പഠനം ക്ലാസ്മുറികളിലേക്ക് മടങ്ങിയെത്തുമ്പോള്‍

പഠനം ക്ലാസ്മുറികളിലേക്ക് മടങ്ങിയെത്തുമ്പോള്‍

നീണ്ടകാലത്തെ ഓണ്‍ലൈന്‍ പഠനത്തിനു ശേഷം സ്‌കൂള്‍ കോളജ് കാമ്പസുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മിക്ക വിദ്യാര്‍ത്ഥി കള്‍ക്കും കഴിഞ്ഞിരുന്നില്ല എന്നതാണു യാഥാര്‍ത്യം. പഠനം ക്ലാസ്മുറികളിലേക്ക് മടങ്ങിയെത്തുന്ന ഈ അവസരം പുതി യൊരു തുടക്കമായി കണ്ടുകൊണ്ട് തങ്ങളുടെ പഠനം ക്രമീകരിക്കുവാന്‍ കഴിഞ്ഞാല്‍ ഏതൊരു വിദ്യാര്‍ത്ഥിക്കും വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയും.

പഠന രീതി മാറ്റാം

ഓരോ ക്ലാസിനുശേഷവും അന്നു പഠിപ്പി ച്ച പാഠഭാഗങ്ങള്‍ പഠിച്ചു തുടങ്ങുന്ന രീതിയാ ണല്ലോ നാം തുടര്‍ന്നു പോന്നത്? ഇതിനൊരു മാറ്റം വരുത്താം. ഓരോ ദിവസവും രാത്രി വീട്ടിലിരുന്നുള്ള പഠനം അവസാനിപ്പിക്കു ന്നതിനു മുമ്പായി അടുത്ത ദിവസം ക്ലാസ്സില്‍ അധ്യാപകര്‍ പഠിപ്പിക്കുവാന്‍ പോകുന്ന പാഠഭാഗങ്ങളെ പരിചയപ്പെടുന്ന രീതി ഒന്നു പരീക്ഷിച്ചു നോക്കൂ. മത്സരപ്പരീക്ഷ കളിലും മറ്റും ഉന്നതവിജയം നേടിയ ഒട്ടുമിക്കപേരുടേയും വിജയരഹസ്യം ഈ ലളിതമായ പഠനരീതിയാണ്.

പഠനം ക്ലാസ്സിനു മുമ്പ്

ഒരു അധ്യായം ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനു മുമ്പ് സ്വയം പഠിക്കുവാന്‍ വിദ്യാര്‍ ത്ഥികള്‍ക്കു കഴിയുമോയെന്ന സംശയം സ്വാഭാവികമായും ഉണ്ടാവാം. എന്നാല്‍ ഈ ഘട്ടത്തില്‍ നാം പാഠഭാഗങ്ങള്‍ പഠിക്കുവാനല്ല ശ്രമിക്കുന്നത്. പകരം അവയെ പരിചയപ്പെടുകയാണു ചെയ്യുന്നത്, ഒരു പുതിയ സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് അതിന്റെ ട്രെയിലറോ ട്രീസറോ കാണുന്നതു പോലെ.

ക്ലാസ്സിന്റെ ട്രെയിലര്‍

പുതിയ അധ്യായത്തിന്റെ പ്രധാന ശീര്‍ഷകവും അതിന്റെ ആമുഖവും ആദ്യം വായിക്കാം. അധ്യായത്തിന്റെ സംഗ്രഹം പാഠത്തിന്റെ അവസാനം നല്‍കിയിട്ടുണ്ടെങ്കില്‍ അതും വായിക്കുക. പിന്നീട് ഉപശീര്‍ഷകങ്ങള്‍ വായിക്കാം. ചിത്രങ്ങളും ശ്രദ്ധിക്കാം. അതുപോലെ ബോള്‍ഡ് / ഇറ്റാലിക്‌സ് അക്ഷരങ്ങളില്‍ അച്ചടിച്ചിരിക്കുന്ന വാക്കുകളും റഫ് ബുക്കില്‍ എഴുതി വയ്ക്കണം. ഈ വാക്കുകളില്‍ പലതും നിങ്ങള്‍ ആദ്യമായി കേള്‍ക്കുന്നവയാവും, അര്‍ത്ഥമറിയാത്തവയുമാവാം. അതു സാരമാക്കേണ്ടതില്ല, ഇതൊരു ആദ്യ പരിചയപ്പെടല്‍ മാത്രമാണ്.

നിങ്ങള്‍ക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് പുതിയ അധ്യായമെന്നത് ഇതിനകം നിങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞിരി ക്കും. ഒരു ട്രയിലര്‍ കാണുമ്പോള്‍ സിനിമ എങ്ങ നെയിരിക്കുമെന്ന് ഊഹിക്കുന്നതു പോലെ, ഈ മുന്നറിവുകളും വായിച്ച തലക്കെട്ടുകളും പ്രധാന വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ച് പുതിയ അധ്യായത്തെക്കുറിച്ച് ഒരു രൂപരേഖ മനസ്സില്‍ ഉണ്ടാക്കുവാനാകും. ഇങ്ങനെയുണ്ടാക്കുന്ന രൂപ രേഖ അധ്യായത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കവുമാ യി ചേര്‍ന്നു നില്‍ക്കുന്നതാവണമെന്നില്ല.

