ടെ തീരുമാനമെടുക്കാന്‍ നമുക്കു കഴിയണം.

തിരഞ്ഞെടുക്കുന്ന കോഴ്‌സി നും പഠിക്കുന്ന സ്ഥാപനത്തിനും നിയമാനുസൃതമായ അംഗീകാരം ഉണ്ടോയെന്നതാണു ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അന്യസംസ്ഥാനങ്ങളില്‍ നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകള്‍ ലക്ഷങ്ങള്‍ മുടക്കി പഠിച്ചതിനു ശേഷം പ്രാക്ടീസ് ചെ യ്യുവാനാകാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്നവരുടെ കഥകള്‍ നാം എത്രയോ തവണ വായിച്ചിരിക്കുന്നു. പഠനം തുടങ്ങുന്നതിനു മുമ്പ് അല്പം കരുതലെടുത്താല്‍ ഇത്ത രം പ്രതിസന്ധികള്‍ ഒഴിവാക്കാനാവും.

അംഗീകാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത്, വിവിധങ്ങളായ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്കുന്നതി നു വ്യത്യസ്ത ഏജന്‍സികളുണ്ടെ ന്നതാണ്. നിയമാനുസൃതമായ ഏ ജന്‍സിയുടെ അംഗീകാരം സ്ഥാപനത്തിനുണ്ടോയെന്ന് ഉറപ്പു വരുത്തണം. അതു കൂടാതെ തിരഞ്ഞെടുക്കുന്ന കോഴ്‌സ് നടത്താനുള്ള അനുമതി സ്ഥാപനത്തിനുണ്ടോയെന്നും അന്വേഷിക്കണം.

ചില കോഴ്‌സുകള്‍ക്കുള്ള അം ഗീകാരം ചിലപ്പോള്‍ നിശ്ചിത കാ ലയളവിലേക്കു മാത്രമായിരിക്കും. അതുപോലെ തന്നെ, ഒരു കോ ഴ്‌സിനു പ്രവേശനം അനുവദിക്കാവുന്ന സീറ്റുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിരിക്കും പാര്‍ട്ട് ടൈം-ഫുള്‍ടൈം കോഴ്‌സുകള്‍ ക്ക് പ്രത്യേകം പ്രത്യേകം അംഗീകാരം നേടിയിരിക്കണം. കോഴ്‌സും കോളേജും മാത്രമല്ല ഡിഗ്രി സമ്മാനിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ അംഗീകാരവും പ്രസക്തമാണ്.

കോഴ്‌സുകളും ഏജന്‍സികളും

ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവും പ്രവര്‍ത്തനവുമൊക്കെ നിയന്ത്രിക്കുന്നത് യൂ ണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണ്. രാജ്യത്തെ അംഗീകൃത യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങള്‍ യൂജിസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മാത്രവുമല്ല. വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങളും ഇതില്‍ നിന്നറിയാം. വെബ്‌വിലാസം: www.uge.cc.in

എഞ്ചിനീയറിംഗ്, എം.ബി.എ., എം.സി.എ. ഫാര്‍മസി, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ ക്ക് അംഗീകാരം നല്‌കേണ്ട ഏജന്‍ സി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനാണ്. വെബ്‌സൈറ്റ് : www.aicteindia.org.

മെഡിക്കല്‍ കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗീകാരമുണ്ടോയെന്ന വിവരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ് സൈറ്റായ www.mciindia.org ല്‍ നിന്നറിയാം.

BDS തുടങ്ങിയ ദന്തകോഴ്‌സുകള്‍ക്ക് അംഗീകാരം നല്കുന്നത് ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലാണ്. വെബ്‌സൈറ്റ്: www.dciindia.org. ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരം നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരം സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയില്‍ നിക്ഷിപ്തമാണ്.  www.cchindia.com ആയുര്‍വ്വേദം, സിദ്ധ, യുനാനി തുടങ്ങിയ ചി കിത്സാ രീതികളുടെ നിലവാരവും കോഴ്‌സുകളുടെ അംഗീകാരവും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇ ന്ത്യന്‍ മെഡിസിന്റെ കീഴിലാണ്. (വെബ്‌സൈറ്റ്: www.cciindia.org)

ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ ക്കും അംഗീകാരം നല്കുന്നത് കൗണ്‍സല്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആണ്. വെബ്‌സൈറ്റ്: www.coa.gov.in

നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം നല്‌കേണ്ടത് നഴ്‌സിംഗ് കൗണ്‍ സില്‍ ഓഫ് ഇന്ത്യയാണ്. ഇതു കൂടാതെ, അതാതു സംസ്ഥാനത്തെ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരവും ആവശ്യമാണ്. www.indiannursingcouncil.org എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.

ഫാര്‍മസി സംബന്ധമായ കോഴ്‌സുകള്‍ക്ക് ഫാര്‍മസി കൗണ്‍ സില്‍ ഓഫ് ഇന്ത്യയുടെയും അ താത് സംസ്ഥാന ഫാര്‍മസി കൗ ണ്‍സിലിന്റെയും അംഗീകാരവും ആവശ്യമുണ്ട് (www.pci.nic.in).

പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടോയെന്നറിയാന്‍ ഇന്ത്യന്‍ പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റായ www.paramedicalcouncilofindia.org സന്ദര്‍ശിച്ചാല്‍ മതിയാകും. റീഹാബിലിറ്റേഷന്‍, സ്‌പെഷ്യല്‍ എഡ്യൂക്കഷേന്‍ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് (വെബ്‌സൈറ്റ്: www.rehabcouncil.nic.in)

അഗ്രികള്‍ച്ചറല്‍, ഫിഷറീസ്, വെറ്റിനറി, ഫോറസ്ട്രി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആണ് അംഗീകാരം നല്‌കേണ്ടത്. (www.icaroog.in)

ട്രാവല്‍ ആന്റ് ടൂറിസം കോ ഴ്‌സുകള്‍ക്ക് രാജ്യാന്തര ഏജന്‍സിയായ അയാട്ടയുടെ അംഗീകാരം പ്രാധാന്യമുള്ളതാണ് www.iata.org വ്യോമയാന വ്യവസായവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരമാണാവശ്യം. www.dgca.nic.in മറൈന്‍ കോഴ്‌സുകള്‍ക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അംഗീകാരം വേണം. വെബ്‌സൈറ്റ് : www.dgshipping.gov.in

അധ്യാപനവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടോയെന്നറിയാന്‍ www.ncte-india.org എന്ന വെബ്‌സൈറ്റ് സ ന്ദര്‍ശിക്കാം. നാഷണല്‍ കൗണ്‍ സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ സൈറ്റാണിത് വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകളു ടെ നിയന്ത്രണം യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണ്. വിശദവിവരങ്ങള്‍ www.ugc.ac.in/deb എന്ന വിലാസത്തില്‍ ലഭിക്കും.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

സ്ഥാപനത്തിന്റെ പകിട്ടും പരസ്യത്തിന്റെ വര്‍ണ്ണപ്പൊലിമയും മാത്രം കണ്ടുകൊണ്ട് കോഴ്‌സുകള്‍ക്കു ചേരുന്നവര്‍ കബളിപ്പിക്ക പ്പെട്ടേക്കാം. കോഴ്‌സുകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇന്നു ലഭ്യമാണ്. ഒരല്പം സൂക്ഷിച്ചാല്‍ പിന്നീടുള്ള വലിയ തകര്‍ച്ചകള്‍ തീര്‍ച്ചയായും ഒഴിവാക്കാനാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org