
അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ പഠിച്ച് തനിക്ക് ആരായിത്തീരണം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് പഠനത്തില്‍ ശ്രദ്ധിക്കുന്ന കുട്ടികള്‍ അറിവ് നേടുന്നതിനോടൊപ്പം വ്യക്തിത്വവളര്‍ച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും അടിസ്ഥാനമിട്ട് വിദ്യാഭ്യാസകാലഘട്ടം അര്‍ത്ഥവത്താക്കി തീര്‍ക്കുവാന്‍ പരിശ്രമിക്കുന്നു. ലക്ഷ്യം നേടാന്‍ മാതാപിതാക്കളും മക്കളും സ്‌ക്കൂളില്‍ അധ്യാപകര്‍ ക്കൊപ്പം സഹകരിച്ച് പഠനാന്തരീക്ഷം വീട്ടിലും ഒരുക്കിയാല്‍ വിജയം ഉറപ്പാണ്. കുട്ടികള്‍ ആഗ്രഹിക്കുന്നതെല്ലാം നേടാനായില്ലെങ്കിലും ലക്ഷ്യബോധത്തില്‍ വളര്‍ത്താന്‍ അവരെക്കൊണ്ട് കൃത്യമായും ആയിത്തീരാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ എഴുതിപ്പിക്കണം. ഇടയ്ക്കിടയ്ക്ക് അത് മനസ്സില്‍ കാണുവാനും അത് നേടിയെടുക്കുന്നതിനെ ഭാവനയില്‍ കണ്ട് വളരാന്‍ സഹായിക്കുമ്പോള്‍ കുട്ടികള്‍തന്നെ അവരുടെ പഠനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജീവിതത്തില്‍ വിജയിക്കാന്‍ സ്വയം പരിശ്രമിക്കുന്നു. ലക്ഷ്യബോധത്തെക്കുറിച്ച് വ്യക്തതയുള്ള കുട്ടികള്‍ക്ക് സ്വപ്നങ്ങള്‍ കാണുവാനും ഭാവിയെക്കുറിച്ച് ഉള്‍ക്കാഴ്ചകള്‍ ലഭിക്കുവാനും ക്രിയാത്മകമായി ചിന്തിക്കുവാനും കഴിയുന്നു.
മാതാപിതാക്കളാണ് ജീവിതലക്ഷ്യം ക്രമീകരിക്കുന്നതില്‍ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകരെക്കാളും സഹകരിക്കുന്ന കൂട്ടുകാരെക്കാളും സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ളവര്‍. ലക്ഷ്യബോധത്തില്‍ വളരുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താന്‍ ആയിത്തീരാന്‍ ആഗ്രഹിക്കുന്നത് മനസ്സില്‍ കാണുകയും ഓരോ ദിവസവും ഇന്നലത്തേതില്‍ നിന്നും മെച്ചമായി ചെയ്ത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകാന്‍ ആഗ്രഹിച്ച് പരിശ്രമിക്കുന്നു. ഓരോ കുട്ടിയുടെയും കഴിവുകള്‍ വ്യത്യസ്തങ്ങളും തനതായ ഗുണങ്ങളും ഉള്ളവരാണ്. അത് കണ്ടെത്തി വളര്‍ത്തി ലക്ഷ്യത്തില്‍ എത്തുക എന്നത് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ നടക്കേണ്ട കാര്യങ്ങളാണ്. പല കുട്ടികള്‍ക്കും ഫലപ്രദമായി തങ്ങളുടെ ലക്ഷ്യം പടത്തുയര്‍ത്തുവാനും സജ്ജീകരിക്കുവാനും പഠിക്കുന്നില്ല എങ്കില്‍ വിജയത്തിലെത്തുക അത്ര എളുപ്പമല്ല. എന്തൊക്കെയോ പഠിച്ച് എങ്ങനെയെങ്കിലും ഓരോ വര്‍ഷവും തള്ളിനീക്കുന്നു.
അറിവ് ആര്‍ജിക്കുന്നതിനോടൊപ്പംതന്നെ ജീവിതത്തെ ദിശാബോധം ഉള്ളതാക്കി തീര്‍ക്കുവാനും അവനവനില്‍ ആത്മവിശ്വാസം അര്‍പ്പിച്ചുകൊണ്ട് ദൈവത്തില്‍ കൂടുതല്‍ ആശ്രയിച്ചുകൊണ്ട് അത് നേടിയെടുക്കാന്‍ പരിശ്രമിച്ച് ജീവിതത്തില്‍ വിജയിക്കുവാനും കുട്ടികള്‍ പഠിക്കുന്നു. ആത്മവിശ്വാസവും ആത്മധൈര്യവും ചെറിയ പ്രായത്തില്‍ തന്നെ വളര്‍ത്തിയെടുക്കുവാന്‍ കുട്ടികള്‍ക്ക് കഴിയുന്നത് പഠനത്തെ സ്‌നേഹിക്കുവാനും സ്‌ക്കൂളില്‍ പോകുവാനുള്ള താല്പര്യവും വര്‍ധിക്കുന്നു. അറിവിനോടൊപ്പം ആത്മവിശ്വാസവും വര്‍ധിപ്പിച്ച് ലക്ഷ്യബോധനിര്‍ണ്ണയം കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ സ്പര്‍ശിക്കുന്നു. അവനവനെപ്പറ്റിയുള്ള മതിപ്പ് വര്‍ധിക്കുകയും സ്വന്തം കഴിവുകളെയും കഴിവുകുറവുകളെയും കുറിച്ചുള്ള അവബോധം ചെറിയപ്രായത്തില്‍ തന്നെ ആര്‍ജിച്ചെടുക്കുവാനും വിജയിക്കുവാനുമുള്ള പരിശ്രമം നടത്തുവാനും പ്രാപ്തരാക്കുന്നു.
ആയിത്തീരേണ്ട അവസ്ഥയെക്കുറിച്ച് വ്യക്തമായും വസ്തുനിഷ്ഠമായും ഉള്‍ക്കൊള്ളുവാനും വര്‍ധിപ്പിക്കുവാനും പഠനത്തിനും സ്വഭാവരൂപീകരണത്തിനും പ്രഥമസ്ഥാനം നല്കി മുന്‍ഗണനാക്രമം പാലിക്കുവാനും തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും വിവേകത്തോടെ ചെയ്യുവാനുമുള്ള ഉത്തരവാദിത്വം പഠിക്കുന്നു. ലക്ഷ്യം ക്രമീകരിക്കുവാനും നേടിയെടുക്കുവാനും പഠിക്കുന്ന കുട്ടികള്‍ അവര്‍ക്ക് നല്ലതെന്താണെന്ന് കണ്ടെത്തി അവരുടെ ഭാവി നിര്‍ണ്ണയിക്കുവാനും വളരെ സജീവമായ പങ്കാളിത്തത്തിലൂടെ പഠനത്തില്‍ വിജയം നേടുന്നതിനും പോസറ്റീവ് അനുഭവവും സംതൃപ്തിയും അവരുടെ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാക്കുകയും ചെയ്യുന്നു.
Tel : 0484-2600464, 9037217704
E-mail: jeevanapsychospiritual@gmail.com