ഹാഗാര്‍

ഹാഗാര്‍

ജെസ്സി മരിയ

പഴയ നിയമപുസ്തകത്തില്‍ അനേകം സ്ത്രീ കഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നുണ്ട്. അവരില്‍ പലരും തന്നെ കുലീനയും, പ്രസിദ്ധരുമായ വനിതകളാണെന്ന് നമുക്കറിയാം. പലരേയും നാം പരിചയപ്പെട്ടു. ഇപ്രാവശ്യം നാം ഹാഗാറിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഹാഗാര്‍ – വളരെ അവഗണിക്കപ്പെട്ട, ഹതഭാഗ്യയായ, സങ്കടങ്ങള്‍ ഏ റെയുള്ള ഒരു അടിമപ്പെണ്ണ്, ഈജിപ്തുകാരിയായ ഹാഗാര്‍ അബ്രാഹത്തിന്റെ ഭാര്യ സാറായുടെ ദാസിയായിരുന്നു. അബ്രാഹത്തിന്റെ സ ന്തതികള്‍ ഭൂമിയിലെ മണല്‍ത്തരിപോലെയും, ആകാശത്തിലെ ന ക്ഷത്രങ്ങള്‍ പോലെയും എണ്ണമറ്റതായിരിക്കുമെന്ന് ദൈവം അനുഗ്രഹിച്ചിരുന്നു. പക്ഷേ, വാര്‍ദ്ധക്യത്തിലെത്തിയിട്ടും അബ്രാഹത്തിനും, സാറായ്ക്കും മക്കളുണ്ടായില്ല. അപ്പോഴാണ് സാറായ്ക്ക് ചെറിയൊരു ബുദ്ധി തോന്നിയത്. അവള്‍ അ ബ്രാഹാമിനോടു പറഞ്ഞു: "മക്കളുണ്ടാകാന്‍ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക. ചിലപ്പോള്‍ അവള്‍ മൂലം എനിക്ക് കുഞ്ഞുങ്ങളുണ്ടായേക്കാം." അബ്രാഹം സാറായുടെ വാക്കനുസരിച്ച് അവളുടെ ദാസി ഹാഗാറിനെ പ്രാപിച്ചു. അ വള്‍ അവനില്‍ നിന്നു ഗര്‍ഭം ധരിച്ചു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ ഹാഗാര്‍ തന്റെ യജമാനത്തിയോട് നിന്ദാപൂര്‍വ്വം പ്രവര്‍ത്തിച്ചു. സാറായുടെ ഹൃദയം മുറിഞ്ഞു. അവള്‍ അബ്രാഹത്തിനെ പഴിച്ചു. അ വന്‍ അവളോടു പറഞ്ഞു, നിന്റെ ഭാവി ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഇഷ്ടംപോലെ അവളോട് ചെയ്യുക. സാറാ ഹാഗാറിനോട് വ ളരെ ക്രൂരമായി പെരുമാറി. അവള്‍ സാറായെ വിട്ട് ഓടിപ്പോയി.
