നൊമ്പരത്തിപ്പൂക്കള്‍

നൊമ്പരത്തിപ്പൂക്കള്‍
Published on

സിയ ജോസ് കാനാട്ട്

'ആവശ്യമായത് ചെയ്തു തുടങ്ങൂ, പിന്നെ സാധ്യമായവ ചെയ്യൂ. അസാധ്യമായവ ചെയ്യാനാവുന്നതായി നിങ്ങള്‍ തന്നെ കണ്ടെത്തും.' വി. ഫ്രാന്‍സിസ് അസ്സീസി.

അതെ സാധാരണത്വം പോലും അസാധാരണമാകുന്ന കുറച്ച് പേരെ പറ്റി എഴുതട്ടെ. പത്മരാജന്‍ എന്ന വിഖ്യാത സിനിമാ സംവിധായകന്റെ ഒരു അതിമനോഹര ദൃശ്യകാവ്യമുണ്ട്, 1987-ല്‍ പുറത്തിറങ്ങിയ 'നൊമ്പരത്തിപ്പൂവ്.' ഭിന്നശേഷിക്കാരായ ഒരുപിടി കുഞ്ഞുങ്ങളുടെയും അവരുടെ ജീവിതങ്ങളുടെയും ഹൃദയസ്പര്‍ശിയായ ഒരു ദൃശ്യാവിഷ്‌കരണം. വ്യത്യസ്തരാണ് എന്നു പറഞ്ഞ് നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട കുറച്ച് ജീവിതങ്ങളുടെ കഥ പറഞ്ഞ ഒരു സിനിമ.

"My needs aren't special. How my needs are met maybe different but they are the same needs as anyone else's."

അതെ അവരുടെ ആവശ്യങ്ങള്‍ നമ്മളുടേതില്‍ നിന്നും വ്യത്യസ്തമല്ല. പക്ഷേ അവ പൂര്‍ത്തീകരിക്കപ്പെടുന്നത് വ്യത്യസ്ത രീതിയിലാകാം എന്നു മാത്രം.

വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും 87-ല്‍ നിന്നും ഏറെ കാര്യമായ മാറ്റങ്ങള്‍ ഇന്നും ഉണ്ടായിട്ടില്ല എന്ന് വേണം കരുതാന്‍. കുറച്ച് നാളുകള്‍ക്കു മുന്‍പ് നടത്തിയ ഒരു യാത്രയില്‍ ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കുവെയ്ക്കട്ടെ. ഞങ്ങള്‍ താമസിച്ച റിസോര്‍ട്ടില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ കുടുംബവും ഉണ്ടായിരുന്നു. ഏകദേശം പത്ത് പതിനഞ്ച് പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പ്. അവരുടെ കൂടെയുള്ള ഒരു കുഞ്ഞ് ഏകദേശം പത്തുവയസ്സോളം പ്രായം വരും. ഞാനും മോളും ബാഡ്മിന്റന്‍ കളി ക്കുന്നത് കാണാന്‍ കാഴ്ചക്കാരനായി ആ കോര്‍ട്ടിന്റെ ഒരു വശത്ത് അവനും ഉണ്ടായിരുന്നു; കളിയുടെ ഇടയില്‍ മൊബൈല്‍ കൈയ്യില്‍ നിന്നും താഴെ വീഴാതിരിക്കാന്‍ ഞാന്‍ അത് കോര്‍ട്ടിന്റെ ഒരു വശത്ത് നിലത്ത് വച്ചിരിക്കുകയായിരുന്നു. ഈ കുഞ്ഞ് പെട്ടെന്ന് നടന്നു വന്ന് എന്റെ മൊബൈല്‍ന്റെ മുക ളില്‍ ചവിട്ടി നിന്നു. പെട്ടെന്ന് പകച്ചുപോയ ഞാന്‍ അല്‍പം ദേഷ്യത്തോടെ അവന്റെ കാലിനടിയില്‍ നിന്നും മൊബൈല്‍ വലി ച്ചെടുത്തു. അവനെ രൂക്ഷമായി നോക്കിയപ്പോള്‍ ആ കുഞ്ഞിന് അവന്‍ ചെയ്ത ത് എന്താണ് എന്ന് മനസ്സി ലായിട്ടില്ല എന്ന് എനിക്ക് തോന്നി. പെട്ടെന്ന് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ ഓടി വന്ന് ക്ഷമാരൂപേണ പറഞ്ഞു 'മാഡം സോറി, ആ കുഞ്ഞ് ഓട്ടിസ്റ്റിക് ആണ്.' എന്തെങ്കിലും മറുപടി പറയാന്‍ എനിക്ക് സാധിക്കുന്നതിന് മുന്‍പേ ആ കുട്ടിയുടെ മാതാപിതാക്കള്‍ വന്ന് അവനെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ഒരുങ്ങി. കൂടെ പോകാന്‍ അവന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അവനെ തല്ലാന്‍ തുടങ്ങി. അതില്‍ ഏറ്റവും സങ്കടകരമായ വസ്തുത എന്തായിരുന്നു എന്നോ, അത്രയും തല്ലിയിട്ടും ആ കുഞ്ഞ് കരഞ്ഞതേയില്ല, ഇതെല്ലാം കണ്ടു കൊണ്ട് നിന്ന എന്റെ മോള്‍ കരയാന്‍ തുടങ്ങി. ഞങ്ങള്‍ തിരിച്ചു നടന്നപ്പോള്‍ തല്ലിയിട്ടു കരയാത്ത ആ കുഞ്ഞും അത് കണ്ടിട്ട് കരഞ്ഞ എന്റെ മോളും മാത്രമായിരുന്നു മനസ്സില്‍. അന്ന് രാത്രി റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ആ കുടുംബവും അവിടെയുണ്ടായിരുന്നു. ആ പത്തു വയസ്സുകാരന്‍ ഒറ്റയ്ക്ക് ഒരു മേശയിലും അവന്റെ ബാക്കി കുടുംബാംഗങ്ങളൊക്കെ വേറെ ഒരു മേശയില്‍ കളിയും ചിരിയുമായി ആഘോഷി ക്കുകയായിരുന്നു. ഭക്ഷണം എടുത്തുകൊണ്ട് വരു മ്പോള്‍ ആ കുഞ്ഞ് ഞങ്ങളെ നോക്കി അതിമനോഹ രമായി പുഞ്ചിരിച്ചു. മനസ്സിന്റെ പ്രക്ഷുബ്ദ്ധതകളോ വികാരങ്ങളോ ഒന്നും തന്നെ പ്രകടിപ്പിക്കാനാകാതെ അവന്‍ അവിടെ തനി ച്ചു തന്നെയിരുന്നു. ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹ ത്തെ പറ്റിയാണ് ഞാന്‍ ചിന്തിച്ചു പോയത്. 'നൊമ്പരത്തിപ്പൂവ്' സിനിമയില്‍ ഭിന്നശേഷിക്കാരായ ഒരുപിടി കുഞ്ഞുങ്ങളെ, അവരുടെ ലോകത്തിന്റെ ഏടുകള്‍ പത്മരാജന്‍ നമ്മുടെ മുന്നില്‍ വരച്ചു കാണിച്ചിട്ടു വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും നമ്മളില്‍ എത്ര പേര്‍ ഇതുപോലെയു ള്ള വ്യത്യസ്തരായ കുഞ്ഞുങ്ങളെ കാണുമ്പോള്‍ പുരികം ചുളിക്കാതെ നോക്കാറുണ്ട്? ബൈബിളിലെ ഒരു തിരുവചനം പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു 'ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്' (യോഹ. 9:3). അതെ ദൈവത്തിന്റെ സ്‌നേഹം ഏറ്റവും പ്രകടമാകുന്നത് ഈ കുഞ്ഞുങ്ങളിലൂടെയാണ്.

