അപ്രന്റീസ്ഷിപ്പ്

തൊഴില്‍സജ്ജരാകാനും നൈപുണ്യവികസനത്തിനും
അപ്രന്റീസ്ഷിപ്പ്

പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സൈ ദ്ധാന്തിക പരിജ്ഞാനം മാത്രമല്ല, പ്രായോഗിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും ആവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അപ്ര ന്റീസ്ഷിപ്പ് പരിശീലനത്തിന്റെ തുടക്കം. മുമ്പ് നിര്‍മ്മാണ മേഖലയില്‍ ഒതുങ്ങി നിന്നിരുന്ന അപ്രന്റീസ്ഷിപ്പുകള്‍ ഇന്ന് എല്ലാ മേഖലയിലേ ക്കും വ്യാപിച്ചിട്ടുണ്ട്. ഉദാഹരണമായി, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, മാനേജ്‌മെന്റ് / സ്റ്റാറ്റിസ്റ്റി ക്‌സ് / നിയമം / കൊമേഴ്‌സ് / ഇക്കണോമിക്‌സ് / ഇക്കണോമെട്രിക്‌സ് / ബാങ്കിംഗ് / ഫിനാന്‍സ് എന്നീ വിഷയങ്ങള്‍ പഠിച്ചവരെ എല്ലാ വര്‍ഷവും അപ്രന്റീസുകളായി തെരഞ്ഞെടുക്കുന്നുണ്ട്. ജോലികള്‍ കൂടുതല്‍ സ്‌പെഷ്യലൈസ്ഡ് ആയി ത്തീരുകയും തൊഴിലുടമകള്‍ റിക്രൂട്ട്‌മെന്റിനായി വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം തൊഴില്‍ പരി ചയവും മാനദണ്ഡമാക്കുകയും ചെയ്തതോടെ അപ്രന്റീസ്ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടും ഒഴിവാ ക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.

നൈപുണ്യവികസനത്തിനും

പഠനത്തോടൊപ്പമുള്ള തൊഴില്‍ പരിശീലന മെന്നതു മാത്രമല്ല ഇന്ന് അപ്രന്റീസ്ഷിപ്പ്. ഔ ദ്യോഗിക പഠനം നേടാന്‍ കഴിയാത്ത യുവാക്കള്‍ ക്ക് നൈപുണ്യവികസനത്തിലൂടെ തൊഴിലി നായി യോഗ്യത നേടാനും ഔദ്യോഗിക വിദ്യാ ഭ്യാസം കഴിഞ്ഞവര്‍ക്ക് തൊഴില്‍ സജ്ജരാവാ നും അപ്രന്റീസ്ഷിപ്പ് സഹായകരമാണ്.

ഗുണം ഇരുകൂട്ടര്‍ക്കും

അപ്രന്റീസ്ഷിപ്പ് എന്നത് തൊഴിലന്വേഷകര്‍ ക്കു മാത്രം ഗുണകരമായ കാര്യമല്ല. തൊഴില്‍ ദാതാക്കള്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്. തൊഴിലാളികളുടെ റിട്ടയര്‍മെന്റ്, കൊഴിഞ്ഞു പോക്ക് എന്നിവയെത്തുടര്‍ന്നുണ്ടാവുന്ന പ്രതി സന്ധി ഫലപ്രദമായി നേരിടാന്‍ കമ്പനികളെ അപ്രന്റീസ്ഷിപ്പ് സഹായിക്കുന്നു. യുവ അപ്രന്റി സുകള്‍ തൊഴിലിടത്തിലേക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നു. മറ്റ് ചാനലു കളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന വരേക്കാള്‍ മികച്ച ഉല്‍പ്പാദനക്ഷമത അപ്രന്റീസ്ഷിപ്പ് മുഖേ നെ റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ഉണ്ടാവും. കൂടാ തെ, അപ്രന്റീസ്ഷിപ്പുകള്‍ നിയമന ചെലവില്‍ 20 ശതമാനത്തോളം കുറവും നല്‍കും.

എന്താണ് അപ്രന്റീസ്ഷിപ്പ് പരിശീലനം?

ഒരു വ്യവസായത്തിലോ സ്ഥാപനത്തിലോ ഉള്ള പരിശീലന കോഴ്‌സാണ് അപ്രന്റിസ്ഷിപ്പ് പരിശീലനം. ഇതില്‍ അടിസ്ഥാന പരിശീലനവും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നു.

30 ഓ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളും നിയമപ്രകാരം അപ്രന്റീ സ്ഷിപ്പ് പരിശീലനം നല്‍കണമെന്നത് നിര്‍ബ ന്ധമാണ്. ഇത്തരത്തില്‍, ഓരോ വര്‍ഷവും തൊഴിലാളികളുടെ എണ്ണത്തിന്റെ 2.5% മുതല്‍ 15% വരെ അപ്രന്റീസ്ഷിപ്പ് നിയമന ങ്ങള്‍ ഓരോ സ്ഥാപനവും നടത്തേ ണ്ടതുണ്ട്. നിര്‍മ്മാണവും സേവനവും ഉള്‍പ്പെടെ എല്ലാ മേഖലകളിലേയും സ്ഥാപനങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാ ധകമാണ്.

