വിപിന്‍ വി. റോള്‍ഡന്റ്
1) നാട്ടുകാരറിയും മുന്‍പ് സ്വയം അറിയാം തിരുത്താം
സ്വഭാവത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്ന ചില ലൈംഗിക ബലഹീനതകള്‍ ആത്മ വിമര്‍ശനത്തോടെ സ്വയം കണ്ടെത്തി കടിഞ്ഞാണിടുക. സ്വയം തിരുത്താത്തവരെ നാട്ടുകാരും പോലീസും നിയമവ്യവസ്ഥയും കൈകാര്യം ചെയ്യുമെന്നതിനാല്‍ ജീവിതം തന്നെ കൈവിട്ടു പോയെന്നിരിക്കാം…. ജാഗ്രത്രൈ
2) പിടിവിട്ടു നില്‍ക്കുമ്പോള്‍ 'ചാറ്റ'ണോ?
മനസ്സ് നിരാശയിലോ, വിഷാദത്തിലോ, ജീവി തപങ്കാളിയോടോ മറ്റാരോടോ ഉള്ള കലിപ്പിലോ മദ്യലഹരിയിലോ നില്‍ക്കുമ്പോള്‍ മൊബൈലില്‍ കയറി ചാറ്റരുത്. ആരോടെന്നില്ലാത്ത കലിയും, വീപ്പുമുട്ടലും തീര്‍ക്കാന്‍ വേണ്ടാത്ത രീതിയിലൊക്കെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉള്ളില്‍ നി ന്നൊരു തള്ളല്‍ വരും. അതു നമ്മളെ വേണ്ടാത്തിടത്തേയ്ക്ക് തള്ളിയിടും.
3) ചുമ്മാ 'തമാശിക്ക'ല്ലേ… കളികാര്യമാകും
'വെറുതെ', 'ചുമ്മാ ഒരു രസത്തിന്', 'പറ്റി ക്കാന്‍', 'മറ്റുള്ളവരെ വെറുതെ വളച്ചു വീഴിച്ചിട്ട് വിടാന്‍', 'ബോറടി മാറ്റാന്‍' തുടങ്ങിയ ന്യായവാദങ്ങള്‍ നിരത്തി 'തമാശിക്കാന്‍' സെക്‌സ് ചാറ്റ് തുടങ്ങിയവര്‍ ആന്തരിക ഇക്കിളിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയിട്ടുണ്ടെന്നത് തിരിച്ചറിയുക. 'ചുമ്മാ' പണി നിര്‍ത്തുക.
4) ഒളിച്ചിരുന്നും ഒറ്റയ്ക്കിരുന്നും ചാറ്റുശീലം പാരയാകൂട്ടോ…
ഒറ്റയ്ക്കു മാറിയിരുന്നോ, ഒളിച്ചിരുന്നോ ചാറ്റു ചെയ്യാന്‍ മനസ്സു വെമ്പുന്നുണ്ടെങ്കില്‍, അങ്ങനെ ശീലിക്കുന്നുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അടിതെറ്റാം. മാറിയിരിക്കല്‍ പ്രവണത മാറ്റി വീട്ടുകാരുടെ അടുത്തിരുന്ന് സുഹൃത്തുക്കളോട് ചാറ്റു ചെയ്യുന്ന രീതി വന്നാല്‍ അത് നമ്മെ 'പോസിറ്റീവ്' ചാറ്റിംഗില്‍ മാത്രം പിടിച്ചുനിര്‍ത്തും മനസ്സു കൈ വിട്ടുപോകില്ല.