'നൊമ്പരത്തിപ്പൂവ്' എന്ന സിനിമയിലെ ഒരു രംഗം ഇവിടെ പങ്കുവെയ്ക്കട്ടെ. അതിലെ കേന്ദ്ര കഥാപാത്രം ജിജി എന്ന ഒരു കുട്ടിയാണ്. ഒരു അപകടത്തില്‍ പരിക്ക് സംഭവിച്ചതിന്റെ ഫലമായി ബുദ്ധിപരമായ ബലഹീനത നേരിടേണ്ടി വന്ന ഒരു കുഞ്ഞ്. അവള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളില്‍നി ന്നും പഠിച്ച് ജയിച്ച് മുഖ്യധാര സ്‌കൂളിലേയ്ക്ക് പ്രവേശനം ലഭിച്ച് പോകാനൊരുങ്ങുമ്പോള്‍ അവിടെ വലിയ ആഘോഷമാണ്, അവളുടെ യാത്രയയപ്പ് ആ സ്‌കൂളില്‍ വലിയ ഒരു ആഘോഷമാണ്. ആഘോഷങ്ങളുടെ കൂട്ടത്തില്‍ ഒരു ടീ പാര്‍ട്ടി കൂടെ വേണം എന്ന് പറയുന്ന ഒരു കുട്ടിയുണ്ട്. ആ രംഗത്തില്‍ അഭിനയിച്ച കുട്ടി ഞങ്ങളുടെ വീടിനടുത്തുള്ള ഒരു തയ്യല്‍ക്കാരന്റെ മകനായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചതിനുശേഷം ആ കുട്ടിയെ 'ടീ പാര്‍ട്ടി' എന്ന് കളിയാക്കി വിളിക്കുന്നത് ഒരു പതിവായിരുന്നു. പലപ്പോഴും അങ്ങനെ വിളിക്കുന്നവരുടെ പുറകേ കല്ലെടു ത്തെറിഞ്ഞ് കരഞ്ഞു കൊണ്ട് ഓടുന്ന അവന്‍ ഒരു നൊമ്പരക്കാഴ്ചയായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം. രാവില ത്തെ കണക്ക് ട്യൂഷനു പോയിട്ടു തിരികെ വരുമ്പോള്‍ സ്‌നേഹനിലയം എന്ന സ്‌കൂളിന്റെ ബസ്സ് എന്നും കാണുമായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന സ്‌കൂളിന്റെ ബസ്. ബസ്സിന്റെ ജനാലയ്ക്കരികിലെ മുഖങ്ങളില്‍ എല്ലാം സ ന്തോഷവും ആഹ്ലാദവും മാത്രമേ എനിക്ക് കാണാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ആ കുരുന്നുകളെ നോക്കി 'ദേ മന്ദബുദ്ധികള്‍ പോകുന്നത് കണ്ടോ?' എന്ന് ചോദിച്ച സുബുദ്ധിയുണ്ടെന്ന് അഹങ്കരിച്ച ചില മനുഷ്യരേയും അന്ന് കാണാന്‍ സാധിച്ചിട്ടുണ്ട്. എനിക്ക് പരിചയമുള്ള ഒരു കുടുംബത്തില്‍ ഇതുപോലെ ഭിന്നശേഷിയുള്ള ഒരു കുഞ്ഞുണ്ട്. പക്ഷേ ആ വീട്ടില്‍ ആ കുഞ്ഞ് ഏറ്റ വും സ്‌നേഹിക്കപ്പെട്ടവനായി ആണ് വളരുന്നത്. അവരുടെ വാക്കുകള്‍ ഇവിടെ ചേര്‍ക്കട്ടെ 'അവന്‍ ഞങ്ങളുടെ ദൈവാനുഗ്രഹമാണ്.'

അതെ ദൈവസ്‌നേഹത്തിന്റെ ഏറ്റവും മനോഹര പാഠങ്ങള്‍ ഈ കുഞ്ഞുങ്ങളിലൂടെയല്ലാതെ മറ്റാരിലൂടെയാണ് നമ്മള്‍ക്ക് പഠി ക്കാന്‍ സാധിക്കുക.

ആധുനിക വൈദ്യശാസ്ത്രം developmental disabilities നെ പല വിഭാഗത്തില്‍ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമായും Autism, ADHD and Down Syndrome എന്നിവയാണ്.

എന്താണ് Autism?

