Every person is unique

അലീന മരിയ, പുത്തന്‍പള്ളി
Every person is unique

ഈ ലോകത്തിലെ ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഒരിക്കലും ഒരാളെപ്പോലെ മറ്റൊരാള്‍ക്കാവാന്‍ സാധിക്കുകയില്ല. പക്ഷേ, നാം വളര്‍ന്നുവരുന്ന സാഹചര്യങ്ങളില്‍ കേട്ടു തഴമ്പിച്ചിട്ടുള്ള കാര്യങ്ങളാണ് ''നീ എന്നെ കണ്ടു പഠിക്കൂ... നീ അവനെ കണ്ടു പഠിക്കൂ.. നീ അവളെ പോലെയാവൂ...'' എന്ന്. ഒരിക്കലും മറ്റുള്ളവരെ പോലെയാവാന്‍ സാധിക്കുന്നില്ലെങ്കിലും ചിലപ്പോഴെങ്കിലും നാം മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കും. എന്റെ ജോലി ഇന്നതാണ്. എന്റെ മക്കളും അതേപോലെയാവണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കളുണ്ട്. എന്നെപ്പോലെ തന്നെ എന്റെ മക്കളെയും വാര്‍ത്തെടുക്കുവാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ അവര്‍ നമ്മുടെ ഡിറ്റോ കോപ്പികളാവുകയാണ്. അല്ലാതെ അവിടെയൊരു പുതിയ വ്യക്തിയെയല്ല വാര്‍ത്തെടുക്കുന്നത്. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കി കൊടുക്കുവാനാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. കുഞ്ഞുനാള്‍ മുതലെ അവരെ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുക. ഏ.പി.ജെ. അബ്ദുള്‍ കലാം പറയുന്നുണ്ട്, ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം; നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാര്‍ത്ഥ സ്വപ്നം. കലാം നമ്മളോട് പറയുന്നതുപോലെ നല്ല ഭാവി സ്വപ്നം കണ്ട് അത് യാഥാര്‍ത്ഥ്യമാക്കി സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ നമുക്കു നമ്മളിലൂടെ മറ്റുള്ളവരെയും സഹായിക്കാം.

Everyperson is unique. They have their own decisions and choices about their life. Don't judge them. Only guide them to achieve their dreams.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org