
മാതൃപാഠങ്ങൾ
ഷൈനി ടോമി
മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….
ഒരായുസില്‍ അനുഭവിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര വിസ്മയങ്ങള്‍ നമുക്കു ചുറ്റുമുള്ള പ്രകൃതിയിലുണ്ട്. എങ്കിലും ഭൂരിപക്ഷം പേരും അതൊന്നും നോക്കാതെ കേള്‍ക്കാതെ യന്ത്രങ്ങളുടെ പിന്നാ ലെ പായുന്നു, യന്ത്രങ്ങള്‍ സ്വന്തമാക്കാന്‍. ധനം സമ്പാദിക്കാനും അധികാരം നേടാനും മോഷ്ടിക്കാ നും പിടിച്ചുപറിക്കാനും തയ്യാറാകുന്നു. അതോടെ പ്രകൃതിയെ കണ്ടാനന്ദിക്കാനുള്ള നിഷ്കളങ്കത എന്ന സിദ്ധി നഷ്ടപ്പെടുന്നു. നി ഷ്കളങ്കതയുടെ സുതാര്യത ഉ ണ്ടെങ്കിലേ പ്രകൃതിയില്‍ ദൈവം ഒരുക്കിയിരിക്കുന്ന വിസ്മയങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. കണ്ണിലെ തിമിരംപോലെ കാപട്യം മനസ്സിന്‍റെ ആസ്വാദനശേഷിയെ ബാ ധിക്കുന്നു.
ആകാശത്തെ നക്ഷത്രങ്ങള്‍ എണ്ണി കളിക്കാനും ചക്രവാളത്തി ലെ മഴവില്ലിനെ അടുത്തുകാണാന്‍ പോകാനും കഴിയുന്നത് ഏറ്റവും കുറഞ്ഞ സൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കാണ്. ഇപ്പോള്‍ നമ്മു ടെ സ്കൂളുകളിലുള്ള കുട്ടികളോട് ഇതേക്കുറിച്ചു ചോദിച്ചാലറിയാം എത് പേര്‍ക്ക് ഈ സൗഭാഗ്യങ്ങള്‍ അനുഭവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്. ദൈവം അനുഗ്രഹങ്ങളുമായി കൈനീട്ടി നില്പുണ്ട്. അതു സ്വന്തമാക്കാന്‍ നമുക്കു സമയം വേണ മെന്നു മാത്രം.
എല്ലാ ഭൗതിക സുഖസൗകര്യങ്ങളോടുംകൂടി മാതാപിതാക്കളോടൊത്തു സമൃദ്ധിയില്‍ ജീവിച്ചുപോന്ന രണ്ടു ബാല്യങ്ങള്‍ക്കു പെ ട്ടെന്നൊരു ദിവസം അവരെ നഷ്ടപ്പെട്ടു. ഒരു കാര്‍ ആക്സിഡന്‍റായിരുന്നു. ആദ്യമൊക്കെ കുട്ടികള്‍ ക്കു വേണ്ടത്ര കരുതലും സംരക്ഷണവും കിട്ടി. പിന്നീട് അവഗണനയും കുറ്റപ്പെടുത്തലും ശാസനകളും മാത്രമായി. പക്ഷേ മൂത്ത കുട്ടി ഇളയവനെ ധൈര്യപ്പെടുത്തി. " അച്ഛന്‍ പറയാറില്ലേ, മിനിമം റിക്വയര്‍മെന്‍റില്‍ ജീവിക്കുന്നവരാണ് ഏറ്റവും വലിയ മനുഷ്യര്‍ എന്ന്." അച്ഛന്‍ അവര്‍ക്കു പറഞ്ഞുകൊടുത്ത കഥ ഇങ്ങനെ. അര്‍ദ്ധനഗ്നനായ സന്ന്യാസിയെ കണ്ടു യു ദ്ധവീരനായ ചക്രവര്‍ത്തി ചോദിച്ചു, നിങ്ങള്‍ക്കു ഞാന്‍ പട്ടും ആഭരണങ്ങളും തരട്ടെയെന്ന്. പക്ഷേ, സന്ന്യാസി അതു നിരസിച്ചിട്ടു പറഞ്ഞു: ഞാന്‍ വെയിലു കായുകയാണ്. താങ്കള്‍ വെയില് മറയ്ക്കാതെ മാറിനിന്നാല്‍ മതിയെന്ന്." ജീവിക്കാന്‍ മനുഷ്യര്‍ക്കു വളരെ കുറച്ചു കാര്യങ്ങള്‍ മതി. ഏതു സാഹചര്യത്തിലും മനുഷ്യ നു പോസിറ്റീവായി ചിന്തിക്കാന്‍ ബലം നല്കുന്നതു സുതാര്യതയാണ്. ജീവിതത്തിന്‍റെ സുതാര്യത. ഞാന്‍ എന്തായിരിക്കുന്നുവോ അ തുപോലെ മറ്റുള്ളവരുടെ മുമ്പി ലും ആയിരിക്കുക എന്നതാണു സുതാര്യത. മറിച്ചു ജീവിക്കാതിരിക്കുക.