ഏറ്റവും സരളമായി പറയുകയാണെങ്കില്‍ Autism ആശയവിനിമയം നടത്താനുള്ള തലച്ചോറിന്റെ ക്ഷമതയെ തടസ്സപ്പെടുത്തുന്ന ഗൗരവമേറിയ ഒരു വികസന തകരാര്‍. Autism is a collective presentation of wide range of symptoms ആണ് എന്നാണ് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്. ഇത് നാഡീവ്യവസ്ഥയെ ബാധി ക്കുകയും അതുവഴി ആ വ്യക്തിയുടെ മൊത്തത്തിലുള്ള വൈജ്ഞാനികവും വൈകാരികവും സാമൂഹികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധി ക്കുന്നു. Autism ഒരു ജനിതക വൈകല്യമാണ്, അതിനാല്‍ അത് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നല്ല, Autistic ആയ ഒരു വ്യക്തിയുടെ തലച്ചോറിന്റെ anatomy ഒരു സാധാരണ വ്യക്തിയുടെ തലച്ചോ റിന്റെ anatomy യുമായി കാര്യമായി വ്യത്യാസം ഒന്നും കാണാന്‍ സാധിച്ചു എന്ന് വരില്ല. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ വളരെ ലഘുവായവ മുതല്‍ വളരെ ഗൗരവമായത് വരെയുണ്ടാകാം. എഴുതുമ്പോള്‍ വാക്കുകള്‍ തിരിഞ്ഞു പോകുന്നത് ഇതിന്റെ ഒരു ലഘു ലക്ഷണമാണ്. ഗൗരവ ലക്ഷണങ്ങള്‍ എന്ന് പറയുമ്പോള്‍ പരസ്പരമുള്ള ആശയ വിനിമയവും ഒരു സമൂഹത്തില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊന്നും ഒരു ഓട്ടിസ്റ്റിക് ആയ വ്യക്തിക്ക് അറിയാന്‍ സാധിച്ചു എന്നു വരില്ല. അതുപോലെ തന്നെ തുടര്‍ച്ചയായി ഒരേ കാര്യം ചെയ്യുക. ഉദാഹരണമായി മതിലിലോ മറ്റോ തലകൊണ്ട് ഇടിക്കുക, അല്ലെങ്കില്‍ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുക. എന്തെങ്കിലും നിര്‍ദ്ദിഷ്ട ദിനചര്യകളോ പെരുമാറ്റ രീതികളോ കര്‍ശനമായി പാലിക്കുക മുതലായവ ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഒപ്പം തന്നെ ചില പ്രത്യേക ശബ്ദത്തിനോടോ അതോ ചില പ്രത്യേക സാഹചര്യങ്ങളോടോ വളരെ നെഗറ്റീവ് ആയി പ്രതികരിക്കുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്. ഇതൊക്കെയാണെങ്കിലും Autistic ആയ ചില വ്യക്തികളില്‍ വളരെ അസാധാരണമായ കഴിവുകളും നമ്മള്‍ക്ക് കാണാന്‍ സാധിക്കും. സംഗീതത്തില്‍ അസാധാരണ പാടവം, ചിത്ര രചനയില്‍ നിപുണത അല്ലെങ്കില്‍ ഗണിതശാസ്ത്ര പാടവം ഒക്കെ ചില autistic വ്യക്തികളില്‍ കാണാന്‍ സാധിക്കും. ഉദാഹരണം Kim Peek, അദ്ദേഹത്തിന് അപാരമായ ഓര്‍മ്മശക്തി ഉണ്ടായിരുന്നു. ബൈബിള്‍ ഉള്‍പ്പെടെ 12,000 ഓളം പുസ്തകങ്ങള്‍ അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നു. പ്രശസ്ത ഹോളിവുഡ് ചലച്ചിത്രം The Rain Man അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്.

ADHD – Attention Deficit / Hyperactivtiy Disorder

ജനിതക വൈകല്യങ്ങളോ, ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ ഉള്ള മദ്യപാനമോ പുകവലിയോ ലഹരി മരുന്നുകളുടെ ഉപയോഗ മോ ഒക്കെ ഇതിനു കാരണമാകാം. കൂടാതെ ശൈശവാവസ്ഥയില്‍ വിഷമയമായ വസ്തുക്കള്‍ക്ക് exposed ആകുന്നതോ തലച്ചോറിനു സംഭവിക്കുന്ന ക്ഷതങ്ങളോ അപകടങ്ങളോ ഒക്കെ ഈ ഒരവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും താഴെ പറയുന്നവയാണ്.

ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാതിരിക്കുക. ഒരു പ്രവൃത്തി മുഴുവനായി ചെയ്യാന്‍ സാധിക്കാതിരിക്കുക. ദിവ സേന ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യേണ്ടതായ പല കാര്യങ്ങളും ചെയ്യാന്‍ മറന്നു പോകുക. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളോ അല്ലെങ്കില്‍ ചിന്തകളോ ശ്രദ്ധ തിരി ക്കുക. ശ്രദ്ധ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യം ഉണ്ടാവാതിരിക്കുക. ഒരു സ്ഥലത്ത് അടങ്ങിയിരിക്കാന്‍ സാധിക്കാതിരിക്കുക. പെട്ടെന്ന് restless ആകുക. എപ്പോഴും അനങ്ങിക്കൊണ്ടി രിക്കുക. ഉദാഹരണമായി മോട്ടോര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം പോലെ. ചോദ്യം ചോദിച്ചു തീരുന്നതിനു മുന്‍പേ ഉത്തരം പറയുക, കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാതിരിക്കുക, തുടര്‍ച്ചയായി സംസാരിക്കുക എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

Down Syndrome അഥവാ ബുദ്ധിമാന്ദ്യം

ഇത് ഒരു ജനിതക വൈകല്യമാണ്… ഇത് ഭ്രൂണാവ സ്ഥയില്‍ abnormal cell division മൂലം ഉണ്ടാകുന്ന chromosome 21-ല്‍ സംഭവിക്കുന്ന ജനിതക മാറ്റത്തിന്റെ ഒരു പരിണിത ഫലമാണ്. ഇതിനെ trisomy 21 എന്നാണ് വിളിക്കുന്നത്. ഇതുമൂലം വളര്‍ച്ചയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നു. കൂടാതെ down syndrome ന്റെ physical features ഉം പ്രകടമാകുന്നു. ഇതിന്റെ severity ഓരോ വ്യക്തിയിലും തികച്ചും വ്യത്യസ്ത മായിരിക്കും.

