രണ്ടാം ശൈശവത്തില്‍ പിച്ചവെക്കുന്നവര്‍

രണ്ടാം ശൈശവത്തില്‍ പിച്ചവെക്കുന്നവര്‍

ഗിഫു മേലാറ്റൂര്‍

മാതാപിതാഗുരു ദൈവം എന്നാണ് ചെറുപ്പം മുതലേ നമ്മള്‍ കേട്ടും പഠിച്ചും വരുന്ന ആപ്തവാക്യം. എന്നാല്‍ ജന്മം നല്‍കി പാലൂട്ടി വളര്‍ത്തിയ മാതാവിനെയും വളര്‍ത്തി വലുതാക്കാന്‍ ചോരനീരാക്കി അദ്ധ്വാനിച്ച പിതാവിനെയും മക്കള്‍ നിഷ്‌കരുണം തള്ളിപ്പറയു കയും ഉപേക്ഷിക്കുകയും ക്രൂര മായി കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് അനുദിനം കേട്ടുകൊണ്ടിരിക്കു ന്നത്. ബസ്സ്റ്റാന്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും അമ്പല നടകളിലുമെല്ലാം മാതാ പിതാക്കളെ ഉപേക്ഷിച്ച് കടന്നു കളയുന്ന മക്കള്‍ ധാരാളം. വൃദ്ധ സദനങ്ങളുടെ എണ്ണത്തിലെ ഭീമമായ വര്‍ദ്ധന വിരല്‍ ചൂണ്ടുന്നതും മാതാപിതാക്കളെ ഒരു ഭാരമായി കാണുന്ന മക്കള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു എന്നതിലേക്കാണ്.
ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നല്‍കാതെ മകന്‍ വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട തിനെ തുടര്‍ന്ന് വയോധികനായ പിതാവ് വിശന്നു മരിക്കുകയും മാതാവ് മാനസിക രോഗിയായി ത്തീരുകയും ചെയ്ത സംഭവം കേട്ട് കേരളീയര്‍ കഴിഞ്ഞ ദിവസം നടുങ്ങി. കോട്ടയം മുണ്ടക്കയത്ത് റെജി എന്ന യുവാവാണ് ഈ കൊടും ക്രൂരത കാണിച്ചത്. സമീപവാസികളോ ബന്ധുക്കളോ എത്തി ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാ തിരിക്കാന്‍ വീടിനു മുമ്പില്‍ ഒരു പട്ടിയെയും കെട്ടിയിട്ടിരുന്നു വത്രെ.
സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്ന് പലപ്പോഴായി കേട്ടുകൊണ്ടിരിക്കുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹംസ എന്ന 62കാരനെ മക്കളും മരുമകളും ചേര്‍ന്ന് മര്‍ദ്ദിക്കുക യും സാരമായി പരുക്കേറ്റ അയാള്‍ മരിക്കുകയും ചെയ്തത് ഒരു മാസം മുമ്പാണ്. ആറ് മാസം മുമ്പ് പത്തനംതിട്ട കവി യൂരില്‍ എബ്രഹാം ജോസഫ് എന്ന വയോധികനെ മകന്‍ അനില്‍ മുളവടി കൊണ്ട് ക്രൂര മായി മര്‍ദ്ദിക്കുന്ന രംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചങ്ങനാശ്ശേരി യിലെ വാഴപ്പറമ്പില്‍ തോമസ് വര്‍ക്കിയെ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ തറയിലി ട്ടു ചവിട്ടിയും ചുമരിനു പിടിച്ചു തള്ളിയും കൊലപ്പെടുത്തിയത് അടുത്തിടെയാണ്. സ്വത്തെല്ലാം നാല് മക്കള്‍ക്കായി എഴുതിവെ യ്ക്കാന്‍ സന്മനസ്സ് കാണിച്ച പിതാവിനെ മക്കള്‍ വീട്ടില്‍ നിന്നിറക്കി വിട്ടതും പിതാവിന്റെ കാല്‍മുട്ട് അടിച്ചൊടിക്കാന്‍ മകന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ച തും സാംസ്‌കാരിക കേരളത്തില്‍ തന്നെ. എന്താണ് ഇങ്ങനെ നാം മാറിപ്പോയത്?
കുടുംബബന്ധങ്ങളിലുണ്ടായ ഭീതിതമായ തകര്‍ച്ചയാണ് പരിഷ്‌കൃത സമൂഹത്തിന്റെ മിക്ക പ്രശ്‌നങ്ങളുടെയും അടിത്തറ. മയക്കുമരുന്നിന്റെ വ്യാപനം, കുറ്റകൃത്യങ്ങളുടെ പെരുപ്പം, ലൈംഗിക അരാജകത്വം എന്നിവ യൊക്കെ ഈ തകര്‍ച്ചയുടെ ഉപോല്‍പ്പന്നങ്ങളായിത്തീരുന്നു. ലക്ഷ്യരഹിതമായ നാഗരിക വളര്‍ച്ചയുടെ സ്വാഭാവിക പരിണി തി. എപ്പോഴും നഗരത്തിന്റെ കളി ക്കും ചിരിക്കുമപ്പുറം ജീര്‍ണ്ണത കളുടെ ചെളിയും ചുഴിയുമുണ്ട്. ജീവിതത്തിന്റെ നല്ലകാലമത്രയും കുടുംബത്തിന് വേണ്ടി ഹോമിച്ച വര്‍ വയ്യാതാകുന്ന കാലത്ത് പ്രിയപ്പെട്ടവരാല്‍ പുറംതള്ള പ്പെടുന്ന വേദനാജനകമായ സ്ഥിതിവിശേഷം ഇന്ന് വ്യാപകമായിട്ടുണ്ട്. വാര്‍ദ്ധക്യം ബാധിച്ചവര്‍ ബാധ്യതയാകുന്നു വെങ്കില്‍ സമൂഹത്തില്‍ സ്‌നേഹം അസ്തമിച്ചുവെന്നാണര്‍ത്ഥം.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാട് കാണിക്കേണ്ട ഘട്ടത്തില്‍ മാതാപിതാക്കളെ അനായാസം വലിച്ചെറിയുകയാ ണവര്‍. എല്ലാം കച്ചവടക്കണ്ണുക ളോടെ കാണുകയും സ്വന്തം സുഖസൗകര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുകയും ചെയ്യുന്ന ഇന്നത്തെ തലമുറയില്‍ മാതാ പിതാക്കളുടെ സംരക്ഷണം ഒരധികപ്പറ്റായാണ് പലരും കണ്ടു വരുന്നത്. കേരളത്തില്‍ മക്കളുടെ ഉപദ്രവം സംബന്ധിച്ച പരാതിയു മായി തങ്ങളെ സമീപിക്കുന്ന മാതാപിതാക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരികയാണെന്നാണ് ഈയിടെ സംസ്ഥാന വനിതാ കമ്മീഷന്‍ വെളിപ്പെടുത്തിയത്. പൂര്‍ണസാ ക്ഷരത കൈവരിച്ചവരെന്ന് അവകാശപ്പെടുന്ന കേരളീയരുടെ സാംസ്‌കാരികാധപതനത്തിലേ ക്കാണ് വനിതാ കമ്മീഷന്റെ ഈ പ്രസ്താവന വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്ത് കൂണുപോലെ മുളച്ചു വരുന്ന വൃദ്ധസദനങ്ങളും അത് തന്നെയാണ് സൂചിപ്പിക്കു ന്നത്.

