ഹേറോദിയാ

ബൈബിള്‍ വനിതകള്‍ - No.27
ഹേറോദിയാ

ഹേറോദോസ് രാജാവിന്റെ സ ഹോദരന്‍ പീലിപ്പോസിന്റെ ഭാര്യയാ യിരുന്നു ഹേറോദിയാ. പക്ഷേ അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭര്‍തൃസ ഹോദരനായ ഹേറോദേസ് രാജാവി നെ വിവാഹം ചെയ്തു. ഈ അനീതിയെ സ്‌നാപകയോഹന്നാന്‍ എതിര്‍ ത്തു. അവന്‍ ഹേറോദോസിനോട് പറഞ്ഞു: സഹോദരന്റെ ഭാര്യയെ സ്വന്ത മാക്കുന്നത് തെറ്റാണ്. കൊട്ടാരത്തില്‍ രാജ്ഞിയായി വിലസിയിരുന്ന ഹേറോദിയായ്ക്ക് സ്‌നാപകന്റെ ഉപദേശം രസിച്ചില്ല. അവള്‍ക്ക് അദ്ദേഹത്തോട് പകയും വിരോധവും തോന്നി. പക്ഷേ യോഹന്നാന്‍ ഹേറോദോസിന്റെയും, ഹേറോദിയായുടെയും തെറ്റ് വീണ്ടും വീണ്ടും ചൂണ്ടിപ്പറഞ്ഞു. ഹേറോദിയായുടെ കോപം ആളിക്കത്തി. യോഹന്നാനെ കൊല്ലാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യ മല്ലായിരുന്നു. കാരണം യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഹേറോദോസ് അവനെ ഭയപ്പെട്ടു. അവന്‍ യോഹന്നാനെ ആളയച്ച് പിടിപ്പിക്കുകയും കാരാഗൃഹത്തില്‍ ബന്ധിക്കുകയും ചെയ്തു. കാരാഗൃഹത്തില്‍ കിടക്കുമ്പോഴും ഹേറോദേസിന്റെ തിന്മകള്‍ യോഹന്നാന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. യോഹന്നാന്റെ വാക്കുകള്‍ രാജാവിനെ അസ്വസ്ഥനാക്കിയെങ്കിലും അവന്‍ പറയുന്നതെല്ലാം കേള്‍ക്കുകയും അവന് സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഇത് ഹേറോദിയായെ അസ്വ സ്ഥയാക്കി. ഊണിലും ഉറക്കത്തിലും യോഹന്നാനെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നതു മാത്രമായി അവളുടെ ചിന്ത.

അങ്ങനെയിരിക്കെ അവള്‍ക്ക് അനുകൂലമായ അവസരം വന്നു ചേര്‍ന്നു. ഹേറോദോസിന്റ ജന്മദിനത്തില്‍ രാജസേവകന്‍മാര്‍ക്കും, സഹസ്രാധിപന്‍ മാര്‍ക്കും, ഗലീലിയിലെ പ്രമാണിമാര്‍ക്കും രാജാവ് വിരുന്ന് നല്‍കി. വിരുന്നിനിടെ ഹേറോദിയായുടെ മകള്‍ സലോമി മനോഹരമായി നൃത്തം ചെയ്തു രാജാവിനെയും അതിഥികളെയും സന്തോഷിപ്പിച്ചു. അവളുടെ നൃത്തത്തില്‍ സംപ്രീതനായ ഹെറോദോസ് സലോ മിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്ന തെന്തും ചോദിച്ചു കൊള്‍ക, അതു ഞാന്‍ നിനക്ക് തരും. അവന്‍ ശപഥം ചെയ്തു പറഞ്ഞു, നീ എന്തു തന്നെ ചോദിച്ചാലും എന്റെ രാജ്യത്തിന്റെ പകുതിപോലും, ഞാന്‍ നിനക്ക് തരും. അവള്‍ പോയി അമ്മയായ ഹേറോദിയായോട് ചോദിച്ചു: എന്താണ് ഞാന്‍ ആവശ്യപ്പെടേണ്ടത്?

ഹേറോദിയാ പറഞ്ഞു, സ്‌നാപക യോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് തരണമെന്ന് രാജാവിനോടു പറയുക. പെണ്‍കുട്ടി തിരിച്ചുവന്ന് രാജാ വിനോട് പറഞ്ഞു: ഇപ്പോള്‍ത്തന്നെ സ്‌നാപക യോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് എനിക്ക് തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എത്ര നിസ്സാരമായിട്ടാണ് ഒരു പെണ്‍കുട്ടി ജീവനുള്ള ഒരാളുടെ ശിരസ്സ് വേണമെന്ന് പറയു ന്നത്? അതും വിശുദ്ധനായ ഒരു പ്രവാചകന്റെ... സലോമിയുടെ ആവശ്യം കേട്ട് ഹേറോദോസ് അതീവ ദുഃഖിതനായി, നിസ്സഹായനായി. അവന്‍ അവ ളോട് ഒന്നുകൂടി ചിന്തിക്കാന്‍ പറഞ്ഞിട്ടുണ്ടാവും. പക്ഷേ ഹേറോദിയായുടെ പദ്ധതി തന്നെ ജയിച്ചു. തന്റെ ശപഥ ത്തെപ്രതിയും, അതിഥികളെ വിചാരിച്ചും ഏറ്റവും ക്രൂരമായ ആ കൃത്യം ചെ യ്യാന്‍ ഹേറോദോസ് ആജ്ഞാപിച്ചു. അവന്റെ സേവകന്‍ കാരാഗ്രഹത്തില്‍ ചെന്ന് നിര്‍ഭയനായവന്റെ, ക്രിസ്തുവിന്റെ മുന്നോടിയുടെ ആരുടെ മുന്നിലും ഭയപ്പെടാതെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ശിരസ്സ് വെട്ടിയെടുത്ത് ഒരു തളികയില്‍ വച്ച് ഹേറോദിയായുടെ മകള്‍ക്ക് കൊണ്ടു വന്നു കൊടുത്തു.

ചരിത്രത്താളുകളില്‍ ഏറ്റവും നികൃഷ്ടയായ ഒരു കൊലപാതകിയുടെ സ്ഥാനമാണ് ഹേറോദിയായ്ക്കും മകള്‍ക്കും. ഏറ്റവും നീതിമാനായവനെ ഗൂഢതന്ത്രത്തിലൂടെ വധിച്ച സ്ത്രീ കള്‍. മരണത്തിന്റെ മുന്‍പില്‍ ഒട്ടും കൂസാതെ നിന്ന സ്‌നാപകന്റെ ജ്വലിക്കുന്ന കണ്ണുകള്‍ ഈ സ്ത്രീകളെ മരണം വരെ പിന്തുടര്‍ന്നിട്ടുണ്ടാകും. തീര്‍ച്ച.

ഇന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ലേ? സലോമിമാരും ഹേറോദിയാമാരും അരങ്ങുവാഴുന്ന ഈ കെട്ടകാലത്ത് സ്‌നാപകന്റെ തീതുപ്പുന്ന നാവാകുവാന്‍ നമുക്കാവട്ടെ. ധീരര്‍ക്ക് മരണം ഒരിക്കലേ ഉള്ളൂ...

Related Stories

No stories found.