സത്യദീപം-ലോഗോസ് ക്വിസ് 2022

നമ്പര്‍ 1
സത്യദീപം-ലോഗോസ് ക്വിസ് 2022

1) മോശയുടെ സേവകനും നൂനിന്റെ പുത്രനും ആര്? ജോഷ്വാ

2) ഒരിക്കലും നിന്നെ കൈവിടുകയില്ല എന്നരുളിച്ചെയ്ത് കര്‍ത്താവ് ജോഷ്വായോട് ആവശ്യപ്പെടുന്നത് എന്ത്? ശക്തനും ധീരനുമായിരിക്കുക

3) മോശ നല്കിയിട്ടുള്ള നിയമങ്ങള്‍ അവയില്‍നിന്ന് ഇടംവലം വ്യതിചലിക്കാതെ അനുസരിക്കുന്നത് എന്ത്? നിന്റെ ഉദ്യമങ്ങളിലെല്ലാം വിജയം വരിക്കുവാന്‍

4) എപ്പോഴും നിന്റെ അധരത്തില്‍ ഉണ്ടായിരിക്കണം എന്ന് പറയുന്നത്? ന്യായപ്രമാണഗ്രന്ഥം

5) ദേശം കൈവശപ്പെടുത്താന്‍ പോകുന്നതിനു മുമ്പ് എന്തുചെയ്യുവാനാണ് ജോഷ്വാ ജനപ്രമാണികളോട് കല്പിക്കുന്നത്? വേഗം നിങ്ങള്‍ക്കാവശ്യമുള്ളവ സംഭരിക്കണം

6) ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കവകാശമായി നല്കാന്‍ പോകുന്ന ദേശം കൈവശപ്പെടുത്തുവാന്‍ എത്ര ദിവസത്തിനുള്ളിലാണ് ജോര്‍ദ്ദാന്‍ കടക്കേണ്ടത്? 3 ദിവസം

7) ജോഷ്വാ ഷിത്തിമില്‍ നിന്ന് രണ്ടുപേരെ രഹസ്യനിരീക്ഷണത്തിനയച്ചത് എന്തിന്? നാട് നിരീക്ഷിക്കുവാന്‍

8) 'കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്ക് തന്നിരിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു' എന്ന് ആര് ആരോട് പറഞ്ഞു? നാട് നിരീക്ഷിക്കുവാന്‍ വന്നവരോട് റാഹാബ്

9) ചുവന്ന ഈ ചരട് എവിടെ കെട്ടിയിരിക്കണമെന്നാണ് നിരീക്ഷിക്കാന്‍ വന്നവര്‍ റാഹാബിനോട് പറഞ്ഞത്? ഞങ്ങളെ ഇറക്കിവിട്ട ജനാലയില്‍

10) കര്‍ത്താവ് ആ ദേശം നമുക്ക് ഏല്പിച്ചു തന്നിരിക്കുന്നു എന്ന് ചാരന്മാര്‍ ജോഷ്വയോട് പറയുവാന്‍ കാരണം? അവിടുത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണ് കഴിയുന്നത്‌

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org