14 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് (അപകടകരമായ വ്യവസായങ്ങളുടെ കാര്യത്തില്‍ 18 വയസ്സ്) കുറഞ്ഞത് 5-ാം ക്ലാസ് പാസായിട്ടുണ്ടെങ്കില്‍ അ പ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ് ആകാന്‍ അര്‍ഹതയുണ്ട്. ഓരോ ട്രേ ഡിനും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് അപ്രന്റീ സ്ഷിപ്പ് പരിശീലനത്തിന് വിധേയ മാകാം.

സ്‌റ്റൈപന്റ്

അപ്രന്റീസ്ഷിപ്പ് കാലയളവില്‍ സ്‌റ്റൈപന്റ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യതയുടെ അടി സ്ഥാനത്തില്‍ അപ്രന്റീസുകള്‍ക്കു നല്‍കേണ്ട മിനിമം സ്‌റ്റൈപന്റ് ഗവണ്‍മന്റ് വിജ്ഞാപനം ചെയ്തിട്ടുമുണ്ട്.

ദേശീയ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം

അപ്രന്റീസ്ഷിപ്പ് പരിശീലനം ഏറ്റെടുക്കു ന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധ തിയാണ് നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോ ഷന്‍ സ്‌കീം (NAPS). ഇതിന്‍ പ്രകാരം സ്ഥാപന ങ്ങള്‍ നല്‍കുന്ന പ്രതിമാസ സ്‌റ്റൈപന്റ് 7500/ രൂപ വരെ സര്‍ക്കാര്‍ നല്‍കും. അടിസ്ഥാന പരി ശീലനത്തിനും ഗവണ്‍മെന്റ് റീ ഇംബേഴ്‌സ്‌മെ ന്റ് ഉണ്ട്.

അപ്രന്റീസ്ഷിപ്പ് പോര്‍ട്ടല്‍

സ്ഥാപനങ്ങള്‍ക്ക് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാ മുകളെ കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പിന് അപേ ക്ഷിക്കുന്നതിനും മറ്റു മേല്‍നടപടികള്‍ക്കുമായു ള്ള ഒരു പൊതു വെബ്‌പോര്‍ട്ടലാണ് http://apprenticeshipindia.org

അപ്രന്റീസ്ഷിപ്പ് ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ ത്ഥികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അതുപോലെ, അപ്രന്റീസ്ഷിപ്പ് ആക്ടിനു കീ ഴില്‍ വരുന്ന സ്ഥാപനങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും അപ്രന്റീസ്ഷിപ്പ് അവസരങ്ങള്‍ പ്ര സിദ്ധീകരിക്കുകയും വേണം. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാ നും സ്ഥാപനങ്ങള്‍ക്ക് ഓഫര്‍ ലെറ്ററുകള്‍ ഓണ്‍ ലൈനായി നല്‍കാനും ഉദ്യോഗാര്‍ത്ഥിയും സ്ഥാപനങ്ങളും തമ്മില്‍ അപ്രന്റീസ്ഷിപ്പ് കരാ റില്‍ ഏര്‍പ്പെടുവാനുമൊക്കെയുള്ള സൗകര്യ ങ്ങള്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ ഉണ്ട്.

ആത്മവിശ്വാസത്തോടെ തൊഴിലിലേക്ക്

പഠന വേളയില്‍ പ്രായോഗിക പരിചയവും യോഗ്യതയും നേടുന്നത് തൊഴില്‍ കണ്ടെത്തു ന്നതിനെ ഏറെ സഹായിക്കും. അപ്രന്റീസ്ഷി പ്പിലൂടെ പ്രായോഗിക പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ മേഖലയിലെത്തിപ്പെടുമ്പോള്‍ തുടക്കം മുതല്‍ മെച്ചപ്പെട്ട വേതനവും ലഭിക്കാം.

പ്രശ്‌നപരിഹാരം, തീരുമാനമെടുക്കല്‍, ഉയര്‍ ന്ന ക്രമത്തിലുള്ള ചിന്ത, ഒരു ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാനുള്ള കഴിവ് തുടങ്ങിയ വ്യക്തി ഗുണങ്ങള്‍ ആര്‍ജ്ജിക്കുവാനും അപ്രന്റീസ്ഷിപ്പ് സഹായകരമാണ്. ഇത്തരത്തില്‍, കൂടുതല്‍ ആത്മവിശ്വാസമുള്ള വ്യക്തികളായി തൊഴിലി ലേക്ക് പ്രവേശിക്കുവാന്‍ വിദ്യാര്‍ത്ഥികളെ സ ഹായിക്കുമെന്നതില്‍ സംശയമില്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org