ഇതിന്റെ ലക്ഷണങ്ങള്‍:

ബുദ്ധിപരമായ വളര്‍ച്ച കുറവായിരിക്കുക, ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാക്കുക. ഉദാഹരണമായി ഹൃദയ സംബന്ധമായ രോഗങ്ങള്‍, ഉദരസംബന്ധ മായ രോഗങ്ങള്‍, immuntiy problems മുതലായവ ഇതിന്റെ ഒരു പാര്‍ശ്വഫലങ്ങളാണ്.

Down Syndrome ഉള്ള കുട്ടികള്‍ക്ക് പൊതുവേ ഉയരം കുറവായിരിക്കും. വലുപ്പം കുറഞ്ഞ തല കൂടാതെ ഉയരക്കുറവ്, മംഗോളിയന്‍ മുഖഛായ ഒക്കെ ഇതിന്റെ ലക്ഷണങ്ങളില്‍പ്പെടും.

ഇതു വരാന്‍ പല കാരണങ്ങളും പറയുന്നുണ്ട് 35-37 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഇതിന് സാധ്യതയേറുന്നു. മറ്റൊന്ന് മാതാപിതാക്കള്‍ down syndrome വരുത്തുന്ന ജീനിന്റെ വാഹകരാകാം.

മുകളില്‍ പറഞ്ഞ എല്ലാ developmental disabilities നും വ്യക്തമായ രോഗനിര്‍ണ്ണയവും ചികിത്സയും അനിവാര്യമാണ്. അത് ഓരോ വ്യക്തിയിലും തികച്ചും വ്യത്യസ്തമായിരിക്കും. ഇതില്‍ ഓര്‍ക്കേണ്ട കാര്യം, ഒരു autistic ആയ കുഞ്ഞിനെയോ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുഞ്ഞിനെയോ ചികിത്സയിലൂടെ ഒരു സാധാരണ കുട്ടിയാക്കാന്‍ ഒരിക്കലും സാധിക്കില്ല. അവരുടെ കഴിവുകള്‍ ഫലപ്രദമായി കണ്ടുപിടിച്ച് വളര്‍ത്തിയെടുത്ത് അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് നമ്മള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യം. ഇതിനു വേണ്ടി ഒരു child psychologist ന്റെ സേവനങ്ങള്‍ ഏറെ അനി വാര്യമാണ്. കൂടാതെ വൈദ്യസഹായം ആവശ്യമാകുന്ന ഘട്ടങ്ങളില്‍ അത് നല്‍കുകയും വേണം. ADHD കൗണ്‍സിലിംഗും മരുന്നുകളും ട്രെയിനിങ്ങും കൊണ്ട് വളരെ ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്. ഇവര്‍ക്ക് ഒരു സാധാരണ ജീവിതം നയിക്കാന്‍ ഇതു വഴി സാധിക്കും.

Helen Keller ന്റെ ഒരു quote ഉദ്ധരിച്ചുകൊണ്ട് ഞാന്‍ സംഗ്രഹിക്കട്ടെ…. "കാഴ്ചയുണ്ടായിട്ടും ചുറ്റു മുള്ളവരുടെ വേദനകളും വിഷമതകളും കാണാന്‍ സാധിക്കാത്തവരാണ് ഏറ്റവും ദൗര്‍ഭാഗ്യര്‍. അവര്‍ക്ക് കാഴ്ചയുണ്ട്. പക്ഷേ ഒന്നും കാണാന്‍ സാധിക്കുന്നില്ല എന്ന് മാത്രം."

ഈ കുറിപ്പ് വ്യത്യസ്തരായ കുഞ്ഞുമക്കള്‍ക്കായി സമര്‍പ്പിക്കുന്നു. തങ്ങളുടെ കുറവുകളെ ഒരു ചിരിയില്‍ മറച്ചുപിടിച്ച് സ്‌നേഹം മാത്രം കൊടുത്ത് ജീവിക്കുന്ന കുഞ്ഞുമക്കള്‍ക്കും ഞങ്ങളില്‍നിന്ന് അകന്നു പോയ കുരുന്നുകളുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി സ്‌നേഹപൂക്കള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org