എന്നാല്‍ കര്‍ത്താവ് അവളെ കൈപിടിച്ചു. കര്‍ത്താവിന്റെ ദൂതന്‍ ഷൂറിലേയ്ക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ തടഞ്ഞു. ദൂതന്‍ അവളോടു ചോദിച്ചു, സാറായുടെ ദാസിയായ ഹാഗാറേ നീ എവിടെ നിന്നു വരുന്നു? എവിടേയ്ക്കു പോകുന്നു? അവള്‍ ദൂതനോടു പറഞ്ഞു. ഞാന്‍ യജമാനത്തിയായ സാറായില്‍ നിന്ന് ഓടിപ്പോകുകയാണ്. ദൂതന്‍ അവളോടു പറഞ്ഞു: നീ തിരിച്ചുപോയി യജമാനത്തിക്കു കീഴ്‌പ്പെട്ടിരിക്കുക; ദൂതന്‍ തുടര്‍ന്നു: എണ്ണിയാല്‍ തീരാത്തവണ്ണം നിന്റെ സന്തതിയെ ഞാന്‍ വര്‍ ദ്ധിപ്പിക്കും. നീ ഒരു ആണ്‍കുട്ടിയെ പ്രസവിക്കും. നീ അവന് ഇസ്മായേല്‍ എന്നു പേരിടണം. കാരണം കര്‍ത്താവ് നിന്റെ കരച്ചില്‍ കേട്ടിരിക്കുന്നു. അവന്‍ കാട്ടു കഴുതയ്‌ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവര്‍ക്കുമെതിരായും, എല്ലാവരുടെയും കൈ അ വനെതിരായും ഉയരും. അവന്‍ തന്റെ സഹോദരന്മാര്‍ക്കെതിരായി വര്‍ദ്ധിക്കുകയും ചെയ്യും. ഇത്രയും പറഞ്ഞ് ദൂതന്‍ മറഞ്ഞു. തന്നോടു സംസാരിച്ച കര്‍ത്താവിനെ അവള്‍ (എല്‍റോയ്) എന്നു വിളിച്ചു. കാരണം എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെ വച്ച് കണ്ടു എന്ന് അവള്‍ പറഞ്ഞു. അതുകൊണ്ട് ആ നീരുറവയ്ക്ക് 'ബേര്‍ല്ഹായ്‌റോയ്' എന്നു പേരു വന്നു. 'എ ന്നെ കാണുന്ന സജീവ ദൈവത്തിന്റെ കിണര്‍.' അവള്‍ തിരിച്ച് സാറായുടെ അടുക്കലേയ്ക്ക് പോയി. വൈകാതെ അവള്‍ പ്രസവിച്ചു. അബ്രാഹം അവന് ഇസ്മായേല്‍ എ ന്നു പേരിട്ടു. ഹാഗാര്‍ ഇസ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാഹത്തിന് 86 വയസ്സായിരുന്നു.
പിന്നെയും പതിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അബ്രാഹത്തിനും, സാറായ്ക്കും ഇസഹാക്ക് ജ നിച്ചത്. അപ്പോള്‍ അബ്രാഹത്തിന്റെ പ്രായം 100, സാറായ്ക്ക് 90. ഇ സഹാക്ക് വളര്‍ന്ന് ബാലനായി. അ വന്‍ ഇസ്മായേലിനോടു കൂടെ ക ളിക്കുന്നത് സാറാ കണ്ടു. അവള്‍ ക്കത് സഹിച്ചില്ല. അടിമപ്പെണ്ണിന്റെ മകന്‍ തന്റെ മകന്റെ കൂടെ അവകാശിയാകാന്‍ പാടില്ല. അവള്‍ അബ്രാഹമിനോടു പറഞ്ഞു: അടിമപ്പെണ്ണിനെയും അവളുടെ മകനെ യും ഇറക്കി വിടുക. അബ്രാഹം മകനെയോര്‍ത്ത് വിഷമിച്ചു. എ ന്നാല്‍ ദൈവം അവനോട് അരുളിച്ചെയ്തു. അടിമപ്പെണ്ണിനെയും, നിന്റെ കുട്ടിയെയും ഓര്‍ത്ത് നീ വിഷമിക്കേണ്ട, സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം ഇസഹാക്കിലൂടെയാണ് നിന്റെ സന്തതികള്‍ അറിയപ്പെടുക. ഇസ്മായേലിനെയും ഞാനൊരു ജനതയാക്കും. അബ്രാഹം അതിരാവിലെ എഴുന്നേറ്റ് കുറെ അപ്പവും, ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചു കൊടുത്തു. മകനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി. ബേര്‍ഷെബാ മരുപ്രദേശത്ത് അലഞ്ഞു നടന്നു. കയ്യിലുണ്ടായിരുന്ന അപ്പവും, വെ ള്ളവും തീര്‍ന്നപ്പോള്‍ അവള്‍ മകനെയും കൊണ്ട് ഒരു കുറ്റിക്കാട്ടില്‍ ഇരുന്നു.