രണ്ടാം ശൈശവമെന്നാണ് വാര്‍ധക്യത്തെ വിശേഷിപ്പിക്കാറുള്ളത്.
ശാരീരിക ചാപല്യങ്ങളും 
ബുദ്ധിപരമായ അപക്വതയുമൊക്കെ
ഈ പ്രായത്തിന്റെ സവിശേഷതയാണ്. ഇത് മനസ്സിലാക്കി അവരോട്
സൗമ്യമായും 
സ്‌നേഹമസൃണമായും പെരുമാറുകയാണ് മക്കളുടെ ബാധ്യത.


വലിയ കുടുംബങ്ങള്‍ അതേ പടി നിലനില്‍ക്കുന്ന അവസ്ഥ ഇന്നില്ല. ഇതുമൂലം കുടുംബങ്ങ ളില്‍ വൃദ്ധന്മാരും വ്യദ്ധകളും മാത്രം അവശേഷിക്കുന്ന സ്ഥിതി വരുന്നുണ്ട്. ജീവിക്കാനുള്ള തുക പെന്‍ഷനായി കിട്ടിയാലും സ്‌നേഹത്തിനും പരിചരണ ത്തിനും ആളില്ലാത്ത അവസ്ഥ. ആ നില ഇവരെ സങ്കടകരമായ അനാഥത്വത്തിലേക്ക് തള്ളിവിടു ന്നു. വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മനുഷ്യായുസ്സ് വര്‍ദ്ധി പ്പിച്ച സാഹചര്യം കൂടിയായ പ്പോള്‍ മനുഷ്യത്വം മരവിച്ച് സമൂഹത്തിന് വയസ്സന്മാര്‍ കൂടു തല്‍ വലിയ പ്രശ്‌നം തന്നെ യായിത്തീര്‍ന്നു. കേവല ഭൗതിക തയിലൂന്നിയ മുതലാളിത്ത രാജ്യങ്ങളില്‍ വയസ്സായവരുടെ ആത്മഹത്യ പെരുകിവരിക യാണ്.
ചില നാടുകള്‍ വൃദ്ധവില്ലേജു കള്‍ സ്ഥാപിച്ച് പ്രശ്‌നം അഭിമു ഖീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ന്യൂസിലാന്റിലാണ് എല്ലാ സൗകര്യങ്ങളുമുള്ള ഇത്തരം സ്ഥാപനങ്ങള്‍ ആദ്യമായി ഉയര്‍ന്നുവന്നത്. ചൈനയും ഈ മാതൃക പിന്തുടരുകയാണ്. അമേരിക്കയില്‍ 'അസ്തമന വില്ലേജുകള്‍' എന്ന പേരിലാണ് വൃദ്ധകേന്ദ്രങ്ങള്‍ പണിതുയര്‍ത്തി യിട്ടുള്ളത്. എണ്‍പത് ശതമാനം വാര്‍ദ്ധക്യബാധിതരും ഇത്തരം കേന്ദ്രങ്ങളില്‍ പോകാന്‍ വിസമ്മ തിക്കുന്നവരാണ്. അവര്‍ സ്വന്തം ബന്ധുക്കള്‍ക്കൊപ്പം കഴിയാന്‍ ഇഷ്ടപ്പെടുന്നു.
ചൈന, തായ്‌വാന്‍, സിങ്ക പ്പൂര്‍, തായ്‌ലാന്റ്, മലയ, ഫിലി പ്പയിന്‍സ് എന്നിവിടങ്ങളില്‍ ഒരമേരിക്കന്‍ സംഘം കുറേമുമ്പ് ചില പഠനങ്ങള്‍ നടത്തുകയു ണ്ടായി. വൃദ്ധസമുഹത്തിന്റെ അവസ്ഥയായിരുന്നു പഠന വിഷയം. ചൈനയില്‍ അധിക വൃദ്ധരും വിവാഹിതരായ ആണ്‍ മക്കള്‍ക്കൊപ്പമാണ് കഴിഞ്ഞുവരു ന്നതെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. മലയയിലും തായ്‌ലാന്റിലും ഫിലിപ്പയിന്‍സി ലും വൃദ്ധന്മാര്‍ പോകുന്നത് പെണ്‍മക്കള്‍ക്കൊപ്പമാണ്. എല്ലാ സ്ഥലങ്ങളിലും പക്ഷേ, ഏകാന്ത തയും സാമ്പത്തിക പ്രയാസങ്ങ ളും വൃദ്ധ സമൂഹത്തെ വേട്ടയാടു ന്നുണ്ട്. തങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരായി എന്ന ചിന്ത അവരെ കൂടുതല്‍ രോഗികളും അവശരുമാക്കുന്നുമുണ്ട്.
പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല ചിരിക്കുമെന്നൊരു ചൊല്ലുണ്ട്. തനിക്കും വരാനുണ്ട് ഇത്തരമൊരവസ്ഥ, ഏറെ താമസിയാതെ താനും പഴുത്തു വീഴാനുള്ളതാണെന്ന് പച്ചില ഓര്‍ക്കുന്നില്ലെന്നതാണ് ഈ പഴഞ്ചൊല്ലിലെ ഗുണപാഠം. വയോജനങ്ങളോട് അവഗണന യും നീരസവും കാണിക്കുന്ന യുവത്വത്തിനുമുണ്ട് ഇതില്‍ പാഠം. രണ്ടാം ശൈശവമെന്നാണ് വാര്‍ധക്യത്തെ വിശേഷിപ്പിക്കാറു ള്ളത്. ശാരീരിക ചാപല്യങ്ങളും ബുദ്ധിപരമായ അപക്വതയുമൊ ക്കെ ഈ പ്രായത്തിന്റെ സവിശേ ഷതയാണ്. ഇത് മനസ്സിലാക്കി അവരോട് സൗമ്യമായും സ്‌നേ ഹമസൃണമായും പെരുമാറുക യാണ് മക്കളുടെ ബാധ്യത. ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ബോധമില്ലായ്മയാണ് മാതാപിതാക്കള്‍ക്ക് നേരെയുള്ള സ്‌നേഹ നിരാസത്തിന്റെ മുഖ്യ കാരണം. ബന്ധങ്ങളുടെ ഇഴയടു പ്പത്തിലൂടെ ലഭിക്കുന്ന സംതൃപ്തിയോളം ആസ്വാദ്യകരമല്ല. ജീവിതത്തില്‍ മറ്റൊന്നും. മരണ ത്തിനും അറുത്തെറിയാന്‍ കഴിയാത്തതാണല്ലോ മാതാപിതാക്കളുമായുള്ള ബന്ധം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org