നിര്‍മ്മാണമേഖല: അടിസ്ഥാനപഠനം മുതല്‍ ഉപരിപഠനം വരെ

നിര്‍മ്മാണമേഖല: അടിസ്ഥാനപഠനം മുതല്‍ ഉപരിപഠനം വരെ
ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന വ്യവസായ മേഖലകളില്‍ ഒന്നാണ് അടിസ്ഥാന വികസനരംഗം (Infratsructure Development). അടിസ്ഥാന വികസനത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണ് നിര്‍മ്മാണ മേഖല. കല്‍പ്പണിമരപ്പണി തൊഴിലാളികള്‍ മുതല്‍ എന്‍ജിനീയര്‍മാരും പ്രോജക്ട് മാനേജര്‍മാരും ഉള്‍പ്പെടെയുള്ള മേല്‍ത്തട്ട് വരെ അനവധി തൊഴിലുകളാണ് ഈ രംഗത്തുള്ളത്.

വലിയ സാധ്യത

സാമ്പത്തിക രംഗത്തെ മുന്നേറ്റമനുസരിച്ച് ഏറ്റവും കൂടുതല്‍ വളരുന്ന വ്യവസായമാണ് നിര്‍മ്മാണ മേഖല. ആഗോള സമ്പദ്ഘടനയില്‍ പൊതുവേയും ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ പ്രത്യേകിച്ചും ശുഭകരമായ സൂചനകളാണ് ഉള്ളതെന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ വലിയതോതില്‍ ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട്.

പഠനം

ഐടിഐ മുതല്‍ ബിടെക്, എംടെക്, പി എച്ച് ഡി, എം ബി എ തുടങ്ങിയ ഉന്നത ബിരുദങ്ങള്‍ വരെ ഈ രംഗത്തെ തൊഴിലിനായി ഉപകരിക്കുമെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ നിര്‍മ്മാണ മേഖലയിലെ അടിസ്ഥാനപഠനം മുതല്‍ ഉപരിപഠനം വരെ ലഭ്യമാക്കുന്ന കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍

കേരള തൊഴില്‍ വകുപ്പിന്റെ കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സിന് കീഴില്‍ സ്ഥാപിതമായ പരിശീലന സ്ഥാപനമാണ് കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ ഐ ഐ സി). കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (എന്‍ എസ് ഡി സി) കണ്‍സ്ട്രക്ഷന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും (സിഎസ് ഡി സി ഐ) ചട്ടക്കൂടിന് കീഴിലാണ് ഇവിടത്തെ പ്രായോഗിക പരിശീലനങ്ങള്‍ നടക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസനമാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

ഐ ഐ ഐ സിയില്‍ ഇപ്പോള്‍ ലഭ്യമായ കോഴ്‌സുകളുടെ വിവരങ്ങള്‍ ഇനി പറയുന്നവയാണ്.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍

1. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്

2. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ്

3. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് സിവില്‍ - ആര്‍ക്കിടെക്ചര്‍.

  • ബിരുദധാരികള്‍ക്ക് യഥാക്രമം കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, നഗരവികസനം, ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡല്‍ എന്നിവ പഠിക്കുവാന്‍ ഉതകുന്ന ഒരു വര്‍ഷത്തെ കോഴ്‌സുകള്‍ ആണിവ.

4. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍.

5. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്.

  • സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മാത്രമായുള്ള കോഴ്‌സുകളാണ് മേല്‍പ്പറഞ്ഞ രണ്ടെണ്ണം. കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷം.

6. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിങ്.

  • ഫിസിക്‌സ് കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഒന്നില്‍ ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും ഒരു എന്‍ജിനീയറിങ് ശാഖയില്‍ ബിരുദം നേടിയവര്‍ക്കും ഈ ഒരു വര്‍ഷ കോഴ്‌സിന് പ്രവേശനം ലഭിക്കും.

അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സുകള്‍

1. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം

  • ഏതെങ്കിലും ഒരു സയന്‍സ് വിഷയത്തില്‍ ബിരുദമോ സിവില്‍ ആര്‍ക്കിടെക്ചര്‍ ബിരുദമോ സിവില്‍ ഡിപ്ലോമയോ നേടിയവര്‍ക്ക് ഈ ആറുമാസത്തെ കോഴ്‌സ് പഠിക്കാം.

2. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്.

  • പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഈ ഒരു വര്‍ഷത്തെ കോഴ്‌സിന് പ്രവേശന യോഗ്യതയുണ്ട്.

ടെക്‌നിക്കല്‍ പ്രോഗ്രാമുകള്‍

1. അസിസ്റ്റന്റ് പ്ലംബര്‍.

  • അഞ്ചാം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. 41 ദിവസത്തെ പരിശീലനം.

2. ഡ്രാഫ്റ്റ് പേര്‍സണ്‍ സിവില്‍ വര്‍ക്ക്.

  • പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. 77 ദിവസത്തെ പരിശീലനം.

3. ഹൗസ് കീപ്പിംഗ് ട്രെയിനി

  • 57 ദിവസത്തെ പരിശീലനത്തിന് പത്താം ക്ലാസോ ഐടിയോ ആണ് യോഗ്യത.

4. അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍.

  • എട്ടാം ക്ലാസും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് ഈ കോഴ്‌സിന് വേണ്ട അടിസ്ഥാന യോഗ്യത. 65 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്.

5. കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നീഷ്യന്‍.

  • പത്താം ക്ലാസും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമാണ് അടിസ്ഥാനയോഗ്യത. 67 ദിവസത്തെ പരിശീലനം.

ഹ്രസ്വകാല കോഴ്‌സുകള്‍

ബിടെക് പഠനം പൂര്‍ത്തിയായവര്‍ക്ക് (പാസ് ആവണമെന്നില്ല) പഠിക്കുവാന്‍ കഴിയുന്ന രണ്ട് ഹ്രസ്വകാല കോഴ്‌സുകള്‍ സ്ഥാപനത്തിലുണ്ട്.

1. അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് വിഷ്വലൈസേഷന്‍. (160 ദിവസം)

2. അഡ്വാന്‍സ് സര്‍ട്ടിഫിക്കേറ്റ് സര്‍വ്വേ. (150 ദിവസം)

മറ്റു പരിശീലനങ്ങള്‍

നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ പ്രൊമോട്ടിംഗ് അപ്‌സ്‌കില്ലിംഗ് ഓഫ് നിര്‍മ്മാണ്‍ വര്‍ക്കേഴ്‌സ്, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും വര്‍ക്കിംഗ് പ്രൊഫഷനുകള്‍ക്കായുള്ള പുണ്യ വികസന പരിശീലനങ്ങളും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും സ്ഥാപനത്തില്‍ ഉണ്ട് .

വെബ്‌സൈറ്റ്: www.iiic.ac.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org