താമാര്‍

താമാര്‍

ജെസ്സി മരിയ

പഴയനിയമകാലത്ത് വിവാഹിതരായ സ്ത്രീയോ പുരുഷനോ മക്കളില്ലാതെ ജീ വിച്ചാല്‍ ദൈവകോപമായും, ശാപമായും ഒക്കെ കണക്കാക്കിയിരുന്നു. പൂര്‍വ്വപിതാവായ അബ്രാഹം തുടങ്ങി പലരുടേയും ജീവിതത്തില്‍ ദൈവം ഇടപെട്ട് മക്കളെ നല്കിയ സംഭവങ്ങള്‍ നമുക്കറിയാം. യാ ക്കോബിന്റെ മകന്‍ യൂദായുടെ ഒരു മകള്‍ താമാര്‍ എന്ന യുവതിയുടെ കഥയാണ് പങ്കുവയ്ക്കുന്നത്. യൂദാ തന്റെ മൂത്തപുത്രനായ ഏറിന് (ഏര്‍) ഒരു യുവതിയെ വിവാഹം കഴിപ്പിച്ചു കൊടുത്തു. അവളുടെ പേര് താമാര്‍ എന്നായിരുന്നു. യൂദായുടെ പുത്രന്‍ ഏര്‍ കര്‍ത്താവിന്റെ മുമ്പില്‍ ദുഷിച്ചവനായിരുന്നു. അതിനാല്‍ കര്‍ത്താവ് അവനെ മരണത്തിനിരയാക്കി. അപ്പോള്‍ യൂദാ തന്റെ രണ്ടാമത്തെ മകനായ ഓനാനെ വിളിച്ചു പറ ഞ്ഞു. നിന്റെ സഹോദരന്റെ ഭാര്യയെ സ്വീകരിച്ച് അവനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക. താന്‍ ജന്മം കൊടുക്കുന്ന സന്തതികള്‍ തന്റേതായിരിക്കില്ലെന്ന് അറിയാമായിരുന്ന ഓനാന്‍. തന്റെ സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കാതിരിക്കാന്‍ സഹോദര ഭാര്യയുമായി ചേര്‍ന്നപ്പോള്‍ ബീജം നില ത്തു വീഴ്ത്തിക്കളഞ്ഞു. അവന്റെ പ്രവൃത്തിമൂലം കര്‍ത്താവ് കോപിച്ചു. അവനെയും അവിടുന്ന് മരണത്തിനിരയാക്കി.

ഇനി യൂദായ്ക്ക് അവശേഷിക്കുന്നത് ഒരു മകന്‍ മാത്രം. അവനാകട്ടെ വിവാഹപ്രായം തികയാത്ത ബാലന്‍. യൂദാ തന്റെ മരുമകളായ താമാറിനോടു പറഞ്ഞു, എന്റെ മകന്‍ ഷേലാ വളരുന്നതുവരെ നിന്റെ പിതാവിന്റെ വീട്ടില്‍ വിധവയായി പാര്‍ക്കുക.

കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ യൂദായുടെ ഭാര്യ മരിച്ചു. ദുഃഖത്തിന് ആശ്വാസമുണ്ടായപ്പോള്‍ അവന്‍ തന്റെ സുഹൃത്തിന്റെ കൂടെ തിമ്‌നായില്‍ ആടുകളുടെ രോമം കത്രിക്കുന്നതിനു വേണ്ടി പോയി. ഷേലായ്ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹം ചെയ്തു കൊടുക്കുന്നില്ലെന്നു കണ്ട താമാര്‍, തന്റെ അമ്മായിയപ്പനായ യൂദാ തിമ്‌നായിലേക്ക് പോകുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ പെട്ടെന്ന് ഒരു തീരുമാനമെടുത്തു. അവള്‍ തന്റെ വിധവാ വസ്ത്രങ്ങള്‍ മാറ്റി, മൂടുപടം കൊണ്ട് ദേഹമാകെ മറച്ച്, തിമ്‌നായിലേയ്ക്കുള്ള വഴിയില്‍ എന ചീം പട്ടണത്തിന്റെ വാതില്‍ക്കല്‍ ചെന്നിരുന്നു. മുഖം മൂടിയിരിക്കുന്നതുകൊണ്ട് അ വള്‍ ഒരു ഗണികയാണെന്ന് യൂദാ വിചാരിച്ചു. വഴിയരികിലിരുന്ന അവളുടെ അടുത്തുചെന്ന് അവന്‍ പറഞ്ഞു, വരൂ ഞാന്‍ നിന്നെ പ്രാപിക്കട്ടെ. അവള്‍ തന്റെ മരുമകളാണെ ന്ന് അവന്‍ അറിഞ്ഞില്ല. അവള്‍ ചോദിച്ചു, അങ്ങ് എനിക്ക് എന്തു പ്രതിഫലം തരും? അവന്‍ മറുപടി പറഞ്ഞു – ഒരാട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്ക്കാം. അവള്‍ തിരിച്ചു ചോദിച്ചു – അതിനെ കൊടുത്തയയ്ക്കുന്നതുവരെ എന്തുറപ്പാണ് എനിക്കു തരിക? അ വന്‍ ചോദിച്ചു, ഉറപ്പായി എന്താണ് ഞാന്‍ നിനക്കു തരേണ്ടത്? അവള്‍ പറഞ്ഞു, അങ്ങയുടെ മുദ്രമോതിരവും, വളയും. കൈയിലെ വടിയും. അവന്‍ അതെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ അവള്‍ തന്റെ അമ്മായിയപ്പനില്‍ നിന്ന് ഗര്‍ഭം ധരിച്ചു. അവള്‍ വീട്ടിലേയ്ക്ക് തിരിച്ചുപോയി.

താന്‍ ഈടുകൊടുത്ത വ ആ സ്ത്രീയുടെ കയ്യില്‍ നിന്നു തിരിച്ചുമേടിക്കാന്‍ യൂദാ സ്‌നേഹിതന്റെ ക യ്യില്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എ ന്നാല്‍ അയാള്‍ക്ക് അവ ളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അങ്ങനെയൊരുവള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍ പറയുകയും ചെയ്തു. ഏകദേശം മൂന്നു മാസം കഴിഞ്ഞപ്പോള്‍ തന്റെ മരുമകളായ താമാര്‍ ഗണികവൃത്തി നടത്തി ഗര്‍ഭിണിയായെന്ന് യൂദാ കേട്ടു. അവന്‍ പറഞ്ഞു, അവളെ പുറത്തിറക്കി, ചുട്ടുകളയുക. അവ ളെ പുറത്തുകൊണ്ടുവന്നപ്പോള്‍ അവള്‍ തന്റെ അമ്മായിയപ്പന് ഒരു സന്ദേശമയച്ചു. ദയവു ചെയ്ത് ഈ മുദ്രമോതിരവും, വളയും, വടിയും ആരുടേതാണെന്ന് കണ്ടുപിടിക്കുക. ഇവയുടെ ഉടമസ്ഥനില്‍ നിന്നാണ് ഞാന്‍ ഗര്‍ഭിണിയായത്. അവ തന്റേതാണെ ന്ന് സമ്മതിച്ച യൂദാ പറഞ്ഞു, എന്റെ മരുമകള്‍ എന്നേക്കാള്‍ നീതിയുള്ളവളാണ്. ഞാന്‍ അവളെ എന്റെ മകന്‍ ഷേലായ്ക്ക് ഭാര്യയായി കൊടുത്തില്ലല്ലോ. പിന്നീട് അവന്‍ അവളെ പ്രാപിച്ചില്ല.

അവള്‍ക്ക് പ്രസവ സമയമടുത്തു. അവള്‍ക്ക് ജനിച്ചത് ഇരട്ടകുഞ്ഞുങ്ങളായിരുന്നു. അവള്‍ തന്റെ മക്കള്‍ ക്ക് 'പേരെസ്' എന്നും, 'സേറഹ്' എ ന്നും പേരിട്ടു.

താനെടുത്ത തീരുമാനത്തിലൂ ടെ അമ്മയായ താമാറിന്റെ പേര് യേശുവിന്റെ വംശാവലിയില്‍ നാം കാണുന്നുണ്ട്. നോക്കണേ, ഒഴിവാക്കപ്പെട്ടവള്‍ എവിടെയെത്തിയെന്ന്. മത്തായിയുടെ സുവിശേഷം ഒന്നാം അദ്ധ്യായം മൂന്നാം വാക്യം താമാറില്‍ നിന്നും ജനിച്ച പേരെസിന്റെയും, സേറായുടെയും പിതാവായിരുന്നു യൂദാ."

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org