ഔഷധഗുണങ്ങള്‍ നിറഞ്ഞ ചുവന്നുള്ളി

ജോഷി മുഞ്ഞനാട്ട്
ഔഷധഗുണങ്ങള്‍ നിറഞ്ഞ ചുവന്നുള്ളി

നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് ചുവന്നുള്ളി. ദഹനശക്തി വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ സങ്കോച വികാസക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഇവയ്ക്ക് ചര്‍മ്മരോഗത്തെ ശമിപ്പിക്കുന്നതില്‍ പ്രത്യേകമായ കഴിവുണ്ട്. കഫത്തെയും ദുര്‍മേദസ്സിനെയും അതിവേദനയെയും കുറയ്ക്കുന്ന ചുവുന്നുള്ളി തലവേദനയ്ക്കും നല്ലതാണ്.

ഭക്ഷണത്തില്‍ ഉള്ളി കൂടി കൂടുതലായി ഉപയോഗിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. തുരുമ്പുള്ളതോ അല്ലാത്തതോ ആയ ഇരുമ്പു സാധനങ്ങള്‍ കൊണ്ട് മുറിവ് പറ്റിയാല്‍ ഉടനെ തന്നെ ഉള്ളിനീര് പുരട്ടുന്നത് നല്ലതാണ്. ഹൃദയരോഗങ്ങള്‍ക്കും കുടല്‍ ശുദ്ധിക്കും പഴയകാലം മുതലെ ഉള്ളിയും ഉപയോഗിക്കാറുണ്ട്. ചതവ്, മുറിവ് എന്നിവയ്ക്കും ഉള്ളി ഫലപ്രദമാണ് ചെവി വേദനയ്ക്കും ചുവന്നുള്ളി നീര് ഉപയോഗിക്കാറുണ്ട്.

വളം കടിക്ക് ചുവന്നുള്ളി ചുട്ട് വളംകടിയുള്ള ഭാഗത്തു വച്ച് തിരുമ്മുകയോ തുണികൊണ്ട് കെട്ടിവയ്ക്കുകയോ ചെയ്യുക ഫലം കിട്ടും.

ചുവന്നുള്ളി ശര്‍ക്കര കൂട്ടി കഴിക്കുന്നത് തൊണ്ടവേദന, വീക്കം, മോണരോഗം എന്നിവയ്ക്കു ഫലപ്രദമാണ്. ചുവന്നുള്ളി, കുരുമുളക്, തുളസിയില എന്നിവയിട്ട് കാച്ചിയെടുത്ത എണ്ണ തലയില്‍ തേച്ച് കുളിക്കുന്നത് തലവേദന, മുടികൊഴിച്ചില്‍, ചെവിവേദന തുടങ്ങിയവ മാറാനും മുടി നന്നായി വളരാനും നല്ല ഉറക്കം കിട്ടാനും ഉപകരിക്കും. ഇവ ജലദോഷത്തെ തടഞ്ഞുനിര്‍ത്താനും സഹായിക്കും. ചുവന്നുള്ളി ഞെരടി മണക്കുന്നത് മൂക്കടപ്പ്, ഛര്‍ദ്ദി എന്നിവ മാറാന്‍ ഉപകരിക്കും.

ഉള്ളി തോരന്‍, ഉള്ളി തീയല്‍, ഉള്ളിക്കറി, 'ഉള്ളിവട' എന്നിവയ്ക്കു പുറമേ ചമ്മന്തി അരയ്ക്കാനും, മറ്റ് ഭക്ഷണവസ്തുക്കളോടു ചേര്‍ത്തും ഉപനയോഗിക്കാറുണ്ട്. ഉള്ളി ഉപയോഗിച്ച് ഉണ്ടാനക്കുന്ന 'വട' മലയാളിക്ക് മറക്കാന്‍ പറ്റാത്തതാനണ്. ചര്‍മ്മരോഗങ്ങളെ തടഞ്ഞുനിര്‍ത്താനും കഴിവുണ്ട്. ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചുവന്നുള്ളി.

നിരവധി രോഗങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിനവുള്ള ഉള്ളികൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കണം. ഇവ ആരോഗ്യത്തിനും നല്ലതാണെന്ന കാര്യം നാം മറന്നുകൂടാ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org