സുതാര്യതയും ലാളിത്യവുമാ യി വളരെ അടുത്ത ബന്ധമാണുള്ളത്. പ്രകൃതിയില്‍ നിന്നു നമുക്ക് അനുദിനം ആവശ്യമുള്ളതു മാത്രം സ്വീകരിച്ചു ജീവിക്കുന്നതാണു ലാളിത്യം. ലാളിത്യമുള്ളവര്‍ക്ക് ഒന്നും പൂഴ്ത്തിവയ്ക്കാനും ഒളിച്ചുവയ്ക്കാനും ഉണ്ടാകില്ല. അതുകൊണ്ട് അവരുടെ ജീവിതത്തിനും സ്വാഭാവികമായിത്തന്നെ സുതാര്യത ഉണ്ടായിരിക്കും. നാ ട്ടിന്‍പുറങ്ങളിലെ ആളുകള്‍ സുതാര്യതയും ലാളിത്യവും ഇഷ്ടപ്പെടുന്നവരാണ് എന്നു പറയും.
ടോം ഉഴുന്നാലിലച്ചന്‍ ഒറ്റ ദിവസംകൊണ്ടു ലോകപ്രശസ്തനാ യത്, അദ്ദേഹത്തിന്‍റെ ഒന്നര വര്‍ഷ ത്തെ തടങ്കല്‍ജീവിതത്തിന്‍റെ പേരിലാണ്. ഒന്നര വര്‍ഷത്തില്‍ ഒരിക്കലും അദ്ദേഹം ഫോണ്‍ ഉപയോഗിച്ചില്ല, ഇന്‍റര്‍നെറ്റ് ഉപയോഗിച്ചില്ല, പത്രം വായിച്ചില്ല, വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടിയില്ല, മാളുകളില്‍ കയ റിയിറങ്ങിയില്ല, യാതൊരു പൊങ്ങച്ചവും കാട്ടിയില്ല. ഒരേയൊരു വസ്ത്രവും മൂന്നു നേരം ഭക്ഷണവും. ഇതുപോലെ ജീവിക്കുന്ന മറ്റനേകരുണ്ട് ഭൂമിയില്‍. എങ്കിലും അദ്ദേഹം വ്യത്യസ്തനാകുന്നു. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ പരാതിയോ പരിഭവ മോ ഇല്ലാതെ നന്ദിപൂര്‍വം ജീവി ച്ചു എന്നിടത്താണു വ്യത്യസ്തത.
സുതാര്യത പറഞ്ഞതു കൊ ണ്ടു മാത്രം ഉണ്ടാക്കി എടുക്കാനാകില്ല. ജീവിച്ചു കാണിക്കണം; മാ താപിതാക്കള്‍, മക്കള്‍ക്ക്. അദ്ധ്യാപകര്‍ക്കും മതമേലദ്ധ്യക്ഷന്മാര്‍ ക്കും നേതാക്കന്മാര്‍ക്കുമൊക്കെ അതിന് ഉത്തരവാദിത്വമുണ്ട്. പണമിടപാടുകളിലെയും വ്യക്തിജീവിതത്തിലെയും സുതാര്യത ഇല്ലായ്മയാണല്ലോ നിത്യേന നെഗറ്റീവ് വാര്‍ത്തകളായി പ്രത്യക്ഷപ്പെടുന്ന ത്! അമ്മയറിയാതെ അച്ഛന്‍ ചെ യ്യുന്ന രഹസ്യ ഫോണ്‍ ഇടപാടുകളും അച്ഛന്‍ അറിയാതെയുള്ള അമ്മയുടെ രഹസ്യപണമിടപാടുകളും കുട്ടികള്‍ കണ്ടുപിടിക്കും. ഇതൊക്കെയാകാം എന്ന് ആദ്യമായി അവര്‍ പഠിക്കുന്നതങ്ങനെയാണ്. ഒളിക്കാന്‍ ഒന്നുമില്ലാത്തവന്‍റെ ജീവിതം സ്വര്‍ഗീയമാണ്. അതാ ണു മഹാന്മാരുടെ ജീവിതചരിത്രങ്ങള്‍ നമുക്കു പറഞ്ഞുതരുന്നതും.
കുഞ്ഞുമനസ്സിന്‍റെ സുതാര്യത നഷ്ടപ്പെടുത്താതെ നമുക്കവരെ വളര്‍ത്താം.