കുട്ടി വിശപ്പും, ദാഹവും കൊ ണ്ട് തളര്‍ന്നവശനായി. അവന്‍ കരയാന്‍ തുടങ്ങി. കുട്ടി മരിക്കുന്നത് എനിക്കു കാണാന്‍ വയ്യ എന്നു പറഞ്ഞ് അവള്‍ കുറച്ചു ദൂരെ മാറി തിരിഞ്ഞിരുന്നു. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവത്തിന്റെ ഒരു ദൂതന്‍ അവളെ വിളിച്ചു പറഞ്ഞു. 'ഹാഗാര്‍ നീ വിഷമിക്കേണ്ട, ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. അവനില്‍ നിന്ന് വ ലിയൊരു ജനതയെ ഞാന്‍ പുറപ്പെടുവിക്കും." ദൈവം അവളുടെ ക ണ്ണു തുറന്നു. അരികത്തായി അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ഓടിച്ചെന്ന് തുകല്‍സഞ്ചി നിറയെ വെള്ളമെടുത്ത് കുട്ടിക്ക് കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെ ഉണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്ന്, സമര്‍ത്ഥനായ ഒരു വില്ലാളിയായിത്തീര്‍ന്നു.
ഗലാത്തിയരുടെ പുസ്തകം നാലില്‍ പറയുന്നു. 'അബ്രാഹത്തിനു രണ്ടു പുത്രന്മാരുണ്ടായിരുന്നു ഒരുവന്‍ ദാസയില്‍നിന്ന്, ഇതരന്‍ സ്വ തന്ത്രയില്‍നിന്ന്. ദാസി തന്റെ മക്കളോടൊത്ത് ദാസ്യവൃത്തി ചെയ്യുന്നു. എന്നാല്‍ ഇസഹാക്ക് വാഗ്ദാനത്തിന്റെ പുത്രനാണ്. അവന്‍ സ്വതന്ത്രനാണ്. ശാരീരിക രീതിയില്‍ ജനിച്ചവന്‍. ആത്മാവിന്റെ ശക്തിയാല്‍ ജനിച്ചവനെ, സ്വതന്ത്രനായവനെ അന്ന് പീഡിപ്പിച്ചു. ഇന്നും അത് തുടരുകയാണ്. യജമാനത്തിയുടെ വീട്ടില്‍നിന്നും ഇറക്കിവിട്ട്, വഴിയാധാരമായിപ്പോയവളെങ്കിലും ദൈവം അവളോട് കരുണ കാ ണിച്ചു.
പരിത്യക്തയായ, വ്രണിതഹൃദയിയായ ഹാഗാറിന്റെ മുമ്പില്‍ ദൈ വത്തിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടു. അവളെ ആശ്വസിപ്പിച്ചു. സത്യത്തില്‍ സങ്കടങ്ങളുടെ അപമാനങ്ങളുടെ സ്ത്രീയായിരുന്നു ഹാഗാര്‍. പക്ഷേ, അല്പകാലത്തേയ്ക്ക് അ വര്‍ ഒന്ന് അഹങ്കരിച്ചുപോയി. കാരണം യമജമാനന്റെ സന്തതി തന്റെ ഉള്ളില്‍ ഉടലെടുത്ത സത്യം അവളെ അഹങ്കാരിയാക്കി, മാത്രമല്ല യജമാനത്തി സാറാ വന്ദ്യയും. അബലയായ ഒരു സാധാരണ സ്ത്രീയുടെ പ്രതീകമാണ് ഹാഗാര്‍. അലഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ടവള്‍. പക്ഷേ, ദൈവത്തിന്റെ ദൃഷ്ടി അവളുടെ മേല്‍ എന്നുമുണ്ടായിരുന്നു. കര്‍ത്താവിന്റെ ദൂതനെ നേരില്‍ കാണുവാന്‍ അവള്‍ക്ക് ഭാഗ്യമുണ്ടാ യി. അടിമപ്പെണ്ണായിരുന്നിട്ടും അ ബ്രാഹത്തിന്റെ സന്തതിയെ പ്രസവിച്ചതുകൊണ്ട് അവളുടെ പേരും വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടു. വചനം പറയുന്നു. "ഹാഗാര്‍ അറേബ്യായിലെ സീനായ് മലയാണ്. അവള്‍ ഇന്നത്തെ ജറുസലേമിന്റെ പ്ര തീകമത്രേ. എന്തെന്നാല്‍ അവള്‍ തന്റെ മക്കളോടൊത്ത് ദാസ്യവൃത്തി ചെയ്യുന്നു" (ഗലാ. 4:25).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org