സിനിമാ ട്രീസറുകള്‍ പല ചോദ്യങ്ങള്‍ അവ ശേഷിപ്പിച്ചു കൊണ്ട് അവസാനിക്കുന്നതു പോലെ അധ്യായത്തിന്റെ ഒടുവിലുള്ള ചോദ്യങ്ങള്‍ വായി ച്ചു നോക്കിക്കൊണ്ട് പഠനത്തിന്റെ ആദ്യഘട്ടം നമുക്കും അവസാനിപ്പിക്കാം.

ക്ലാസ്സ് മുറിയില്‍

ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയത്ത് സജീവമായിരിക്കുകയെന്നതാണ് ഏറെ പ്രധാനം. പ്രധാന ഭാഗങ്ങള്‍ നോട്ടു ചെയ്യുകയും മടി കൂടാതെ സംശയങ്ങള്‍ ചോദിക്കുകയും ചെയ്യണം.

തലേ ദിവസം നിങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്തിയെടുത്തതില്‍ നിന്ന് യഥാര്‍ത്ഥ പാഠം എങ്ങനെ വ്യത്യസ്തമാണെന്ന് ശ്രദ്ധിക്കൂ. തലേന്ന് നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു ട്രഷര്‍ ഹണ്ട് ഗെയിം ആയി ക്ലാസ്സിനെ മാറ്റാനാവും.

എന്നിരുന്നാലും, നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കാവുന്ന നിരവധി ഘടകങ്ങള്‍ ക്ലാസ്സിലുണ്ടാവാം. ഒരു കമ്പ്യൂട്ടര്‍ ഗെയിമിലേതു പോലെ അവയെ നേരിട്ടു പരാജയപ്പെടുത്തേണ്ടതുണ്ട്. ശ്രദ്ധ വ്യതിചലിക്കുന്നതിന്റെ കാരണം ആദ്യം കണ്ടെത്തുക. ആ കാരണം റഫ് പേപ്പറില്‍ അപ്പോള്‍ തന്നെ എഴുതുക. ആ കാര്യത്തെക്കുറിച്ച് ചിന്തിക്കുവാനും അത് കൈകാര്യം ചെയ്യുവാനും ക്ലാസ്സിനു ശേഷമുള്ള ഒരു സമയം ഫിക്‌സ് ചെയ്ത് അതും പേപ്പറില്‍ എഴുതി വയ്ക്കുക. ശേഷം ക്ലാസ്സിലേക്കു ശ്രദ്ധയോടെ മടങ്ങാനാവും.

പഠനത്തിന്റെ മൂന്നാം ഘട്ടം

ഒരു പാഠഭാഗം ക്ലാസ്സില്‍ പഠിപ്പിച്ചു കഴിഞ്ഞാല്‍ അതേദിവസം തന്നെയോ അടുത്ത ദിവസമോ അതിന്റെ പഠനം പൂര്‍ത്തീകരിക്കണം, പരമാവധി അതേ വിഷയത്തിന്റെ അടുത്ത ക്ലാസ്സിനു മുമ്പ്. പഠനത്തിന്റെ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും തയ്യാറാക്കിയ കുറുപ്പുകള്‍ മനസ്സിലാക്കിയതിനുശേഷം പാഠപുസ്തകത്തില്‍ അധ്യായം വിശദ മായി വായിക്കുകയും പഠിക്കുകയും ചെയ്യാം. കണക്ക് പോലെയുള്ള എഴുതി പഠിക്കേണ്ടതായ വിഷയങ്ങള്‍ അങ്ങനെതന്നെ ചെയ്യണം. ഇത്തരം വിഷയങ്ങള്‍ വായിച്ചു പഠിക്കുന്നത് ഒരു പ്രയോജനവും ചെയ്യുകയില്ല. ഈ ഘട്ടത്തില്‍ നമുക്കുണ്ടാകുന്ന സംശയങ്ങള്‍ കൃത്യമായി എഴുതി വെച്ച് അടുത്ത ക്ലാസ്സില്‍ അധ്യാപകനോട് ചോദിച്ച് സംശയദൂരീ കരണം വരുത്തണം.

നിര്‍വ്വചനങ്ങള്‍, ഫോര്‍മുലകള്‍, പ്രധാന പോയിന്റുകള്‍, ചിത്രങ്ങള്‍, ഗ്രാഫുകള്‍, ടേബിളുകള്‍ ഇവയൊക്കെ ഉള്‍പ്പെടുത്തി നോട്ടു തയ്യാറാക്കുന്നത് റിവിഷനും പരീക്ഷാ പഠനത്തിനും ഏറെ സഹായകരമായിരിക്കും. പഠിക്കാന്‍ പ്രയാസമായവ പഠ നസ്ഥലത്ത് എപ്പോഴും കാണാനാവുംവിധം ഒട്ടിച്ചു വയ്ക്കുകയുമാവാം.

വിജയം നിശ്ചയം

മൂന്നു ഘടങ്ങളായുള്ള ഈ പഠനരീതി പിന്തുടര്‍ ന്നാല്‍ ഏതു കഠിന വിഷയവും നമ്മുടെ കൈപ്പിടി യിലൊതുങ്ങും. പരീക്ഷാ വിജയമെന്നത് ഒരു അനായാസമായ യാത്രയായി മാറുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org