ആഗോള മെത്രാന്‍ സിനഡിന്റെ ലോഗോ

ആഗോള മെത്രാന്‍ സിനഡിന്റെ ലോഗോ

പരിഭാഷ: സി. കുസുമം എസ്.ഡി.

ജ്ഞാനവും പ്രകാശവും നിറഞ്ഞ പ്രൗഢ ഗംഭീരമായ ഒരു വന്‍ മരം ആകാശവിഹായസ്സിലേയ്ക്ക് എത്തി നില്‍ക്കുന്നു. ക്രിസ്തുവിന്റെ കുരിശിനെ ദ്യോതിപ്പിക്കുന്ന അത് ആഴമായ ഊര്‍ജ്ജ്വസ്വലതയുടെയും പ്രത്യാശയുടെയും പ്രതീകം. സൂര്യനെപ്പോലെ ജ്വലിച്ചു നില്‍ക്കുന്ന ദിവ്യകാരുണ്യത്തെ അത് വഹിക്കുന്നു. കൈകള്‍ പോലെ അഥവാ ചിറകുകള്‍ പോലെ വിരിഞ്ഞുനില്‍ക്കുന്ന അതിന്റെ സമാന്തരശാഖകള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.
ദൈവജനം നിശ്ചലാവസ്ഥയിലല്ല: അവര്‍ നീ ങ്ങി കൊണ്ടിരിക്കുകയാണ്, സിനഡ് എന്ന വാക്കിന്റെ മൂലാര്‍ത്ഥമായ ഒരുമിച്ചുള്ള യാത്രയിലാണവര്‍. ഈ ജീവന്റെ വൃക്ഷത്തിന്റെ അവരുടെ മേലുള്ള നിശ്വസനം അവരെ ചേര്‍ത്തു നിര്‍ത്തുന്നു. അതില്‍ നിന്ന് അവര്‍ യാത്ര ആരംഭിക്കുന്നു.
ഇതിലെ 15 നിഴല്‍ ചിത്രങ്ങള്‍ മാനവരാശിയെ ഒന്നാ കെ തലമുറകളെയും അവയുടെ ആരംഭത്തെയും വ്യത്യസ്തജീവിതസാഹചര്യങ്ങളില്‍ സംഗ്രഹിക്കുന്നു. ചുറ്റുമുള്ള ബഹുവര്‍ണ്ണങ്ങള്‍ സന്തോഷത്തിന്റെ ബഹിര്‍ സ്ഫുരണങ്ങളായി ഈ വസ്തുതയെ ശക്തീകരിക്കുന്നു. ഒരേ തലത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന യുവത, വൃദ്ധര്‍, സ്ത്രീകള്‍, കൗമാരപ്രായക്കാര്‍, കുട്ടികള്‍, അ ല്മായര്‍, സന്ന്യസ്തര്‍, മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, ഏകസ്ഥര്‍ ഇവര്‍ക്കിടയില്‍ ഉയര്‍ച്ചതാഴ്ചകളില്ല; ബിഷപ്പോ സന്ന്യാസിനിയോ അവര്‍ക്കു മുമ്പിലല്ല, ഒപ്പമാണ്. വി. മത്തായി 11:25-ല്‍ പറയുന്നതു പോലെ: "സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നും മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു."
സ്വാഭാവികമായി ആദ്യം കുട്ടികള്‍ പിന്നീട് കൗമാരക്കാര്‍ എന്നിങ്ങനെയാണ് യാത്ര ആരംഭിക്കുന്നത്.
അടിയിലെ സമാന്തരരേഖ: ഒരു സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം. ഇടത്തുനിന്ന് വലത്തോട്ട് ഈ യാത്രയുടെ ദിശയില്‍, അടിവരയിട്ടും ശക്തിപ്പെടുത്തിയും എല്ലാറ്റിനെയും സംയോജിപ്പിക്കുന്നു, വിഷയത്തിന്റെ തലക്കെട്ടായ സിനഡ് 2021-2023 ല്‍ ചെന്നവസാനിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org